Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം: കുംഭം,മീനം കൂറുകാർക്ക്

6aquairs-pices

കുംഭം,മീനം  കൂറുകാർക്ക് പുതുവർഷ പിറവി ഭാഗ്യാനുഭവങ്ങൾ സമ്മാനിക്കുമോ? 2017 ലെ പുതുവർഷഫലം വായിക്കാം.

കുംഭക്കൂറ് (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

കാര്യലാഭത്തിനു തടസ്സവും കാലതാമസവും നേരിടും. അനിശ്ചിതത്വം, ഉൽക്കണ്ഠ, രോഗാരിഷ്ടം, ബഹുവ്യയം തുടങ്ങിയവ ജനുവരി 26 ന് കണ്ടകശ്ശനി തീരുന്നതോടെ മാറിക്കിട്ടും. ജനുവരി 26 മുതൽ ജൂൺ 21 വരെ ഭാവി പുരോഗതിക്ക് ഉതകുന്ന കാര്യം വന്നുചേരാനും അതിലിടപെട്ടു പുരോഗതിക്കും ഇടയുണ്ട്. സെപ്റ്റംബർ 12 ന് വ്യാഴം ഒമ്പതിലേക്ക് മാറും പ്രായഭേദമനുസരിച്ച് ഏതു രംഗത്തായാലും പുത്തനുണർവും പുരോഗതിയും വിജയവുമുണ്ടാകും. വിദ്യാഭ്യാസ പുരോഗതി, ബിരുദയോഗ്യത, സ്വദേശത്തോ, അന്യദേശത്തോ, ജോലി ലാഭം ജോലിയുള്ളവർക്ക് അധികാരാഭിവൃദ്ധി, ശമ്പള വർദ്ധന, കൃഷി, കച്ചവടം മറ്റുരംഗങ്ങളിലുള്ളവർക്ക് ആദായവർദ്ധന, യുവതി– യുവാക്കൾക്ക് വിവാഹസിദ്ധി, നവദമ്പതികൾക്ക് സന്താനലാഭം, ഗൃഹനിർമ്മാണം, വാഹനം വാങ്ങൽ, ബിസിനസ്സ് തുടങ്ങിയവയ്ക്കും ലോൺ സൗകര്യം, അംഗീകാരം എന്നിവയുണ്ടാകും. ഒക്ടോബർ 26 ന് കണ്ടക ശനി പൂർണ്ണമായും മാറിക്കിട്ടും. അതിനാൽ മേൽ വിവരിച്ച ഗുണഫലങ്ങൾ വർഷാവസാനം വരെ തുടരും.

മീനക്കൂറ് (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

കഴിഞ്ഞ വർഷം തുടങ്ങിയ ഏഴിലെ വ്യാഴത്തിന്റെ ഗുണാനുഭവങ്ങൾ (ഏതു രംഗത്തായാലും പുരോഗതിയും നേട്ടങ്ങളും ഈവർഷം സെപ്റ്റംബർ 12 ന് വ്യാഴം പത്തിലേക്കു മാറുന്നതു വരെ തുടരും. ഇതിനിടയിൽ ജനുവരി 26 മുതല്‍ ജൂൺ 21 വരെ പത്തിലേക്കുള്ള ശനിയുടെ മാറ്റം ദോഷകരമാണ്. ആരോഗ്യകാര്യത്തിലും, വാഹന ഉപയോഗത്തിലും മറ്റും ജാഗ്രത വേണം. തൊഴിലിലും പ്രതീക്ഷിയ്ക്കാത്ത ചില പ്രശ്നങ്ങളുണ്ടായെന്നു വരും. എന്നാൽ പ്രതാപം, ബന്ധു സൗഹൃദം, ജനസ്നേഹം, ആജ്ഞാഗുണം, സന്താന സൗഖ്യം, പലവിധത്തിൽ ധനാഗമം എന്നിവ ഒക്ടോബർ 26 ന് പൂർണമായും കണ്ടകശനി തുടങ്ങുന്നതുവരെയും ഇതു ഫലങ്ങളാണ്. അതിനു ശേഷം വര്‍ഷാവസാനം വരെ കാലസ്ഥിതി അല്പം മോശമാകാനിടയുണ്ട്. ദുഷ് കീർത്തി, ധനനഷ്ടം. ഗുരുദ്വേഷം, സ്ഥാനഭ്രംശം, ഭാഗ്യഹാനി, രോഗപീഡ, ദാമ്പത്യക്ലേശം തുടങ്ങിയ ദോഷഫലങ്ങൾക്കു സാധ്യത. ഇത്തരം ദോഷഫലങ്ങൾ ലഘൂകരിക്കാൻ ദൈവാനുഗ്രഹത്തിനായി പ്രത്യേകം പ്രാർഥനകളും ആരാധനകളും നടത്തണം.

ലേഖകന്റെ വിലാസം:

വരന്തരപ്പിള്ളി ചന്ദ്രൻ കുറുപ്പ്,
തൃക്കൂർ കളരിക്കൽ,
വരന്തരപ്പിള്ള, തൃശൂർ ജില്ല.
(ഫോൺ: 9946515877)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.