Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം തുലാം രാശിക്കാർക്ക്

Libra

വ്യാഴൻ തരുന്നത് -

ഈശ്വരവിശ്വാസം കുറവായിരിക്കും,  ഭൗതികകാര്യങ്ങളിൽ താത്പര്യം കൂടും, അവസാനം ദൈവചിന്തയുണ്ടാകും, കുട്ടികൾക്ക് നന്നല്ല, എന്നാൽ മോക്ഷപ്രാപ്തി ഉണ്ടാകും. വിദേശയാത്രയും കഠിനപ്രയത്നവും രോഗങ്ങളും ഫലം. ചിത്തിര നക്ഷത്രക്കാർക്ക് രാജബഹുമാനങ്ങൾ ലഭിക്കും. പണസംബന്ധമായി ഭയവും നിയമത്തിൽ കൂടി ലാഭാനുഭവങ്ങളും ഉണ്ടാകും.  മരുന്ന് വേദാന്ത ചിന്തകൾ കൈകാര്യം ചെയ്യുന്നവർക്ക് ലാഭവും ഉദ്യോഗവും  ആശുപത്രി സന്ദർശനവും അപകടങ്ങളും ദുഷ്ടചിന്തകളും അപവാദശ്രവണവും അലച്ചിലും ഉണ്ടാകും. വിവാഹനിശ്ചയങ്ങള്‍ നീണ്ടുപോകും. കച്ചവടത്തിൽ നഷ്ടം. ഔഷധശാസ്ത്രം, രസതന്ത്രം, ആത്മീയ ശാസ്ത്രം ഇവ കൈകാര്യം ചെയ്യുന്നവർക്ക് കാലം അനുകൂലം. ആശുപത്രി സുഖവാസകേന്ദ്രം, ജയിൽ ഇവയുമായി ബന്ധപ്പെട്ടവർക്ക് കാലം അനുകൂലം. ഏകാന്ത ജീവിതം ആഗ്രഹിക്കും. ത്യാഗബലം കുറവായിരിക്കും.  ദാരിദ്ര്യം, വക്രബുദ്ധി, മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസം, സന്താനത്തിനു ദോഷാനുഭവം, വിദേശത്ത് നഷ്ടം.  തത്വദീക്ഷയില്ലാത്ത സ്നേഹബന്ധങ്ങളിൽ ഇടപെടും. ജലയാത്രകൾ ചെയ്ത് ചീത്തപ്പേരുണ്ടാകും. അപവാദം. ചതിയിൽ പെടും. ജയിലുമായി ബന്ധപ്പെടാൻ സാധ്യത. പങ്കാളി നഷ്ടപ്പെടൽ. നേത്രരോഗവും ദുഃഖങ്ങളും ഫലം. എഴുത്തുകുത്തു നടത്തുന്നവർക്കും മോശമായിരിക്കും. ആറാം ഭാവാധിപൻ 12 ൽ നിൽക്കുന്നതിനാൽ അമ്മാവനുമായി പൊരുത്തക്കേടു വരും. അമ്മയുമായി ഒത്തു പോകാൻ കഴിയാതെ വരികയും സ്വത്തു വിഷയത്തിൽ തർക്കങ്ങൾ ഉണ്ടാകുകയും ചെയ്യും. തന്റെ നിലയ്ക്ക് താഴ്ന്നവരുമായി ചങ്ങാത്തം വച്ച് ചീത്തപ്പേരുണ്ടാക്കും. എന്നാലും ബുധനുമായുളള ബന്ധം വരുമ്പോൾ മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് വിപരീത ഫലമുണ്ടാകാം. ഗുരുവിനും ബുധനും പരിഹാരവും വേണം. 

ശനി സംഭാവന ചെയ്യുന്നത്

ശനി തൃക്കേട്ടയിൽ സഞ്ചരിക്കുന്ന സമയത്ത് തൊഴിലും ആരോഗ്യ വും മോശപ്പെടും. കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. 

കേതു സംഭവാന ചെയ്യുന്നത് -

കുടുംബജീവിതം ശത്രുക്കൾ മുഖാന്തരം ദ്രോഹിക്കപ്പെടും.  ദഹന സംബന്ധമായ അസുഖം. വിദ്യാഭ്യാസ സംബന്ധമായ ആനുകൂല്യങ്ങൾ വൈകും.  മനസ്സ് കടൽത്തിര പോലെ മാറി മറിയും. നവഗ്രഹ പ്രാർഥന ആവശ്യം. മതവിശ്വാസവും ഈശ്വര ഭക്തിയും കുറയും. അതിനെ തളളിപ്പറയുകയും ചെയ്യും. 

രാഹു സംഭാവന ചെയ്യുന്നത് -

തെറ്റായ രീതിയിൽ ധനസമ്പാദിക്കും. പൂരത്തിൽ സഞ്ചരിക്കുമ്പോൾ ലൌകികാസക്തി കൂടിയിരിക്കും. മെഡിസിൻ കൈകാര്യം ചെയ്യുന്നവർക്ക് കാലം അനുകൂലം. വിദേശയാത്ര നടക്കും.  ചാരപ്രവൃത്തി ചെയ്യും. ലഹരിക്കടിമയാകും.  

ബുധൻ സംഭാവന ചെയ്യുന്നത് -

എല്ലാ വിധത്തിലും നല്ലൊരു കുടുംബജീവിതം ഉണ്ടാകും. യുവാക്കൾ നല്ല ജീവിതം ലഭിക്കും. തൊഴിലിൽ ഉയർച്ച ഉണ്ടാകും. ഒരു പുതിയ സ്ഥലത്തെത്തിച്ചേരാനും ജീവിത വിജയത്തിനും സാധ്യത. നിയമത്തിലൂടെ ധനലാഭവും ഉണ്ടാകും. 

ആദിത്യൻ സംഭാവന ചെയ്യുന്നത്-

സർക്കാരാനുകൂല്യങ്ങൾ ലഭിക്കുകയും യുവാക്കൾ സ്വന്തം കാര്യത്തിലൽ ശ്രദ്ധാലുക്കളാകുകയും ചെയ്യും. ഉന്നതസ്ഥാനലബ്ധി യും ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടുത്തും. നയതന്ത്രജ്ഞർക്ക് നല്ലതാ ണ്. 

ശുക്രൻ സംഭാവന ചെയ്യുന്നത്

വാഹനങ്ങൾ വാങ്ങാൻ യോഗം. ഇണയ്ക്ക് സുഖജീവിതം. ധനസ്ഥിതി നന്നാകും. ഉന്നതപദവിക്കു യോഗം. ശുക്രന് ശനിയുമായോ ചൊവ്വയുമായോ ബന്ധം വരുമ്പോൾ വാഹനാ പകടം ഉണ്ടാകാം. പൊതുജനങ്ങളെ കൊണ്ട് സഹായ സഹക രണങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് മത്സരം ഉണ്ടാകാം എന്നാലതിൽ വിജയം നേടും. ശത്രുക്കളിൽ നിന്നു വിജയിക്കും. നല്ല ജോലിക്കാരെ ലഭിക്കും. അതിലൂടെ ജീവിതവിജയം ഉണ്ടാകും. 

കുജന്റെ സംഭാവന -

കുജ ബുധ യോഗത്തിൽ റിയൽ എസ്റ്റേറ്റിൽ വിജയം ഉണ്ടാകും പൂർവ്വിക സ്വത്ത് ലഭിക്കും. രാജയോഗത്തിലെ ജീവിത സൗകര്യങ്ങൾ ലഭിക്കും. ഭാര്യാബന്ധുക്കളുമായി സന്തോഷകരമായി ജീവിക്കും. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: