Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം ധനു രാശിക്കാർക്ക്

ധനു രാശി

ധനു രാശി– വ്യാഴൻ സംഭാവന ചെയ്യുന്നത് ലഗ്നാധിപനായ ഗുരു 10 ഉം 7 ഉം ഭാവാധിപനായ ഗുരുവിന്റെ ക്ഷേത്രത്തിൽ നിൽക്കുന്നതിനാൽ പൊതുജനങ്ങളോട് മാന്യമായി പെരുമാറുകയും തിരിച്ചും അതുപോലെ ലഭിക്കുകയും ചെയ്യും. വിദ്യാഭ്യാസത്തിൽ ഉയർച്ചയും പഠിത്തത്തിനനുസരിച്ച് ഗുണാനുഭവം തൊഴിലിൽ ലഭിക്കും.  കണക്കു വിഷയം കൈകാര്യം ചെയ്യുന്നവര്‍ക്ക് കാലം അനുകൂലം. തൊഴിലിൽ നിഗൂഢതകൾ കണ്ടെത്തുകയും അതിലൂടെ തൊഴിൽ വിജയവുമുണ്ടാകും. പിതാവിന് സമ്പത്തുണ്ടാകാനുളള സാധ്യത ഉണ്ട്. ഗവൺ മെന്റംഗീകാരം ലഭിക്കും. ഗൃഹംവയ്ക്കാനാഗ്രഹിക്കുന്നവർക്ക് അതിന് യോഗം ഉണ്ടാകും. സന്താനയോഗം അർഹതയുടെ അടിസ്ഥാനത്തിലുണ്ടാകും. ചിത്തിരയിൽ വ്യാഴൻ സഞ്ചരിക്കുന്ന സമയത്ത് ഭൂസ്വത്തിനുടമയാകാനും സാധ്യത. വിലപിടിപ്പുളള വാഹന യോഗം കാണുന്നു. ഗുരു ശനി ബന്ധത്തിൽ ധനസ്ഥിതി മെച്ചപ്പെടും. എഴുത്തുകാർക്കും, പ്രാസംഗികർക്കും, ബിസിനസുകാർക്കും നല്ല സമയമായിരിക്കും. റെയില്‍വേ  ജീവനക്കാർ, സര്‍വയർമാർ, ബ്രോക്കർമാർ, കഥാകൃത്തിനും കാലം അനുകൂലം. 

ശനി സംഭാവന ചെയ്യുന്നത്

ജീവിത നേട്ടങ്ങൾ ഉണ്ടാക്കിത്തരുന്ന ശനിയാണെങ്കിലും ജയിൽ വാസത്തിനും മരണത്തിനും അടിമപ്പെടാൻ സാധ്യത കാണുന്നു. അച്ഛന്റെ ആരോഗ്യ സ്ഥിതി മോശമാകുകയും പലവിധ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരികയും ചെയ്യും. കേട്ടയിൽ സഞ്ചരിക്കുമ്പോൾ തൊഴിൽ മേഖല മോശപ്പെടുകയും ജോലിമാറ്റം സംഭവിക്കുകയും അതു കാരണം വളരെയധികം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യും.

രാഹു സംഭാവന ചെയ്യുന്നത്

വരാൻ പോകുന്ന കാര്യത്തെപ്പറ്റി സൂചന ലഭിക്കുന്നതാണ്, നിരീശ്വരവാദിയായി  പെരുമാറും, വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അച്ഛൻ ദേഷ്യക്കാരനും ഉദര സംബന്ധമായും നേത്രസംബന്ധമായും രോഗങ്ങൾക്കു സാധ്യത. കുട്ടികൾക്കസുഖത്തിനു സാധ്യത.

കേതു സംഭാവന ചെയ്യുന്നത്

വിഷമങ്ങളും, മാനസിക പിരിമുറുക്കങ്ങളും സഹോദരസ്ഥാനീയർക്ക് ജീവിതത്തിൽ പലബുദ്ധിമുട്ടുകളും അഭിമുഖീകരിക്കേണ്ടി വരും. പൊതുജനങ്ങളിൽ നിന്നും സഹായസഹകരണങ്ങൾ ഉണ്ടാകുകയില്ല. രഹസ്യതർക്കങ്ങളും ഈശ്വര ഭജനത്തിനും താല്പര്യം കൂടും.  ശരീരത്തിന് വേദനാജനകമായ അസുഖത്തിനും സാധ്യത. അവിട്ടത്തിലും ചതയത്തിനും കേതു സഞ്ചരിക്കുമ്പോൾ നന്നായിരിക്കും. മൂന്നാം ഭാവത്തിൽ  കേതു നിൽക്കുകയും അതിന്റെ 12–ാം ഭാവാധിപത്യം ഉളള ശനിയുടെതായതിനാൽ മൂന്നാം ഭാവത്തെ സംബന്ധിച്ചുളള കാര്യങ്ങൾക്ക് നാശം സംഭവിക്കാം.

കുജൻ സംഭാവന ചെയ്യുന്നത്

കൈയ്ക്കും തലയ്ക്കും പ്രശ്നങ്ങളുണ്ടാകാം, തൊഴിലിൽ പ്രശ്നങ്ങളുണ്ടാകാം. ധനസ്ഥതി ഉണ്ടാകും, അഭിമാനത്തിനും അന്തസിനും കോട്ടം സംഭവിക്കുകയില്ല. എല്ലാ കാര്യത്തിലും നേട്ടം ഉണ്ടാക്കുകയും ചെയ്യും.

ബുധൻ സംഭാവന ചെയ്യുന്നത്

ബിസിനസിൽ ഉയർച്ചയും  വിവാഹജീവിതം ശുഭകരം, രവി  ബുധയോഗത്തിൽ അച്ഛന് ബിസിനസിൽ ഉയർച്ചയും. ചന്ദ്ര ബുധയോഗത്തിൽ ഒരു സ്ത്രീമുഖാന്തിരം ചീത്തപ്പേരിനിടവരും. ബുധശുക്രയോഗത്തിൽ ബിസിനസിൽ താഴ്ച സംഭവിക്കും, ബുധ ശനിയോഗത്തിൽ എഴുത്തിൽ പേരെടുക്കും. 

രവി സംഭാവന ചെയ്യുന്നത്

വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും, മുൻകോപം കൂടുകയും, ധിക്കാരപരമായി സംസാരിക്കുകയും ചെയ്യും, അതിൽ തന്നെ ഉറച്ചു നിൽക്കും. തൊഴിലാളികളുടമായി സഹകരിച്ചു പോകാൻ ബുദ്ധിമുട്ടുണ്ടാകും. രവിചന്ദ്രയോഗത്തിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും. രവി കുജയോഗത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകും. രവി ബുധയോഗത്തിൽ നല്ല സംസാരയോഗം ഉണ്ടാകുകയും പൊതുജനം വശത്താകുകയും ചെയ്യും.  രവി ശുക്രയോഗത്തിൽ മുഖത്തോ തൊണ്ടയ്ക്കോ അസുഖം വരാം. രവിരാഹു യോഗത്തിൽ ഗവൺമെന്റിൽ നിന്നും മോശമായ അനുഭവമുണ്ടാകാം.

ശുക്രൻ സംഭാവന ചെയ്യുന്നത്

‘സന്തോഷകരമായ’ ജീവിതം നയിക്കും. സഹപാഠികളും ബന്ധുക്കളുമായി നല്ല രീതിയിൽ സഹകരിക്കും. തൊഴിലിൽ ലാഭം കുറയും. നീന്തൽ താരങ്ങൾക്കും കാലാകാരൻമാര്‍ക്കും, ഗായകർക്കും തൊഴിലിലുയർച്ച വിലപിടിപ്പുളള വാഹനം ലഭിക്കും. ശുക്ര ശനി ബന്ധത്തിൽ തൊണ്ടയിൽ അസുഖം വരാം,  ശുക്രരാഹു യോഗത്തിൽ പ്രേമ ബന്ധത്തിലകപ്പെടാം. ശുക്രകേതു ബന്ധത്തിൽ വിവാഹജീവിതത്തിൽ പ്രശ്നങ്ങളും പ്രേമബന്ധത്തിലും ഏർപ്പെടാം. 

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: