Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം വേഗം നടക്കാൻ സിർക്കോൺ

Zircon Representative image

യഥാർ‌ഥ വജ്രം വാങ്ങാൻ സാധിക്കാത്തവർ‌ക്കു ധരിക്കാനുള്ള, പാവപ്പെട്ടവരുടെ വജ്രമാണു സിർക്കോൺ. കൃത്രിമ സിർക്കോൺ വിപണിയിൽ‌ ധാരാളമായി ഉള്ളതിനാൽ വജ്രത്തിനു പകരം ഉപയോഗിക്കുന്ന സിർക്കോണിനെ ‘സിർക്കോൺ റിയൽ’ എന്നു വിളിക്കുന്നു. സിർക്കോൺ രത്നം ചുവപ്പ്, മഞ്ഞ, നീല, പച്ച തുടങ്ങി പലവിധ വർ‌ണങ്ങളിൽ ലഭിക്കും. ലാബ് ടെസ്റ്റിലൂടെ ശരിയായ സിർക്കോൺ തിരിച്ചറിയാം. വജ്രത്തിനു പകരമായി ഉപയോഗിക്കുന്ന സിർക്കോൺ വജ്രത്തെപ്പോലെ വർണരഹിതമാണ്. പത്തു സെന്റ് വജ്രത്തിനു തുല്യഫലം നൽകാൻ ഒരു കാരറ്റ് സിർക്കോൺ ധരിക്കണം. മുപ്പതു സെന്റ് വജ്രത്തിനു തുല്യം മൂന്നു കാരറ്റ് സിർക്കോൺ ധരിക്കുക. വിലക്കുറവുള്ള രത്നമാണു വർണ രഹിത സിർക്കോൺ റിയൽ‌.

ജ്യോതിഷ രത്നശാസ്ത്രഫലങ്ങൾ

വജ്രം ധരിച്ചാൽ ഉള്ള എല്ലാ ഗുണങ്ങളും സിർക്കോൺ ധരിച്ചാലും ലഭിക്കും. വിവാഹം വേഗത്തിൽ നടക്കാനും ഉത്തമമായ വധൂവരന്മാരെ ലഭിക്കാനും ശരിയായ പ്രണയങ്ങൾ വിവാഹത്തിൽ കലാശിക്കാനും സൗന്ദര്യവർധനയ്ക്കും സൗന്ദര്യസംരക്ഷണ വിദ്യകൾ പഠിക്കാനും കലാരംഗത്തു ശോഭിക്കാനും ദാമ്പത്യത്തകർച്ചകൾ ഒഴിവാക്കാനും മുൻകാലത്തു പരാജയപ്പെട്ട വിഷയങ്ങളിൽ വിജയം ലഭിക്കാനും അർഹിക്കുന്ന അംഗീകാരം കലാ സാംസ്കാരിക രംഗങ്ങളിൽ ലഭിക്കാനും സിർക്കോൺ ധരിക്കാം. ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുഭം ലഗ്നക്കാർക്കും ഭാഗ്യസംഖ്യ 6 വരുന്ന 6-15-24 തീയതികളിൽ ജനിച്ചവർക്കും ആറാം മാസമായ ജൂണിൽ ജനിച്ചവർക്കും ശുക്രദശ ഉള്ളവർക്കും ഈ രത്നം പൊതുവിൽ ധരിക്കാം. എപ്പോഴും ജാതകവിശകലനത്തിന്റെ അടിസ്ഥാനത്തിൽ രത്നം ധരിക്കുന്നതാണു നല്ലത്. ആണവ പ്രസരണം ഉള്ള സിർക്കോണുകളും ഉണ്ട്. അവയെ ലോ സിർക്കോൺ എന്നു വിളിക്കുന്നു.

രത്നശാസ്ത്ര വിവരങ്ങൾ‌:

രാസഘടകം - സിലിക്കേറ്റ് ഓഫ് സിർക്കോണിയം

ക്രിസ്റ്റൽ ഘടന - ടെട്രഗണൽ‍

നിറം - വിവിധ നിറങ്ങൾ/ വർണരഹിതം

ദൃഢത- 6-7.5 വരെ

ആപേക്ഷിക സാന്ദ്രത - 3.90-4.7 വരെ

തിളക്കം- സബ് അഡമെന്റൽ

പ്രകാശവ്യതിചലനം -1.790-1.984 വരെ

ഉൽപാദക രാജ്യങ്ങൾ - ഇന്ത്യ, ശ്രീലങ്ക, ബർമ്മ, ഫ്രാൻസ്, നോർവെ, ആസ്ട്രേലിയ, തായ്‌ലൻ‌ഡ്‌.

ജ്യോതിഷ രത്നശാസ്ത്ര രംഗങ്ങളിൽ‌ വജ്രത്തിനു പകരമായ സിർക്കോൺ റിയൽ വൻതോതിൽ ഉപയോഗിച്ചുവരുന്നു. മംഗല്യഭാഗ്യത്തിനു സിർക്കോൺ ധരിക്കാം.

ലേഖകന്റെ വിലാസം :‌

ആർ. സഞ്ജീവ് കുമാർ

ജ്യോതിസ് ആസ്ട്രോ റിസർച്ച് സെന്റർ

തൈക്കാട് പി.ഒ., തിരുവനന്തപുരം – 14

ഫോൺ : 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating: