Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1192 ഭാഗ്യവർഷമാകുമോ?

1192 കൊല്ലവർഷം

2016 ഓഗസ്റ്റ് 17 ന് മലയാളികളുടെ വർഷമായ കൊല്ലവർഷം 1192 ആരംഭിക്കുന്നു. 1192 ചിങ്ങമാസം മുതലുളള ഒരു വർഷത്തെ ഫലം

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വാഹനം വസ്തുക്കൾ വാങ്ങാവുന്നതാണ്. ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂല സമയമാണ്.  വിദ്യാർഥികൾ ഉന്നത നിലവാരത്തി ലുളള മാർക്കോടുകൂടി  വിജയിക്കും. കവിത കഥ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകുന്നതായിരിക്കും വ്യാപാര ത്താൽ അധിക ലാഭം ലഭ്യമാകുന്നതാണ്. ഗുരുക്കന്മാരെ ദർശിക്കാനുളള അവസരം ലഭിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അല്പം തടസ്സം അനുഭവപ്പെടും ബന്ധുക്കളുടെ മംഗളകര്‍മങ്ങളിൽ പങ്കെടുക്കുന്നതാണ്.  സർവ്വരാലും പ്രശംസിക്കപ്പെടും. നയനസംബന്ധ രോഗം വരാനിടയുണ്ട്. ശത്രുക്കളാലും മോഷ്ടാക്കളാലും ഭയം അനുഭവപ്പെടും. അല്പം കടം വരാനിടയുണ്ട്. സന്താനങ്ങ ളാലും ഭാര്യയാലും മാനസികസന്തോഷം അനുഭവപ്പെടു ന്നതാണ്. 

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പുസ്തകം എഴുതുന്ന വർക്ക് അനുകൂല സമയമാണ്. സ്വന്തമായി കോൺട്രാക്റ്റ് മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. വ്യവസായ വ്യാപാര മേഖലകളിൽ അഭിവൃദ്ധിയുണ്ടാകും. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭ്യമാകും. ആത്മാർ ത്ഥതയുളള സുഹൃത്തുക്കൾ വന്നുചേരും.  വാഹനം വാങ്ങാന്‍ ഉചിതമായ സമയമാണ്. പല മേഖലകളിലും വരുമാനം വർദ്ധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും, ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും.  കീഴ്തരമായ പ്രവൃത്തികൾ ചെയ്യും. പിതൃ സ്വത്തുക്കൾ വില്ക്കാനും പുതിയ വസ്തുക്കൾ വാങ്ങാനും ഉളള അവസര പ്രാപ്തി കാണുന്നു. ദാനധർമങ്ങൾ ചെയ്യും. 

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. പഠനത്തിൽ ശ്രദ്ധയും താല്പ ര്യവും പ്രകടിപ്പിക്കും ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമങ്ങള്‍ക്കായി ധനം ചെലവഴിക്കും. സ്ഥലം മാറി താമസിക്കാവുന്നതാണ്. സ്വന്തമായി ജോലി അന്വേഷിക്കുന്ന വർക്ക് അല്പം അകലെ ലഭ്യമാകും. ഭാര്യയാലും സന്താനങ്ങ ളാലും പലവിധ നേട്ടങ്ങൾ ഉണ്ടാകും. അനുസരണയുളള ഭൃത്യന്മാരെ ലഭിക്കും.  സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച നേട്ടം കൈവരിക്കും. ധാന്യങ്ങളാൽ വ്യാപാരം ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടം പ്രതീക്ഷി ക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതാണ്. മാതുലന്മാരാൽ മാനസിക വിഷമ തയുണ്ടാകും. സന്താനങ്ങൾക്ക് ഉദ്യോഗം ലഭ്യമാകും.  വിവാ ഹം തീർച്ചപ്പെടുത്തുന്നതാണ്.

കർക്കടകകൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും മധുരവും വശ്യ വുമായി സംസാരിക്കും. സര്‍ക്കാർ ഉദ്യോഗത്തിനായി പരിശ്ര മിക്കുന്നവർക്ക്  കാര്യസാധ്യതയുടെ സമയമാണ്.   ലോഹങ്ങളാൽ തൊഴിലഭിവൃദ്ധിയുണ്ടാകും. നല്ലവരുടെ ഉപദേശം നിരസിക്കും. സ്വതന്ത്രമായ ചിന്തകരാകും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സഹപ്രവർത്തകരാൽ മാനസിക വിഷമതയുണ്ടാകും. ആൺ സന്താനങ്ങള്‍ക്ക് ചില പ്രയാസങ്ങൾ അനുഭവപ്പെടും. സ്വര്‍ണ്ണക്കട വെളളിക്കടകളിൽ വ്യാപാരം വർദ്ധിക്കും. അന്യരുടെ ധനം ധാരാളം വന്നുചേരുന്നതാണ്.  പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടു ന്നതാണ്. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവ പ്പെടും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

 വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുളള സാധ്യത കാണുന്നു. പല രാജ്യങ്ങളെക്കുറിച്ചും പലനാടുകളെ ക്കുറിച്ചും അറിയാനുളള സാധ്യത കാണുന്നു. ഗണിത്തിൽ അറിവ് വർദ്ധിക്കും. ഉന്നതനിലവാരത്തിലുളള വിജയം വിദ്യാർഥികൾ കൈവരിക്കും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും.  അയൽവാസികളോട് പ്രിയമുളളവരാകും. വ്യാപാരത്താൽ അധികലാഭം ലഭ്യമാകുന്നതായിരിക്കും. നിലം വസ്തുക്കൾ എന്നിവയുടെ വ്യാപാരം  ചെയ്യുന്നവർക്കും റിയൽ‌ എസ്റ്റേറ്റ് ബിസിനസുകാർക്കും മികച്ച ലാഭം ലഭിക്കുന്നതാണ്. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയമായി കാണുന്നു.  M.B.A പഠിച്ചവര്‍ക്ക് അല്പം അകലെ കമ്പനിയിൽ ജോലി ലഭിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.   രോഗങ്ങളാൽ പ്രയാസമുണ്ടാകും. 

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ധന ഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്. കഠിനമായി പ്രയത്നിക്കും. പരുഷമായി സംസാ രിക്കും.  വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പുരോഗമനത്തി ന്റെ മാർഗങ്ങൾ തെളിയും. സാമർഥ്യവും കഴിവും ഉപയോഗിച്ച് എല്ലാകാര്യങ്ങളും ചെയ്തു തീർക്കും. പുത്രലബ്ധിക്കുളള സന്ദര്‍ഭം കാണുന്നു. ഇളയ സഹോദരത്തിന് ദോഷകരമായ സമയമാണ്. ദാനധർമങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികളിൽ തരക്കുറവ് അനുഭവപ്പെടും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. തൊഴിലുകളിൽ അല്പം തടസ്സം അനുഭ വപ്പെടും. വാഹനം വാങ്ങാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കും. 

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ധനാഭിവൃദ്ധിയും പ്രശസ്തിയും ലഭ്യമാകും. സത്യസന്ധമായി പ്രവർത്തിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടം ലഭ്യമാകും. വാഹനം, വസ്തുക്കൾ എന്നിവ വാങ്ങാവുന്നതാണ്. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. ക്ഷേത്രദർശനം, തീർഥാടനം എന്നിവയ്ക്കുളള അവസരപ്രാപ്തി ഉണ്ടാകും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. പെട്ടെന്നുളള കോപം നിമിത്തം സുഹൃത്തുക്കളും ബന്ധുക്കളും അകന്നുപോകും അഗ്നിസംബന്ധമായും ലോഹങ്ങളാലും വ്യാപാരം ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം ലഭ്യമാകും. അനുയോജ്യ‌മല്ലാത്ത സൗഹൃദബന്ധം പുലർത്തും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. സഹോദര ഐക്യം കുറയും. 

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

തൊഴിലഭിവൃദ്ധിയും മാനസിക സന്തോഷവും ലഭ്യമാകും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. അനുസരണയുളള ഭൃത്യന്മാരെ ലഭിക്കും.  സ്ത്രീകളാൽ പലവിധ നേട്ടങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. സന്താനങ്ങളാല്‍ മാനസിക സന്തോഷവും ഉദ്യോഗവും ലഭിക്കുന്നതാണ്. ശയനസുഖം ധനവരവും  ഉണ്ടാകും. പല മേഖലകളിലും വരുമാനം വന്നു ചേരും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് അല്പം അകലെ ലഭ്യമാകും. ജ്വരം, പ്രമേഹരോഗികൾക്ക് രോഗം വർദ്ധിക്കാതെ സൂക്ഷിക്കുക. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നും ലഭിക്കാനുളള കുടിശിക ലഭ്യമാകും. സന്മാർഗ ചിന്തകൾ ഉണ്ടാകും. മാതാപിതാക്കളെ പ്രശംസിക്കും. വാഹനം വാങ്ങാ വുന്നതാണ്. ഉന്നതമായ സ്ഥാനങ്ങൾ  ലഭിക്കും. സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാവുന്നതാണ്. അഡ്വക്കറ്റുമാർ  പല കേസുകളും വിജയിക്കും. കബടി, ഗുസ്തി മുതലായവയിലെ ചാമ്പ്യന്മാർക്ക് പ്രശസ്തിയും ധനവരവും ലഭിക്കാനിടയുണ്ട്. വസ്തുക്കൾ വാങ്ങാൻ അഡ്വാൻസ് കൊടുക്കാവുന്നതാണ്. ആത്മാർത്ഥതയുളള സുഹൃത്തുക്കൾ വന്നു ചേരാനിടയുണ്ട്. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. വാർദ്ധക്യം ചെന്നവരെയും സന്യാസിമാരെയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യും. 

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ഉന്നത നിലവാരത്തിലുളള വിജയം വിദ്യാർഥികൾക്ക് ലഭ്യമാകും. ദൈവഭക്തിയുണ്ടാകും. ബ്രാഹ്മണരെയും സന്യാസിമാരെയും  സല്ക്കരിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം ഉണ്ടാകും. രാഷ്ട്രീയ മേഖലയിൽ പ്രവൃത്തിക്കു ന്നവർക്ക് പ്രശസ്തിയും ജനപ്രീതിയും ലഭിക്കും. വിനോദയാത്രയ്ക്കുളള സന്ദർഭം വന്നുചേരും. വ്യാപാ രികൾക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. ഗൃഹം നിർമിക്കാ വുന്നതാണ്. പുണ്യപ്രവൃത്തികൾ ചെയ്യും. സൽപ്രവൃത്തികൾ ചെയ്യുമെങ്കിലും കോപം വർധിക്കും. സ്വന്തമായി ചിട്ടി, ബാങ്ക് മുതലായ സ്ഥാപനങ്ങളിൽ അംഗസംഖ്യ വര്‍ദ്ധിക്കും.   വിവാഹം അന്വേഷിക്കുന്നവർക്ക് അല്പം തടസ്സം നേരിടാവുന്നതാണ്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. പട്ടാളത്തിലോ പോലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക്  കാര്യസാധ്യതയുടെ സമയമാണ്. ചുറുചുറുക്കായി പ്രയത്നിച്ച് പുരോഗതിക്കായി പരിശ്രമിക്കും.  ഉന്നതപരീക്ഷ പാസായവർക്ക് അകലെ കമ്പനിയില്‍ ഉദ്യോഗം ലഭ്യമാകും. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. ബന്ധുക്കളുമായി ഐക്യം കുറയും ഉന്നത പദവി വഹിക്കാനുളള സന്ദർഭം കാണുന്നു. ഉരം, എണ്ണ മുത ലായ കമ്പനികളില്‍ വരുമാനം വർദ്ധിക്കും. കൂട്ടുവ്യാപാരം ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. സ്ത്രീകളാൽ മനശ്ചാഞ്ചല്യം ഉണ്ടാകും.  ജ്യോതിഷം, കുറി പറയുന്നവര്‍ക്ക് ധനവരവ് വർദ്ധിക്കും. കൈകാലുകൾക്ക് വേദന, സന്ധി വേദന വരാനിടയുണ്ട്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

വിദേശത്തു ജോലിക്കായി ശ്രമിക്കുന്നവർക്കു ലക്ഷ്യ പ്രാപ്തിക്കു സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സന്താനങ്ങൾക്ക് ഗുണം വർധിക്കും. കമിതാക്കൾക്ക് പ്രേമസാഫല്യത്തിന് അവസരം ലഭിക്കും. സർഗപ്രതിഭയുളളവർക്ക് കീർത്തിയും അംഗീകാരവും ലഭിക്കും. ഉദാര മനഃസ്ഥിതി പ്രകടിപ്പിക്കും. പുതിയ വാഹനം, ഗൃഹം, ആഭരണം എന്നിവ സ്വന്തമാക്കാം. ഈ കൂറുകാരിലെ വ്യവസായികൾക്കും കച്ചവടക്കാർക്കും തൊഴിൽ അഭിവൃദ്ധിപ്പെടും. കൃഷി, പൊതുജനരംഗത്തെ പ്രവർത്തനം എന്നിവ മെച്ചപ്പെടും. പുതിയ നല്ല സുഹൃത്തുക്കള്‍ വന്നെത്തും. കുടുംബം വിട്ടു താമസിക്കുവാനുളള അവസരം വരും. മുടങ്ങിക്കിടന്ന ധനം വന്നെത്തുവാനുളള സാധ്യതയുണ്ട്. മറ്റുളളവരുടെയോ സന്താനങ്ങളുടെയോ വിവാഹത്തിൽ സന്തോഷിക്കും. 

ലേഖകൻ

Prof. DESIKOM REGHUNADHAN DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: