Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലരാമസ്മൃതിയുടെ അക്ഷയപുണ്യം

balaraman

ബലരാമസ്മൃതിയുടെ അക്ഷയപുണ്യം വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയയായ അക്ഷയതൃതീയ ഭാരതീയരെ സംബന്ധിച്ചിടത്തോളം പുണ്യദിനം കൂടിയാണ്. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ എട്ടാമത്തേതായ ബലരാമന്റെ അവതാരദിനം ആണത്. മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, ഖൾഗി എന്നിവയാണു മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ. മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന വൈശാഖമാസ ശുക്ലപക്ഷ തൃതീയ ദിവസമായിരുന്നു മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി യാദവകുലത്തിൽ ബലരാമൻ അവതരിച്ചത്. സാക്ഷാൽ ശ്രീകൃഷ്ണഭഗവാന്റെ ജ്യേഷ്ഠനാണു ബലരാമൻ. 

അക്ഷയതൃതീയ എന്നറിയപ്പെടുന്ന ഈ ദിവസം അവതാരവിഷ്ണുവിനെ പ്രാർഥിച്ചാൽ കൂടുതൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുമെന്നാണു വിശ്വാസം. ദശാവതാരങ്ങളിൽ ഓരോ അവതാരത്തിനും പൂജ അർപ്പിക്കേണ്ട രീതിയിൽ ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. ബലരാമാവതാരദിവസം വിഷ്ണുപൂജ ചെയ്യേണ്ടത് വെളുത്ത ശംഖുപുഷ്പം കൊണ്ടാണ്. ഇടിച്ചുപിഴിഞ്ഞ പായസമാണു നിവേദ്യമായി സമർപ്പിക്കേണ്ടത്. 

മത്സ്യാവതാരദിവസം മന്ദാരപ്പൂവു കൊണ്ടും കൂർമാവതാരദിവസം തെച്ചിമൊട്ടു കൊണ്ടും വരാഹാവതാരദിവസം തുളസിയുടെ ഇളംകതിർ കൊണ്ടും നരസിംഹാവതാരദിവസം തെച്ചിപ്പൂവു കൊണ്ടും വാമനാവതാരദിവസം വാടാങ്കുറിഞ്ഞിപ്പൂവു കൊണ്ടും പരശുരാമാവതാരദിവസം രാമത്തുളസിയില കൊണ്ടും ശ്രീരാമാവതാരദിവസം മുല്ലമൊട്ടു കൊണ്ടും ശ്രീകൃഷ്ണാവതാരദിവസം നീല ശംഖുപുഷ്പം കൊണ്ടും ഖൾഗ്യവതാരദിവസം നന്ത്യാർവട്ടപ്പൂവു കൊണ്ടുമാണ് അവതാരവിഷ്ണുവിനെ പൂജിക്കേണ്ടത്. അക്ഷയതൃതീയ എന്ന ഈ പുണ്യദിനം ബലരാമസ്മൃതിയുടെ ദിവസമാണ്.

Your Rating: