Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1192 കുംഭം രാശിക്കാർക്കെങ്ങനെ?

കുംഭം രാശി

ഗുരു സംഭാവന ചെയ്യുന്നത്

എട്ടിലാണ് സ്ഥിതിയെങ്കിലും രണ്ട്, പതിനൊന്ന് ഭാവാധിപത്യമുളളതിനാൽ ഇവര്‍ക്ക് അനുകൂലസ്ഥാനത്തു നിൽക്കുന്നതിനാൽ ധനലാ ഭവും, ലോട്ടറി മുതലായ ഭാഗ്യങ്ങൾക്കും, പൂർവ്വിക സ്വത്തു ലഭിക്കാനും യോഗം കാരണം വ്യാഴൻ ഫലദായകനാണ്. വ്യാഴൻ ഉത്രത്തിലെ അത്തത്തിലോ നിൽക്കുമ്പോൾ കണ്ണിനും ഹൃദയസംബന്ധമായും അസുഖം വരും. 

ശനി സംഭാവന ചെയ്യുന്നത്

ലഗ്നാധിപനും 12–ാം ഭാവാധിപനുമായ ശനി 10 ൽ ഉപചയ സ്ഥാനത്തായതിനാൽ ശത്രുക്ഷേത്രമായാലും നല്ല ഫലത്തെ തരുന്നതാണ്. തൊഴിലിലുയർച്ച, കൂട്ടുകെട്ടിലൂടെ അപകടത്തിനു സാധ്യതയുളളതിനാൽ സൂക്ഷ്മത പുലർത്തണം. ആതുര സേവനരംഗത്തു പ്രവർത്തിക്കാനിടവരും, തൊഴിൽ മാറ്റമുണ്ടാകും ശനി  തൃക്കേട്ടയിൽ സഞ്ചരിക്കുന്നതിനാൽ സ്വത്തു സംബന്ധിച്ച കാര്യങ്ങളിൽ അകൽച്ചയുണ്ടാകും.

രാഹു സംഭാവന ചെയ്യുന്നത്

കുടുംബജീവിതത്തെ ദോഷപ്പെടുത്തും, സ്വജാതി വിട്ട് ദാമ്പത്യ ജീവിതം ഉണ്ടാക്കാൻ സാധ്യത. പൊതുവിൽ ഒട്ടും സുഖകരമല്ലാത്ത ജീവിതം തന്നെ നൽകും.

കേതു സംഭാവന ചെയ്യുന്നത്

ദൈവവിശ്വാസമുണ്ടാകുകയും ഒരു കാര്യത്തിലും സ്ഥിരതയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കും. അവിട്ടത്തിൽ കേതു നല്ല ഫലം തരും.

രവി സംഭാവന നൽകുന്നത്. അറിയാത്ത ആൾക്കാരിൽ നിന്നും ചില പേടിപ്പെടുത്തലും മറ്റും വരാം. ഇണയിൽ നിന്നും സമ്പത്ത് പ്രതീക്ഷിക്കാം. അന്തസ് ഉയർത്തി പിടിക്കുന്നതാണ്. കുജ  ബന്ധം വരുമ്പോൾ ഭാര്യയുടെ കർക്കശ സ്വഭാവം കൊണ്ട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. രവി ബുധ ബന്ധത്തിൽ ബിസിനസിൽ ഉയർച്ചയുണ്ടാകും.

ബുധൻ സംഭാവന ചെയ്യുന്നത്

സംസാരത്തിലൂടെ കാര്യങ്ങള്‍ നേടും, ആരോഗ്യം ശ്രദ്ധിക്കണം. ആമാശയരോഗം,പനി എന്നിവയാൽ ബുദ്ധിമുട്ടും.

കുജൻ സംഭാവന ചെയ്യുന്നത്

ഭൂസ്വത്ത് വിൽക്കാൻ കഴിയും. അധികാര കേന്ദ്രത്തിൽ വന്നാ ലും കടലിലെ തിരപോലെ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരി ക്കും.

ശുക്രൻ സംഭാവന ചെയ്യുന്നത്

വീട്ടുകാര്യത്തിൽ ഉയർച്ചയുണ്ടാകും. സുഖകരമായ ജീവിതവും വാഹനലാഭവും ലഭിക്കും.

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: