Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുദിനം നിങ്ങൾക്കെങ്ങനെ?

vishu-day

ദിവസഫലം: 2016 ഏപ്രിൽ 14 വ്യാഴാഴ്ച

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) പ്രഭാതത്തിൽ 8 മണി വരെ കാര്യവിജയം കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) പ്രഭാതത്തിൽ 8 മണി വരെ കാര്യപരാജയം, അഭിമാനക്ഷതം ഇവ കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകള്‍ ഫലവത്താവാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) പ്രഭാതത്തിൽ 8 മണി വരെ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പുതിയ അവസരങ്ങൾ തുറന്ന് കിട്ടാം. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) പ്രഭാതത്തിൽ 8 മണി വരെ കാര്യതടസ്സം, ചിലവ്, അലച്ചിൽ ഇവ കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആരോഗ്യം മെച്ചപ്പെടാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) പ്രഭാതത്തിൽ 8 മണി വരെ കാര്യവിജയം, ധനയോഗം ഇവ കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, ചിലവ്, അലച്ചിൽ ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) പ്രഭാതത്തിൽ 8 മണി വരെ കാര്യതടസ്സം, സുഖക്കുറവ് ഇവ കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താവാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) പ്രഭാതത്തിൽ 8 മണി വരെ കാര്യവിജയം കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) പ്രഭാതത്തിൽ 8 മണി വരെ കാര്യതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം.

Your Rating: