Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിഴം നക്ഷത്രക്കാർക്ക് ഉന്നതസ്ഥാനമാനങ്ങൾ

astro-prediction

പരീക്ഷണങ്ങളെ അതിജീവിക്കുന്ന പ്രഹ്ലാദന്മാരും ധ്രുവന്മാരുമാണിവർ. മാത്രവുമല്ല തേളിനെപ്പോലുള്ള പ്രകൃതവും. ആരെല്ലാം എന്തെല്ലാം ചെയ്താലും അവരോടൊരു വിരോധവുമില്ലാതെ കാരുണ്യവും ചൊരിയും. ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തുടരെ തുടരെ ചിന്തിച്ച് അത് നടപ്പിലാക്കും. മനശ്ശാന്തി കുറഞ്ഞവരും അടുക്കും ചിട്ടയോടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യും. കാത്തിരുന്ന് എതിരാളികളെ വകവരുത്തുന്നവരാണിവർ. തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നവരും ഈശ്വരവിശ്വാസികളും രക്ഷിതാക്കളുടെ അനുഭവം കുറവുള്ളവരുമാണിവർ.

വിഷുഫലം

ഐശ്വര്യപൂർ‌ണമായ വിഷുഫലമാണ് കടന്നുവരുന്നത്. ഊർജ്ജസ്വലത കൂടുന്നതും, ഉന്നതസ്ഥാനമാനങ്ങൾ ലഭിക്കുന്നതിനും, പിതൃപ്രീതി സമ്പാദിsച്ച് മുന്നേറുന്നതിനും, വിദ്യാർത്ഥികൾക്ക് വിദ്യയിൽ വിജയവും, ഗൃഹവും, വാഹനവും വാങ്ങാനും മോടി പിടിപ്പിക്കാനും യോഗമുണ്ട്. വിദേശബന്ധം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം വന്നുചേരും. ഉദ്യോഗത്തിൽ കയറ്റവും ധനപ്രതിസന്ധിക്ക് പരിഹാരവും, കലാസാഹിത്യരംഗത്തുള്ളവർക്ക് അംഗീകാരവും, ഒരു ഉന്നതന്റെ സഹായത്താൽ ജീവിതത്തിലുയർച്ചയ്ക്കും, പിണങ്ങി കഴിഞ്ഞിരുന്നവരുമായി ഇണങ്ങി പോകാൻ അവസരവും, തിരഞ്ഞെടുപ്പിൽ വിജയം, മംഗളകർമ്മങ്ങൾ നടക്കും. പുണ്യദേവാലയങ്ങൾ സന്ദർശിക്കും. അയൽവാസികൾ ശത്രുക്കളായതിനാൽ കഴിവതും മൗനം പാലിക്കുന്നത് നന്ന്.

പരിഹാരം

ദേവിപ്രീതിയാണ് ഏറ്റവും അത്യാവശ്യം. ഹനുമാൻ സ്വാമിയെ ഭജിക്കണം. രാശി രത്നം ചുവന്ന പവിഴവും. ഇന്ദ്രനീലവും നന്ന്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: