Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വജ്രവും ദുരിതപ്പെരുമഴയും...

hope-story Courtesy of Smithsonian Museum

ഇന്ത്യയിൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1653 ൽ ജനിച്ച് 1958 വരെ വിദേശരാജ്യങ്ങളിൽ ദുരിതങ്ങൾ വിതച്ച രത്നമാണു ഹോപ്പ് ഡയമണ്ട് എന്ന കടും നീല നിറമുള്ള വജ്രം. ഇന്ത്യയിൽ നിന്ന്‌ 1668 ൽ ഈ രത്നം ലൂയി പതിനാലാമൻ‌ ചക്രവർത്തി കൈവശപ്പെടുത്തുന്നു. തുടർന്ന് ചക്രവർത്തിയുടെ ദാരുണമായ അന്ത്യത്തിനു ശേഷം ഭാര്യ മേരി ആന്റോന്നിന്റെ കൈവശം രത്നം വന്നുചേർന്നു. ഫ്രഞ്ച് ബ്ലൂ എന്ന് ഹോപ്പിന്റെ പേരു മാറ്റിയെങ്കിലും ഫ്രഞ്ച് വിപ്ലവക്കാലത്തു രത്നം മോഷ്ടിക്കപ്പെട്ടു. കുറെ നാൾ ഹോപ്പിന് അജ്ഞാതവാസം. ഹെൻറി ഫിലിപ്പ് 1839 ൽ ഈ രത്നം അജ്ഞാതകേന്ദ്രത്തിൽ നിന്നു വാങ്ങി.1906ൽ ഹെൻറി ഫിലിപ്പിന്റെ കുടുംബക്കാർ പേർഷ്യൻ വ്യാപാരിയായ ജാക്വാസ് സെലോവിനു വിറ്റു. ഹോപ്പ് രത്നം വീട്ടിൽ കൊണ്ടുവന്നു. കുറച്ചു ദിവസം കഴിഞ്ഞ് ജാക്വാസ് സെലോവിന്റെ കുടുംബക്കാർ റഷ്യൻ രാജകുമാരനായ കനിറ്റോവ്സ്ക്കിക്കു വിറ്റു. കനിറ്റോവ്സ്ക്കി ഈ രത്നം തന്റെ കാമുകിക്കു സമ്മാനിച്ചു. അതേ ദിവസം തന്നെ ഇവർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായി. കനിറ്റോവ്സ്ക്കി പ്രണയിനിയെ വെടിവച്ചു കൊന്നു. രണ്ടു ദിവസം കഴിഞ്ഞ് റഷ്യൻ വിപ്ലവകാരികൾ കനിറ്റോവ്സ്ക്കിയെ കുത്തിക്കൊന്നു. ഈ രത്നം ഒരു ഈജിപ്ഷ്യൻ വ്യാപാരി സ്വന്തമാക്കി. ഇദ്ദേഹവും കുടുംബവും പിന്നീടു സിംഗപ്പൂരിൽ മുങ്ങിമരിച്ചു.

1908 ൽ ഹോപ്പിനെ തുർക്കി സുൽത്താൻ അബ്ദുൽ‌ ഹമീദ് സ്വന്തമാക്കി. തുർക്കി സുൽത്താനു രത്നം വാങ്ങാൻ സഹായിച്ച ദല്ലാൾ കുടുംബത്തോടൊപ്പം കാറപകടത്തിൽ മരിച്ചു. തുർക്കി സുൽത്താൻ ഹോപ്പിനെ സ്വന്തം ഭാര്യയ്ക്കു സമ്മാനിച്ചു. സുൽത്താന്റെ സൈന്യം അവരെ വെടിവച്ചു കൊന്നു. തുടർന്നുള്ള സൈനികനടപടിയിൽ സുൽത്താൻ നാടു കടത്തപ്പെട്ടു. സുൽത്താന്റെ വജ്രം സൂക്ഷിപ്പുകാരനെ ആക്രമണകാരികൾ തൂക്കിക്കൊന്നു. തുടർന്നു ഹോപ്പ് മാക്ക്‌ലിൻ കുടുംബത്തിൽ എത്തിച്ചേർന്നു. ഈ കുടുബത്തിലെ എട്ടുവയസ്സുകാരൻ കാറപകടത്തിൽ മരിച്ചു. പിന്നീട് മക്കളുടെയും പേരക്കുട്ടികളുടെയും ദുരിതമരണ ഘോഷയാത്രകൾ കണ്ടു സമനില തെറ്റിയ എഡ്വേഡ് മാക്ക്‌ലിൻ മാനസികരോഗ ആശുപത്രിയിൽ ന്യുമോണിയ ബാധിച്ചു മരിച്ചു. ഹാരി വിൻസ്റ്റൺ എന്ന ന്യൂയോർക്കുകാരൻ‌ ഹോപ്പിനെ വാങ്ങി വാഷിങ്‌ടണിൽ‌ ഉള്ള സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു സംഭാവനയായി നൽ‌കി. 1958 ൽ ഹോപ്പ് വജ്രത്തിന്റെ വിശ്രമജീവിതം ആരംഭിക്കുന്നു. 45.52 കാരറ്റ് (9.104g) സ്റ്റീൽ ബ്ലൂ നിറമുള്ള ഹോപ്പിനെ കാണാനുള്ള സൗകര്യവും അവിടെ ഉണ്ട്. ഈ പറഞ്ഞവ ഭാവനയോ കെട്ടുകഥയോ ആകാം പക്ഷേ കുറെ സത്യവും ഇല്ലാതില്ല. വജ്രം മാത്രമല്ല ഒരു രത്നവും വ്യക്തമായ പഠനം നടത്താതെ കൈവശം വയ്ക്കാനോ ധരിക്കാനോ പാടില്ല എന്ന് ഈ ചരിത്രകഥയിൽ നിന്നു വ്യക്തമാകുന്നു. മോഹം തോന്നിയതുകൊണ്ടു മാത്രം വാങ്ങാൻ പറ്റിയ വസ്തുവല്ല വജ്രം.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.