Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുലാം രാശിക്കാർ മകരമാസത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

Libra

ചിത്തിര, ചോതി, വിശാഖം

തുലാം രാശിക്കാരുടെ 6 ൽ കു‍ജ, ശുക്രൻ സഞ്ചരിക്കുന്നതി നാൽ ശത്രുക്കളെ ചെറുത്തു തോൽപ്പിക്കുകയും ധനലാഭവും വിജയവും. കുജൻ ഉതൃട്ടാതിയിൽ സഞ്ചരിക്കുന്ന സമയത്ത് കാലിൽ‌ മുറിവു ചതവുകൾ ഉണ്ടാകാം. 2 ഉം 7ഉം ഭാവാധിപ നായ കുജൻ 6 ൽ നിൽക്കുന്നതിനാൽ കുടുംബജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ചിലർക്ക് വിവാഹബന്ധം വേർപെടുകയും ചെയ്യും. ഭാര്യയ്ക്ക് രോഗം വരാൻ സാധ്യത യും സമ്പത്തും ഭവനവും ലഭിക്കാനും സാധ്യത.

കുടുംബത്തിൽ പലവിധ പ്രശ്നങ്ങളും ഉണ്ടാകുന്നതാണ്, എല്ലാവിധ ചിലവുകളുടെയും ബാധ‍്യത ജാതകനുണ്ടാകും, സ്വന്തം സംസാരവും എഴുത്തും കാരണം പലവിധ കഷ്ടനഷ്ടങ്ങളും സംഭവിക്കാം. ആവശ്യമില്ലാത്ത ബാധ്യതകൾ ഏറ്റെടുക്കുന്നതു കാരണം പിന്നീട് പശ്ചാത്തപിക്കേണ്ടിവരും. നല്ല ജോലിക്കാരെ ലഭിക്കും.

മകം പൂരം ദിവസങ്ങളിൽ സാമൂഹിക ജീവിതത്തിൽ ഉയർച്ചയും ആശാപൂർത്തീകരണം നടക്കും. സന്താനങ്ങൾക്ക് ഭാഗ്യാനുഭവം ഉണ്ടാകും നല്ല അറിവുണ്ടാകും കൃഷിയിൽ നിന്നും ലാഭം, ആരോഗ്യം മെച്ചമായിരിക്കും ധനസ്ഥിതി മെച്ചമായിരിക്കും. വിദ്യാഭ്യാസപരമായി താമസസ്ഥലമാറ്റം, വിദ്യാഭ്യാസ പുരോഗതിയും വസ്തു ലാഭവും ഗൃഹലാഭവും സന്താന ലാഭവും രോഗമോചനവും വിവാഹം നടക്കും.

തൊഴിൽ സുരക്ഷിതത്വം, ഉയർച്ച, പ്രൊമോഷൻ, ധനലാഭം, കൃഷിയിൽ നിന്നും ലാഭം, ലക്ഷ്യപ്രാപ്തി, ബഹുമാനലാഭവും നവഗ്രഹ ഭക്തിയും അധികാരികളുമായി നല്ല ബന്ധവും രാഷ്ട്രീയക്കാരുമായി അഭിപ്രായവ്യത്യാസവും ഉണ്ടാകും. സാമൂഹ്യ ബോധവും, കലകളിൽ താല്പര്യവും സംഗീത വിദ്യാഭ്യാസവും സന്തോഷകരമായ ദീർഘയാത്ര, വിദേശത്ത് സുഖാനുഭവം, ജാതിക്ക് പുറത്തൊ വിദേശിയെയോ വിവാഹം കഴിക്കും ഭാഗ്യാനുഭവങ്ങൾ, ഉയർന്ന നില, ബഹുമാനം.

പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി

നല്ല ആരോഗ്യം, രോഗം ബാധിച്ചാലും നല്ല ശുശ്രൂഷ ലഭിക്കും ലാഭാനുഭവവും കൃത്രിമ വിവാഹബന്ധത്തിന് സാധ്യതയും വയറു വേദനയും തൊഴിലാളികളെ കൊണ്ട് ശല്യവും ആരോഗ്യം, ഔഷധം, രാസവസ്തുക്കൾ ഇവയെപ്പെറ്റി പഠിക്കും. നാഡി തളർച്ചയോ, ആത്മഹത്യയിൽ താല്പര്യമോ, അമ്മാവനുമായി കലഹവും കേസിൽ പണ നഷ്ടവും വിദ്യാഭ്യാസത്തിന് തടസ്സം, വിരലുകളിൽ രോഗവും ഫലം

അശ്വതി, ഭരണി, കാർത്തിക വേധമുള്ളതിനാൽ പ്രവചനമില്ല.

രോഹിണി, മകയിരം, അഷ്ടമിരാശിയിൽ ദോഷാനുഭവങ്ങൾ ഉണ്ടാകും.

തിരുവാതിര, പുണർതം വേധ ദോഷമുള്ളതിനാൽ പ്രവചന മില്ല.

പൂയം, ആയില്യം മകം പൂരം വേധമുള്ളതിനാൽ പ്രവചനമില്ല

ഉത്രം, അത്തം, ചിത്തിര, 12 ലെ ചന്ദ്രസ്ഥിതി ശുഭകരമല്ല.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.