Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം മകരം രാശിക്കാർക്ക്

മകരം രാശി

മകരം രാശി വ്യാഴൻ സംഭാവന ചെയ്യുന്നത്

മൂന്നും  പന്ത്രണ്ടും ഭാവാധിപനായ ഗുരു ശത്രു സ്ഥാനമായ ഒൻപതിൽ നിൽക്കുന്നു. മൂന്നിന്റെ ഏഴിലും 12 ന്റെ 10 ലും നിൽക്കുകയും നിൽക്കുന്നതിനാൽ ഫലാനുഭവത്തിന് കൂടുതൽ കഠിനപ്രയത്നങ്ങൾ വേണ്ടി വരും. ഉയർച്ചകൾ ഉണ്ടാകും. മതപരമായും, തത്വജ്ഞാനത്തിലും നല്ല പ്രവർത്തിയിലൂടെയും സ്വഭാവ പരിവർത്തനത്തിലൂടെയും മത്രം. ഗുരു ശനി  വീക്ഷണം വരുമ്പോൾ നല്ല ഫലങ്ങൾക്ക് കുറവു സംഭവിക്കാം. ഇടയ്ക്കിടക്ക് അനിഷ്ട സംഭവങ്ങളും ഉണ്ടാകും.  അച്ഛനും സന്താനവുമായി അകലാം സമ്പത്തിന് നാശം വരും, ചില  സന്ദർഭത്തിൽ വേനൽ മഴ പോലെ കുറച്ചു സമ്പത്ത് ലഭിച്ചെന്നും വരാം. ഇളയ സഹോദരങ്ങള്‍ക്ക് ഭാര്യാ പിതാവിനും തൊഴിലിൽ മാറ്റം വരാം. ശാരീരിക അസുഖങ്ങളും മനശാന്തിക്കുറവും ഉണ്ടാകാം. വീട്ടു കാര്യങ്ങളും അലങ്കോലപ്പെട്ടെന്നും വരാം.

ശനി സംഭാവന ചെയ്യുന്നത്

പകയോടു കൂടി പെരുമാറുകയും മറ്റുളളവരുടെ ധനം കൈക്കലാക്കുകയും വേണ്ടാത്ത നീചപ്രവർത്തികൾക്കടിമപ്പെടുകയും ചെയ്യും. സ്വന്തം ജീവിതം മുന്നോട്ട് നയിക്കാൻ തന്നെ കഷ്ടപ്പെടേണ്ടി വരും. കീഴ്ജീവനക്കാരിൽ നിന്നും ക്ലേശാനുഭവങ്ങൾ സഹിക്കേണ്ടതായി വരും. നിയമക്കുരുക്കിൽപ്പെട്ട്  ജീവിതം വഴിമുട്ടും. വയറിന് അസുഖം വരും. 

രാഹു സംഭാവന ചെയ്യുന്നത്

ആരോഗ്യം ആയുസ് എന്നിവ പ്രത്യേകം ശ്രദ്ധിക്കണം, അമ്മയ്ക്കും, ജാതകനും, സന്താനത്തിനും സ്വസ്ഥതക്കുറവുണ്ടാകും, രാഹു പൂരത്തിൽ സഞ്ചരിക്കുമ്പോൾ മൂത്ത സഹോദരന് തൊഴിൽപരമായി പ്രശ്നങ്ങളുണ്ടാകാം.

കേതു സംഭാവന ചെയ്യുന്നത്

കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും. ധനപരമായി മോശമായതിനാൽ കുടുംബത്തിൽ അന്തഃഛിദ്രം ഉടലെടുക്കും. വാക്കുകളിലും, പ്രവർത്തികളിലും ശത്രുക്കളെ വിലക്കു വാങ്ങും. പല തോന്നിയവാസങ്ങളും കാട്ടിക്കൂട്ടും. ഇളയ സഹോദരങ്ങള്‍ക്കും ക്ലേശാനുഭവങ്ങളും താമസം മാറ്റുന്നതിനു വരെ അവസരം വരും. കേതു അവിട്ടത്തിലും ചതയത്തിലും സഞ്ചരിക്കുമ്പോൾ അമ്മയ്ക്ക് മോശമായിരിക്കും.

ബുധൻ സംഭാവന ചെയ്യുന്നത് 

വാക്സാമർഥ്യവും എഴുത്തിലും നല്ലതായി കാര്യസാധ്യമുണ്ടാകും. വിദ്യാഭ്യാസം ഉണ്ടാകുകയും തൊഴിലിൽ ഉയർച്ചയുമുണ്ടാകും.

ശുക്രൻ സംഭാവന ചെയ്യുന്നത്

ധനസ്ഥിതി മെച്ചപ്പെടുത്തും കീർത്തിയും പ്രശസ്തിയും നേടിത്തരും, തൊഴിലിൽ ഉയർച്ച സര്‍ക്കാരംഗീകാരം ലഭിക്കും. വാഹന ഭാഗ്യം, പ്രേമബന്ധം വരും വിവാഹയോഗം ഉണ്ടാകാം.

രവി സംഭാവന ചെയ്യുന്നത് 

വിലപിടിപ്പുളള വാഹനയോഗം, തൊഴിൽ തടസം വരാം മൂത്തകുട്ടിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടാകാം, പൊതുജനങ്ങളുടെ ഇടയിൽ ഉയർന്ന സ്ഥാനം ലഭിക്കും. സ്ത്രീകളിലൂടെ അപവാദം ഉണ്ടാകാം. സൂക്ഷിക്കേണ്ടതാണ്. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: