Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോഷമുണ്ടാക്കുന്ന നക്ഷത്രപാദങ്ങൾ‌

astro-star-dosha Representative image

അനന്തമായ പ്രപഞ്ചം സദാ കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ കറക്കം നിയന്ത്രിക്കുന്നത് ഈശ്വരനാണെന്നുള്ള സങ്കല്പമാണു സർ‌വ മതങ്ങളുടെയും ആധാരം. ഈ കറക്കം ഭൂമിയിൽ ഉള്ള ജീവജാലങ്ങളിൽ എപ്രകാരം പ്രവർത്തിക്കുന്നെന്നു ജ്യോതിശ്ശാസ്ത്രത്തിൽ കൂടി മാത്രമേ അറിയാൻ കഴിയൂ. ഭൂമിക്കു ചുറ്റും 360 ഡിഗ്രിയിലായി 27 നക്ഷത്രമണ്ഡലങ്ങളെ നാലു പാദങ്ങളാക്കി (27 x 4) 108 ആയി കയറ്റി 9 പാദങ്ങൾ വീതം 12 രാശികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരമുള്ള പാദങ്ങളിൽ ചില നക്ഷത്രപാദങ്ങളിൽ കുട്ടികൾ ജനിച്ചാൽ അച്ഛൻ, അമ്മ, അമ്മാവൻ, ജനിച്ച കുട്ടി, സഹോദരൻ, തന്റെ കുലം എന്നിവർ‌ക്കു ദോഷം ഉണ്ടാകാവുന്നതാണ്‌.

ഇതിൽ ഏറ്റവും കൂടുതൽ ദോഷം മൂലം നക്ഷത്രത്തിനു കാണുന്നു. മൂലത്തിൽ 1-ാംപാദത്തിൽ അച്ഛനും 2ൽ അമ്മയ്ക്കും ദോഷം. 60 നാഴിക (24 മണിക്കൂർ) ഉള്ള നക്ഷത്രം 4 നാഴിക വീതം (1 മണിക്കൂർ 36 മിനിറ്റ്) വിഭജിച്ച് 15 ഫലങ്ങൾ വേറെയുണ്ട്. 4 നാഴിക വരെ അച്ഛനും ശേഷം 8 വരെ അച്ഛന്റെ സഹോദരങ്ങൾ‌ക്കും തുടർന്നു 12 വരെ സഹോദരീഭർത്താവിനും 16 വരെ അച്ഛന്റെ അച്ഛനും 20 വരെ അമ്മയ്ക്കും 24 വരെ അമ്മയുടെ സഹോദരിക്കും 28 വരെ അമ്മാവനും 32 വരെ അച്ഛന്റെ സഹോദരങ്ങൾക്കും 36 വരെ കുടുംബത്തിനും 40 വരെ നാല്ക്കാലികൾക്കും 44 വരെ ഭൃത്യൻമാർക്കും 48 വരെ ബാലനും 52 വരെ സഹോദരങ്ങൾക്കും 56 വരെ സഹോദരിമാർക്കും ശേഷം അമ്മയുടെ അച്ഛനും ദോഷമാകുന്നു. ഞായറാഴ്ച മൂലത്തിൽ പെൺകുട്ടി ജനിച്ചാൽ അച്ഛനു ദോഷമുണ്ട്. അശ്വതി, മകം; മൂലം ഇവയുടെ ആദ്യപാദത്തിൽ രാത്രിയിൽ അമ്മയ്ക്കും ആയില്യം, തൃക്കേട്ട, രേവതി എന്നിവയുടെ അന്ത്യപാദത്തിൽ പകൽ പിതാവിനും സന്ധ്യാസമയത്തു ജനിച്ചാൽ കുഞ്ഞിനും ദുരിതമുണ്ടാകും.

പൂരാടത്തിന്റെയും പൂയത്തിന്റെയും ഒന്നാം പാദം പിതാവിനും രണ്ടാം പാദം അമ്മയ്ക്കും മൂന്നാം പാദം കുഞ്ഞിനും നാലാം പാദം അമ്മാവനും ദോഷമുണ്ടാക്കും. അത്തത്തിന് ഒന്നാംപാദം മുതൽ അച്ഛന്, അമ്മാവന്, കുട്ടിക്ക്‌, അമ്മയ്ക്ക്‌ എന്ന ക്രമത്തിൽ‌ ദോഷമുണ്ടാവും. പൂരത്തിന്റെയും ഉത്രത്തിന്റെയും ഒന്നാംപാദം, പൂയം, കാർത്തിക 2, 3 പാദങ്ങളിലും ചിത്തിര 3, ഭരണി 1, 2, അത്തം 3, രേവതി 4 ഈ നക്ഷത്രപാദങ്ങളിൽ ആൺകുട്ടി അച്ഛന്റെ കാലദോഷവും പെൺകുട്ടി അമ്മയുടെ കാലദോഷവും സൂചിപ്പിക്കുന്നു. ഈ ദോഷങ്ങൾക്ക് അനുഭവകാലവും ഉണ്ട്. കറുത്തപക്ഷ ചതുർ‌ദശിയിൽ‌ ആദ്യ10 നാഴിക കഴിഞ്ഞാൽ വാവു കഴിയും വരെ തിഥിദോഷമുണ്ട്. ഈ ദോഷങ്ങൾക്കെല്ലാം ശാന്തിയും വിധിച്ചിട്ടുണ്ട്.

ലേഖകന്റെ വിലാസം :‌

അനിൽകുമാർ ആനിക്കാട്

ഫോൺ: 7559088865

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.