Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലവർഷാരംഭം: നക്ഷത്രഫലം

1192

1192 ചിങ്ങം മുതലുള്ള ഒരു വർഷത്തെ നക്ഷത്രഫലം

അശ്വതി

പലമേഖലകളിലും വിജയം കൈവരിക്കും. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. തൊഴിലുകളിൽ അൽപം തടസ്സം അനുഭവപ്പെടുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അൽപം കീർത്തി വരാവുന്നതാണ്. ഗൃഹം നിർമ്മിക്കാവുന്നതാണ് ശത്രുഭയം അനുഭവപ്പെടും. ഭാര്യയാൽ പലവിധ നന്മകൾ ഉണ്ടാകും. മനോവ്യാകുലത അനുഭവപ്പെടും. കാർഷിക മേഖലയിൽ അൽപം വരുമാനം വന്നുചേരും.

ഭരണി

ധനാഭിവൃദ്ധിയുണ്ടാകും. വിദ്യാർഥികളിൽ അലസത അനുഭവപ്പെടും. യുവതികളാൽ മനോചഞ്ചലമുണ്ടാകും. പൊതു മേഖലാ രംഗത്ത് മാനസിക വൈഷമ്യം അനുഭവപ്പെടും മോഷ്ടാക്കളാൽ ഭയം വരാവുന്നതാണ്. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. ബന്ധുക്കളുമായി ഐക്യം കുറയും. രോഗം തിരിച്ചറിയാതെ വിഷമിക്കും. ദമ്പതികൾ പരസ്പരം അഭിപ്രായം ആരാഞ്ഞ് പ്രവർത്തിക്കും.

കാർത്തിക

ധനാഭിവൃദ്ധിയുടെ സമയമാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വാഹനം വസ്തുക്കൾ വാങ്ങാവുന്നതാണ് പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമാണ്. ഹാസ്യകലാ പ്രകടനക്കാർക്ക് പുരസ്കാരവും ധനപരവും പ്രതീക്ഷിക്കാം. വ്യാപാര വ്യവസായ മേഖലകളിൽ അഭിവൃദ്ധിയുണ്ടാകും. ദമ്പതികളിൽ അഭിപ്രായ ഭിന്നതയുണ്ടാകും. പുത്രന്മാർക്ക് സമയം അത്ര നന്നല്ല 

രോഹിണി

സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. കവിത, സിനിമാ നാടക കഥാകൃത്തുക്കൾക്ക് അനുയോജ്യ സമയമായി കാണുന്നു. മന്ത്രിസഭാ അംഗങ്ങൾക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. പലരാലും ബഹുമാനിക്കപ്പെടും. BE, MBA മറ്റു ഉന്നത പഠനക്കാർക്ക് പ്രതീക്ഷിച്ചവിധം ഉദ്യോഗം ലഭ്യമാകും. അപകീർത്തിവരാതെ സൂക്ഷിക്കുക. പിതാവുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും.

മകയിരം

തൊഴിലഭിവൃദ്ധിയുടെയും പ്രശംസയുടെയും സമയമാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. കലാമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ധനവരവിന്റെയും പ്രശസ്തിയുടെയും സമയമാണ്. ക്ഷേത്രദർശനം തീർഥാടനം എന്നിവയ്ക്കുള്ള  അവസരപ്രാപ്തിയുണ്ടാകും. സുഹൃത്തുക്കളാൽ മാനസിക സന്തോഷം വന്നുചേരും. കുടുംബത്തിൽ നിന്നും മാറി താമസിക്കാവുന്നതാണ്. ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതായിരിക്കും. പൊതുമേഖലാ രംഗത്ത് അനുകൂല സമയമാണ്.

തിരുവാതിര

സർക്കാർ ഉദ്യാഗത്തിനായി പരിശ്രമിക്കാം. തൊഴിൽ സംബന്ധമായും എംബിഎ മുതലായ പഠനക്കാർക്ക് റാങ്കും ക്യാംപസ് സെലക്ഷനും പ്രതീക്ഷിക്കാം. ഗൃഹം നിർമ്മിക്കാവുന്നതാണ്. കോൺട്രാക്ട് മറ്റുതൊഴിലുകൾ  ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭ്യമാകും. ആത്മാർഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. ഭാര്യക്കും സന്താനങ്ങൾക്കും അനുകൂല സമയമാണ്. ഗുരുക്കളെ സന്ദർശിക്കാനുള്ള സന്ദർഭം വന്നുചേരും.

പുണർതം

ജീവിത പുരോഗതിയുണ്ടാകും. ഗൗരവമായ സ്ഥാനലബ്ധി ലഭിക്കാനിടയുണ്ട്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. മാതാവിനും ബന്ധുക്കളാലും പലവിധ നന്മകൾ ഉണ്ടാകും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിയും ലഭിക്കാവുന്നതാണ്. മാതുലന്മാരാൽ മാനസിക വിഷമതകൾ ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സന്ദർഭം കാണുന്നു. കീഴ്തരമായ ചില പ്രവർത്തികൾ ചെയ്യും. ചൂടു സംബന്ധമായ രോഗം വരാനിടയുണ്ട്.

പൂയം

ഭാഗ്യലബ്ധിക്കുള്ള സമയമാണ്. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽകർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. സ്ഥലം മാറി താമസിക്കാനുള്ള സന്ദർഭം കാണുന്നു. അടിക്കടി ഉത്സാഹക്കുറവ് വിദ്യാർഥികളിൽ കാണും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങൾക്ക് അനുയോജ്യമായ സമയമല്ല. മനോവ്യാകുലതയുണ്ടാകും. സഹോദര ഐക്യം പ്രതീക്ഷിക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

ആയില്യം

ധനവരവ് ഉണ്ടാകും. പുണ്യപ്രവൃത്തികൾക്കായി ധനം ചെലവഴിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. അൽപം അലസത അനുഭവപ്പെടുന്നതായിരിക്കും. സ്ത്രീകളോടും ഭാര്യയോടും പ്രിയമുള്ളവരാകും. സഹോദരങ്ങൾ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യും. പുസ്തകം എഴുതുന്നവർക്ക് അനുകൂല സമയമാണ്. വ്യാപാരത്തിൽ അറിവ് വർധിക്കും സൽപ്രവർത്തികളിൽ മനസ് ചെല്ലും. പിതാവിന് അസുഖം വരാനിടയുണ്ട്.

മകം

കുടുംബാഭിവൃദ്ധിയുണ്ടാകും. ധനവരവ് വർദ്ധിക്കും. മാധുര്യവും വശ്യതയും ആയ സംസാരമായിരിക്കും പിതാവിനോട് സ്നേഹമായിരിക്കും. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവർക്ക് വരുമാനം വർധിക്കും. അയൽവാസികളുമായി സ്നേഹമായും ബഹുമാനമായും പ്രവർത്തിക്കും. വിദ്യാർഥികളിൽ പഠനത്തിൽ ശ്രദ്ധയും താൽപര്യവും ഉണ്ടാകും. പണപഴക്കം ഉണ്ടാകും. പ്രമേഹരോഗികൾക്ക് രോഗം വർധിക്കും.

പൂരം

വിദേശത്ത് ജോലിക്കായി പരിശ്രമിക്കാം. ഗൃഹം നിർമ്മിക്കാവുന്നതാണ്. നിലം വസ്തുക്കൾ ഇടപാടുകൾ നടത്തുന്നവർക്ക് മികച്ച ലാഭം ലഭ്യമാകും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. പിതാവിനാൽ ചില വൈഷമ്യങ്ങളുണ്ടാകാവുന്നതാണ്. ഇലക്ട്രിക് ഇലക്ട്രോണിക്സ് സംബന്ധമായി ജോലി ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. സന്താനങ്ങൾക്ക് പലവിധ പ്രശ്നങ്ങൾ ഉണ്ടാകും. വിവാഹം, മംഗളകർമ്മങ്ങൾ നടക്കും.

ഉത്രം

സർക്കാർ ഉദ്യോഗം ലഭിക്കാവുന്നതാണ്. സാമർഥ്യവും ധൈര്യവും സഹിതം എല്ലാ  പ്രവൃത്തികളും ചെയ്ത് തീർക്കും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കും ജീവിത പുരോഗതിക്കായി പരിശ്രമിക്കും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമാണ്. നല്ല സ്ത്രീസൗഹൃദബന്ധം ലഭ്യമാകും. ദാനധർമങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികളിൽ തരക്കുറവ് അനുഭവപ്പെടും. സഹോദര ഐക്യം കുറയും. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. 

അത്തം

സിഎ, ക്ലാർക്ക് മുതലായ തസ്തികയിലേക്ക് പരിശ്രമിക്കാവുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. പല നാടുകളെക്കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിവ് ഉണ്ടാകും. വിദേശത്തു നിന്നു ശുഭവാർത്തകൾ കേൾക്കാനുള്ള സന്ദർഭം കാണുന്നു വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിയുണ്ടാകും. കവിത എഴുതാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സന്ദർഭം കാണുന്നു. രക്തദൂഷ്യം സംബന്ധമായ രോഗം വരാനിടയുണ്ട്.

ചിത്തിര

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. എല്ലാ ജോലികളും ധൈര്യവും സാമർഥ്യവുമായി ചെയ്തുതീർക്കും. നവദമ്പതികൾക്ക് സന്താനപ്രാപ്തിയുണ്ടാകും. അനുസരണയുള്ള ഭൃത്യന്മാർ ലഭ്യമാകും. സ്വന്തമായി കോൺട്രാക്ട് മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭ്യമാകും. കണക്ക് കഥ എഴുത്ത് എന്നിവയിൽ ലാഭം ലഭ്യമാകുന്നതാണ്. ബി ഇ, എംബിഎ മുതലായ ഉന്നത പഠനക്കാർക്ക് വിദേശത്ത് ജോലി ലഭ്യമാകും. ശത്രുക്കൾ പരാജയപ്പെടും.

ചോതി

ധനാഭിവൃദ്ധിയുടെ സമയമാണ്. സൽപ്രവർത്തികളിൽ മനസ് ചെലുത്തും. സ്വന്തമായി വ്യവസായം ചെയ്യുന്നവർക്ക് അൽപം തടസം നേരിടും. എല്ലാ കാര്യങ്ങളിലും ഭാര്യയുടെ അഭിപ്രായം ആരായും സുഹൃത്തുക്കളാൽ അപകീർത്തിയുണ്ടാകും. ‌ക്ഷേത്രദർശനം തീർഥാടനം എന്നിവയ്ക്കുള്ള സമയമാണ് കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭിക്കുന്നതല്ല. വ്യാപാരികൾക്ക് അനുകൂല സമയമായി കാണുന്നു. 

വിശാഖം

വ്യാപാര അഭിവൃദ്ധിയുണ്ടാകും. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കും കോൺട്രോക്ട് മറ്റു സ്വന്തസ്ഥാപനങ്ങളിൽ വരുമാനം വർധിക്കും. മറ്റുള്ളവരുടെ ധനം ധാരാളമായി വരും. നവ ദമ്പതികൾക്ക് സന്താനലബ്ധിക്കുള്ള സമയമായി കാണുന്നു. സ്വർണാഭരണങ്ങൾ വാങ്ങാവുന്നതാണ്. സുഹൃത്തുക്കളാൽ ധനനഷ്ടം ഉണ്ടാകും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.

അനിഴം

പട്ടാളത്തിലെ ഉദ്യോഗസ്ഥർക്ക് ചില നേട്ടങ്ങൾ കൈവരും. എല്ലാ നിലകളിലും വിജയം കൈവരിക്കും. ഗൃഹം നിർമ്മിക്കാവുന്നതാണ്. ശയന സുഖം ധനവരവ് ഉണ്ടാകും. ഗുസ്തി, കബഡി ചാമ്പ്യൻമാർക്ക് ധനവരവും പ്രശസ്തിയും ഉണ്ടാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കുക. വിവാഹം തീർച്ചപ്പെടുത്താവുന്നതാണ്. കുട്ടികൾ വീണു മുറിയാതെ ശ്രദ്ധിക്കുക. പിതാവുമായി സ്വരച്ചേർച്ചക്കുറവുണ്ടാകും.

തൃക്കേട്ട

അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കും. സ്വന്തമായി കോൺട്രോക്ട് , മറ്റു തൊഴിലുകൾ എന്നിവ ചെയ്യുന്നവർക്ക് അന്യരുടെ തൊഴിലുകൾ ലഭ്യമാകും. പ്രശസ്തിയും മാനസിക സന്തോഷവും ലഭ്യമാകാനിടയുണ്ട്. ഉദരസംബന്ധമായ രോഗം വരാവുന്നതാകുന്നു. സ്ത്രീകളാൽ പലവിധ നന്മകൾ ഉണ്ടാകും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിയുണ്ടാകുന്നതാണ്. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും.

മൂലം

കംപ്യൂട്ടർ സംബന്ധമായി ജോലി ചെയ്യുന്നവർക്ക് അനുകൂല സമയമാണ്. ഫാൻസി, കെട്ടിട കോൺട്രാക്ർമാർക്ക് മികച്ച ലാഭം ലഭ്യമാകും. വിദ്യാർഥികൾ നല്ല മാർക്കോടുകൂടി വിജയിക്കും. നേർമാർഗത്തിലൂടെ മനസ് ചെല്ലുന്നതാണ്. മാതാപിതാക്കളെ പ്രശംസിക്കും സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും ബഹുമതിയും പ്രശസ്തിയും ഉണ്ടാകും. വലിയ പ്രയത്നങ്ങളിൽ ഏർപ്പെടും. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. ബന്ധുക്കളുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും.

പൂരാടം

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. പ്രശസ്തിയും മാനസിക സന്തോഷവും ലഭ്യമാകും. അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. വസ്തുക്കൾ വാങ്ങാവുന്നതാണ്. ആത്മാർഥതയുള്ള സുഹൃത്തുക്കൾ ലഭ്യമാകും. വാർധക്യം ചെന്നവരെയും പിതാവിനെയും ബഹുമാനിക്കും. ദമ്പതികളിൽ അഭിപ്രായ വ്യത്യാസമുണ്ടാകാനിടയുണ്ട്. സത്യസന്ധമായി പ്രവർത്തിക്കും. ദമ്പതികളിൽ സ്വരചേർച്ചക്കുറവ് ഉണ്ടാകും

ഉത്രാടം

ധനപരവും സന്താനലബ്ധിക്കുമുള്ള സമയമാണ്. വ്യാപാരത്തിൽ അറിവ് വർധിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. പുസ്തകം എഴുതുന്നവർക്ക് അനുകൂല സമയമാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ താൽപര്യവും ശ്രദ്ധയും പ്രകടിപ്പിക്കും. സന്താനങ്ങൾക്ക് വിവാഹം നടക്കാനുള്ള സാധ്യത കാണുന്നു. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിയുണ്ടാകും. പിതാവുമായി സ്വരചേർച്ചക്കുറവ് അനുഭവപ്പെടുന്നതാണ്.

തിരുവോണം

ദൈവഭക്തിയുണ്ടാകു.ം മന്ത്രിസഭാ അംഗങ്ങൾക്ക് പ്രശസ്തിയും ജനപ്രീതിയും ലഭ്യമാകും. സന്താനഭാഗ്യവും വിദ്യാഭ്യാസ പുരോഗതിയുണ്ടാകുന്നതാണ്. പുണ്യ കർമ്മങ്ങൾ ചെയ്യും. ഉന്നതപദവി ലഭ്യാമാകാനിടയുണ്ട്. സ്വന്തമായി റിയൽ എസ്റ്റേറ്റ് ചിട്ടി മുതലായ സ്ഥാപനങ്ങളിൽ വരുമാനം വർധിക്കുന്നതാണ്. സിനിമാ, നാടക കഥാകൃത്തുക്കൾക്ക് അനുകൂല സമയമായി കാണുന്നു. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും

അവിട്ടം

ധനാഭിവൃദ്ധിയുണ്ടാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സൽപ്രവർത്തികൾ ചെയ്യും എന്നാൽ കോപം വർധിക്കും. ചിട്ടി സ്വന്തമായി ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശിക ലഭ്യമാകും. അംഗസംഖ്യ വർധിക്കും. പണപഴക്കം വർധിക്കുന്നതാണ്. ധനം എത്ര വന്നാലും കഠിനമായ ചെലവും വന്നുചേരും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. സന്താനങ്ങളാൽ മാനസിക സന്തോഷം ഉണ്ടാകും. വാഹനം വസ്തുക്കൾ വാങ്ങാവുന്നതാണ്.

ചതയം

പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്. ഉന്നത നിലവാരത്തിലുള്ള വിജയം കൈവരിക്കും. ഒരു സംഘത്തിന്റെ അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. വിദേശവുമായി തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ബന്ധുക്കളുമായി ഐക്യത കുറയും. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകും.

പൂരുരുട്ടാതി

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഉരം, എണ്ണ മുതലായ കമ്പനികളിൽ വ്യാപാരം വർധിക്കും. ഇരുമ്പു സംബന്ധമായി മൊത്ത ചില്ലറ വ്യാപാരം വർധിക്കും. വാഹനം വസ്തുക്കൾ വാങ്ങാവുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സംരക്ഷണ വകുപ്പിൽ ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. വ്യവസായ കാർഷിക മേഖല പുഷ്ടിപ്പെടുത്തന്നതായിരിക്കും. പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകുന്നതാണ്.

ഉത്തൃട്ടാതി

വിദേശത്ത് ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്. ഉദാരമായ മനസ്കതയോടു കൂടി പ്രവർത്തിക്കും. സാമർഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും, പുത്രലബ്ധിക്കുള്ള സമയമാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. വ്യാപാരത്തിൽ അറിവ് വർധിക്കും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും.

രേവതി 

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഭാര്യയാലും സന്താനങ്ങളാലും പലവിധ നന്മകൾ ഉണ്ടാകും. അരി, മറ്റു ധാന്യങ്ങൾ എന്നിവ വ്യാപാരം ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭ്യമാകും,. കമിതാക്കൾക്ക് പ്രേമ സാഫല്യത്തിന്റെ അവസര പ്രാപ്തിയുണ്ടാകും. സിനിമാ നാടക കഥാകൃത്തുക്കൾക്ക് പ്രശസ്തിയും ധനപരവും ഉണ്ടാകും. ഉന്നത നിലവാരത്തിലുള്ള മാർക്ക് വിദ്യാർഥികൾക്ക് ലഭ്യമാകും. അന്യർക്ക് ശല്യം നൽകുന്നതാണ്. കുടുംബത്തിൽ നിന്നും മാറി താമസിക്കാവുന്നതാണ്.

ലേഖകന്റെ വിലാസം:

Prof. DESIKOM REGHUNADHAN

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Pin- 695 541, Tel: 0472 2813401

Your Rating: