Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1192 പുതുവർഷം മിഥുനം രാശിക്കാർക്ക്

Gemini

ഗുരുസംഭാവന ചെയ്യുന്നത്-

മോശമായ സ്ഥാനത്താണ് സ്ഥിതിയെങ്കിലും സന്താനത്തെക്കൊണ്ട് തീരാ ദുഃഖങ്ങളും മനക്ലേശങ്ങളും മിഥുനം രാശിക്കാർക്കുണ്ടാകും. മനസ്സമാധാനപരമായിരിക്കും. ദൈവമില്ലായെന്നു വരെ ചിന്തിക്കുന്ന ഒരു അവസ്ഥ സംജാതമാകും. പിതാവിന്റെയും സന്താനത്തിന്റെയും സന്താനത്തിന്റെ സന്താനത്തിന്റെയും  ജീവിതം മോശമാകും. കാണുന്നവരൊക്കെ ശത്രുക്കളായി മാറും. സന്താനത്തിന്റെയും മാതാവിന്റെയും സാമ്പത്തിക നഷ്ടത്തിനു സാധ്യത. കുടുംബ പങ്കാളിക്ക് നല്ലൊരു മഹത്ജീവിതം തന്നെ ലഭിക്കും. ധനകാര്യ സ്ഥാപനത്തിലും അക്കൗണ്ടിങ് ജോലിയുളളവർക്ക് കാലം അനുകൂലം. തത്വജ്ഞാനികളാകുകയും, മനുഷ്യസ്നേഹികളായിരിക്കും. തൊഴിൽ പരമായി നന്നായിരിക്കും. ആരോഗ്യം മോശമായിരിക്കും. ബുധന്റെ ചാരബലത്തിനനുയോജ്യമായി  മാതാവുമായി സ്നേഹത്തിൽ കഴിഞ്ഞു കൂടുകയും അതുവഴി അമ്മയെ പറ്റിച്ച് സമ്പത്തുണ്ടാക്കുകയും ചെയ്യും. അങ്ങനെ എല്ലാവരുടെയും സ്നേഹാദരവുകൾ പിടിച്ചു പറ്റുകയും ചെയ്യും. ഉത്രത്തിൽ സഞ്ചരിക്കുന്ന സമയം നല്ല ജീവിതം ലഭിക്കും. സൂര്യൻ മേടത്തിൽ സഞ്ചരിക്കുമ്പോൾ പുതിയ സംരഭത്തിലേർപ്പെടുകയും  അതുവഴി സർക്കാരംഗീകാരം ലഭിക്കുകയും ചെയ്യും. അത്തത്തിൽ സഞ്ചരിക്കുമ്പോൾ സമ്പത്തു ലഭിക്കുകയും ജോലിയിൽ ഉയർച്ചയ്ക്കും സാധ്യത. ചിത്തിരയിൽ സഞ്ചരിക്കുമ്പോൾ കുടുംബകലഹം ഉണ്ടാകാം. നിയമപരമായ നടപടികളിലൂടെ സ്വത്തും സമ്പാദിക്കും  ഇണയ്ക്ക് വൃശ്ചികം മിഥുനം രാശികളില്‍ ചൊവ്വ സഞ്ചരിക്കുന്ന കാലഘട്ടത്തിൽ മുറിവും, ഓപ്പറേഷനും സാധ്യത കാണുന്നു. ആയതിനാൽ ഭദ്രകാളി ഭജനം ആവശ്യം. 

രാഹു സംഭാവന ചെയ്യുന്നത്-

35 വയസ്സിനു താഴെയുളളവർക്ക് സമയം മോശമായിരിക്കും. ആരിൽ നിന്നും സഹായം ലഭിക്കുന്നതല്ല. കര്‍ക്കശ സ്വഭാവം മറ്റുളളവർ നിങ്ങളെ ഇഷ്ടപ്പെടില്ല. കര്‍മ്മരംഗത്ത് തൊഴിലുകൾ ശരിയായ രീതിയിൽ ചെയ്യാൻ കഴിയാതെ തെറ്റുകളും കുറ്റങ്ങളും സംഭവിക്കുകയും അലസത ഉണ്ടാകുകയും കൂടെയുളളവരുടെ എല്ലാം ശത്രുത ഏറ്റുവാങ്ങുകയും ചെയ്യുന്നതാണ്. താങ്കൾ ഒരു ഭ്രാന്തനെ പോലെ  പെരുമാറുകയും അതു കാരണം കുടുംബത്തിൽ അന്ത:ഛിദ്രത്തിനും സാധ്യത. മകത്തിൽ സഞ്ചരിക്കുന്ന സമയം ചെറുപ്പക്കാർക്ക് മോശമായിരിക്കും.  പൂരത്തിൽ സഞ്ചരിക്കുമ്പോൾ ഗ്രഹമാറ്റം ഉണ്ടാകും. 

ശനിസംഭാവന നൽകുന്നത് -

കാലിനും മൂത്രാശയത്തിനും രോഗത്തിനു സാധ്യത.  പണം വരുന്നതും പോകുന്നതും കടലിലെ തിരമാല പോലെയാണ്. സംസാരത്തിലും വിദ്യാഭ്യാസത്തിനും പ്രശ്നങ്ങളുണ്ടാകും. കേട്ടയിൽ സഞ്ചരിക്കുന്ന സമയത്ത്. ഭാര്യാപിതാവിനും അമ്മാവനും കാലം അനുകൂലമല്ല. 20 വയസ്സുവരെയുളളവർക്ക് പ്രശ്നങ്ങളെ തരണം ചെയ്യേണ്ടതായി വരും. മുഖരോഗങ്ങളും, എഴുതുന്ന വിലപിടിപ്പുളള ഡോക്കുമെന്റ്സിനും പ്രശ്നങ്ങളുണ്ടാകാം. അതിനാൽ ഹനുമാനെയും, ഭദ്രകാളിയെയും പ്രാർത്ഥിക്കേ ണ്ടതാണ്. 

കേതു സംഭാവന ചെയ്യുന്നത്-

സാമ്പത്തിക നഷ്ടങ്ങളും തൊഴിൽ മാന്ദ്യവും മാതാവിന് രോഗവും ഉണ്ടാകുന്നതാണ്. ബുധൻ സംഭാവന ചെയ്യുന്നത് ഭൂമി ലാഭവും, ബിസിനസ്സിൽ ലാഭം കൊയ്യുകയും ബുധന്‍ കന്നിയിൽ സഞ്ചരിക്കുമ്പോൾ വിദ്യയിൽ പേരെടുക്കുകയും കാർത്തികയിൽ ബുധൻ സഞ്ചരിക്കുന്ന സമയം ഹൃദയ ‍ഡോക്ടർമാർക്ക് നല്ല സമയ മായിരിക്കും. ശുക്രൻ സംഭാവന ചെയ്യുന്നത്, ലോക  ബഹുമാനാദി ലഭിക്കുകയും രാജയോഗം നൽകുകയും സമ്പത്തുണ്ടാകുകയും സർക്കാർ ആനുകൂല്യം ലഭിക്കുകയും സന്താനത്തിന്  നല്ല സമയം അച്ഛന് സമ്പത്തു ലഭിക്കുകയും ഭാര്യയ്ക്ക് സുഖകരമായ ജീവിതം ലഭിക്കുകയും വിവാഹജീവിതം സുഖകരമായിരിക്കുകയും ചെയ്യും. സംഗീതം, നൃത്തം, സിനിമ സീരിയലുകൾക്കും അനുകൂല സമയം. വാഹന ലാഭവും ലഭിക്കും. 

ചൊവ്വ സംഭാവന ചെയ്യുന്നത്-

കുജ വ്യാഴ കാലഘട്ടത്തിൽ ഒടിവുചതവുകളും സമ്പത്തുണ്ടാകുകയും ഭൂമി ലഭിക്കുകയും കുജ ശനിയോഗബന്ധം വരുമ്പോള്‍ കാര്യങ്ങൾക്ക് തടസ്സം വരികയും തൊഴിലുയർച്ചയും ഉണ്ടാകും. 

സൂര്യൻ സംഭാവന ചെയ്യുന്നത്

ഉദര രോഗവും ധനവരവും. താങ്കളുടെ മനസ്സറിഞ്ഞുളള പ്രവർത്തിയിലൂടെ ധനവരവുണ്ടാകും.  പ്രേമബന്ധത്തിലകപ്പെടാം. സർക്കാരാനുകൂല്യങ്ങൾ ലഭിക്കാം. രവി ശനിയോഗം വരുമ്പോൾ സംസാരത്തിലൂടെ പ്രതിബന്ധങ്ങളുണ്ടാകാൻ സാധ്യതയുളളതിനാൽ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: