Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യക്കൂമ്പാരവുമായി അക്ഷയതൃതീയ

Tritiya Tithi

വീണ്ടുമൊരു അക്ഷയതൃതീയ. ഈ ദിവസം എന്തു വാങ്ങിയാലും അതു വർഷം മുഴുവൻ ധാരാളമായി കിട്ടിക്കൊണ്ടിരിക്കുമെന്നും ഐശ്വര്യമുണ്ടാകുമെന്നുമാണു വിശ്വാസം. ഈ വിശ്വാസം അക്ഷയതൃതീയയെ ഈയിടെയായി ഏറെ പ്രശസ്തമാക്കിക്കഴിഞ്ഞു. 2016 മേയ് 9നാണ് ഇക്കൊല്ലത്തെ അക്ഷയതൃതീയ. 

Tritiya Tithi Begins = 17:51 on 8/May/2016

Tritiya Tithi Ends = 14:52 on 9/May/2016

വൈശാഖമാസത്തിലെ വെളുത്തപക്ഷ തൃതീയയാണ് അക്ഷയതൃതീയ. മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞു വരുന്ന തൃതീയയാണിത്. വൈശാഖമാസത്തിലെ വെളുത്ത പക്ഷ തൃതീയ, ദ്വാദശി, പൗർണമി എന്നീ ദിവസങ്ങളിൽ വ്രതമനുഷ്ഠിച്ചാൽ വൈശാഖമാസം മുഴുവൻ വ്രതമനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കുമെന്നാണു വിശ്വാസം. 

ഇതിൽ തന്നെ അക്ഷയതൃതീയ ദിവസം അക്ഷയപാത്രം പോലെയാണെന്നും വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഈ ദിവസം എന്തുവാങ്ങിയാലും അത് ആ കൊല്ലം മുഴുവൻ കിട്ടിക്കൊണ്ടിരിക്കും എന്ന വിശ്വാസമുണ്ടായത്. അതുകൊണ്ടു തന്നെ ഈ ദിവസം സ്വർണക്കടകളിൽ വൻതിരക്ക് അനുഭവപ്പെടാറുണ്ട്. ഈ ദിവസം സ്വർണം വാങ്ങിയാൽ ആ കൊല്ലം മുഴുവൻ സ്വർണം കിട്ടുമെങ്കിൽ നല്ല കാര്യമല്ലേ?

കൊല്ലം മുഴുവൻ ഐശ്വര്യക്കൂമ്പാരം കിട്ടാനായി ആഗ്രഹിക്കാത്തവരും പ്രാർഥിക്കാത്തവരും ആരുണ്ട്? ഈ ദിവസം സ്വർണം മാത്രമല്ല എന്തും വാങ്ങിക്കൂട്ടാനാണു ജനം ആഗ്രഹിക്കുന്നത്. അത് ഈയിടെയായി വിപണിയിൽ പ്രകടവുമാണ്. അക്ഷയതൃതീയ ദിവസത്തിനു മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട്. നാലു യുഗങ്ങളിൽ ആദ്യത്തേതായ കൃതയുഗം തുടങ്ങിയത് അക്ഷയതൃതീയ നാളിലാണെന്നു പറയുന്നു. വിഷ്ണുവിന്റെ അവതാരമായ ബലരാമന്റെ അവതാരദിനം കൂടിയാണിത്. ഇതെല്ലാം കൊണ്ടുതന്നെ അക്ഷയതൃതീയ പുണ്യദിനം എന്ന കാര്യത്തിൽ തർക്കമില്ല.

Your Rating: