Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം നേരത്തേ നടക്കാൻ ഗോൾഡൻ ടോപ്പാസ്

topaz

പാശ്ചാത്യ ജ്യോതിഷരത്ന ശാസ്ത്രപ്രകാരം നവംബർ മാസം 1 മുതൽ 30 വരെയുള്ള തീയതികളിൽ ജനിച്ചവർക്ക് ഭാഗ്യ.ാനുഭവങ്ങൾക്കായി ധരിക്കാനുള്ള രത്നമാണ് ഗോൾഡൻ ടോപ്പസ് എന്നും ഇതിനെ വിളിയ്ക്കുന്നു. കനകപുഷ്യരാഗം എന്നും പേരുണ്ട്. മഞ്ഞ പുഷ്യരാഗത്തിന് പകരമായി ഗോൾഡൻ ടോപ്പസ് ധരിയ്ക്കാം, സംസ്കൃതത്തിലെ താപത്തിൽ നിന്നാണ് ടോപ്പാസ് എന്ന പദം ഉണ്ടായത്. പെൺകുട്ടികൾക്ക് വിവാഹം നേരത്തെ നടപാശ്ചാത്യ ജ്യോതിഷരത്ന ശാസ്ത്രപ്രകാരം നവംബർ മാസത്തിൽ 1 മുതൽ 30 വരെയുള്ള തീയതികളിൽ ജനിച്ചവർക്കു ഭാഗ്യ.ാനുഭവങ്ങൾക്കായി ധരിക്കാനുള്ള രത്നമാണ് ഗോൾഡൻ ടോപ്പസ്. കനകപുഷ്യരാഗം എന്നും പേരുണ്ട്.

മഞ്ഞ പുഷ്യരാഗത്തിനു പകരമായി ഗോൾഡൻ ടോപ്പസ് ധരിക്കാം. സംസ്കൃതത്തിലെ താപത്തിൽ നിന്നാണു ടോപ്പാസ് എന്ന പദം ഉണ്ടായത്. പെൺകുട്ടികൾക്കു വിവാഹം നേരത്തേ നടക്കാനും അനുയോജ്യനായ വരനെ കിട്ടാനും ഈ രത്നം ധരിക്കാം. ഭാഗ്യാനുഭങ്ങൾ ഉണ്ടാകാനും അവസരനഷ്ടം കുറയ്ക്കാനും അർഹിക്കുന്ന അംഗീകാരം കിട്ടാനും സാമ്പത്തിക ഉന്നതിക്കും പരീക്ഷാവിജയത്തിനും ഈ രത്നം ഫലപ്രദമാണ്. ഉദരസംബന്ധമായ രോഗങ്ങൾ ശമിക്കാനും ഗോൾഡൻ ടോപ്പസ് ധരിക്കാം. ഓറിയന്റൽ ടോപ്പസ് എന്നും ഇതിനെ വിളിക്കാറുണ്ട്. ലഭ്യതക്കുറവുള്ള രത്നമാണു ഗോൾഡൻ ടോപ്പസ്. വർഗനാമം ടോപ്പാസ്, രാസഘടന AI2(FOH) 2SIO4 (ഫ്ളൂറോ സിലിക്കേറ്റ് ഓഫ് അലൂമിനിയം) ക്രിസ്റ്റൽ ഘടന, ഓർത്തോ റോബിക്, നിറം, വർണരഹിതം, മഞ്ഞ, പിങ്ക്, നീല, നിറം നൽകുന്ന ഘടകം ക്രോമിയം, ദൃഢത 8, ആപേക്ഷിക സാന്ദ്രത 3.53-3.56 തിളക്കം-നല്ല തിളക്കം, ഗോൾഡൻ ടോപ്പാസിനു പകരമായി മഞ്ഞ സിറ്റ്റിൻ ക്വാട്ട്സ് രത്നങ്ങളും നിർദേശിക്കപ്പെടുന്നു.

സിറ്റ്റിൻ രത്നങ്ങൾക്കു വില വളരെ കുറവാണ്. ഉൽപാദക രാജ്യങ്ങൾ ഇന്ത്യ, ബ്രസീൽ, മെക്സിക്കോ, മ്യാൻർ, മെഡഗാസ്കർ, റഷ്യ, നമീബിയ, സിംബാബ്‌വേ, അമേരിക്ക എന്നിവ. ടോപ്പാസ് വ്യാഴാഴ്ച ദിവസം രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം വലത് അല്ലെങ്കിൽ ഇടത് കയ്യിലെ ചൂണ്ടുവിരലിലോ മോതിരവിരലിലോ ധരിക്കാം. വ്യാഴത്തിന്റെ നക്ഷത്രങ്ങളായ പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാർക്കും നവംബർ മാസത്തിൽ ജനിച്ചവർക്കും സംഖ്യാശാസ്ത്രപ്രകാരം ഭാഗ്യസംഖ്യ 3 വരുന്നവർക്കും 3,12,21,30 കലണ്ടർ തീയതികളിൽ ജനിച്ചവർക്കും വ്യാഴദശയുള്ളവർക്കും ഗോൾഡൻ ടോപ്പസ് ധരിക്കാം. ഭാഗ്യാനുഭവങ്ങൾക്ക് ആയി ദേവഗുരുവായ ബൃഹസ്പതിയുടെ ഈ രത്നം ധരിച്ചാലും.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.