Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്വതി നക്ഷത്രക്കാർക്ക് മംഗല്യയോഗം

astro-marriage-001

അശ്വതി നക്ഷത്രക്കാർ സ്വന്തം അഭിപ്രായമനുസരിച്ചേ പെരുമാറുകയുള്ളൂ. ഒരു കാര്യം നടത്തണമെന്നു നിശ്ചയിച്ചാൽ നിരന്തരമായ പ്രയത്നം കൊണ്ടതു നടപ്പിലാക്കും. ഇവരുടെ കഴിവുകളെപ്പറ്റി വലിയ മതിപ്പാണ് മറ്റുള്ളവർക്കുള്ളത്. മറ്റുള്ളവരെ സഹായിക്കുക എന്നത് ഇവരുടെ സ്വഭാവസവിശേഷതയാണ്. സ്വന്തം പോക്കറ്റിൽ നിന്നു പണം മുടക്കി സഹായിക്കുന്നവരാണിവർ. പണനഷ്ടത്തെക്കുറിച്ചു ചിന്തിക്കാറുമില്ല. കുടുംബം നോക്കുന്നതിൽ ഇവർ കുപ്പയിലെ മാണിക്യമാണ്. മറ്റുള്ളവർക്കിതിനെ അനുകരിക്കാം. എന്നാൽ വിവാഹജീവിതം തൃപ്തികരമല്ല. സ്ത്രീകൾ കുടുംബത്തിലെ ഐശ്വര്യദേവതകളാണ്. പുരുഷന്മാരെപ്പോലെ എല്ലാകാര്യത്തിലും മുൻപന്തിയിൽ നിന്നു കുടുംബം നോക്കും. ഒറ്റയടിക്ക് കൂടുതൽ ഭക്ഷിക്കുന്നതിനു പകരം അൽപാൽപം ഭക്ഷിക്കുന്നതാണ്.

വിഷുഫലം

മംഗല്യ തടസ്സങ്ങള്‍ മാറി മംഗല്യയോഗം വരുന്നതാണ്. സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് ധനം കുറെയൊക്കെ വന്നുതുടങ്ങും. തൊഴിലന്വേഷിക്കുന്നവർക്ക് അർഹിക്കുന്ന തരത്തിൽ‌ തൊഴിൽ ലഭിക്കും. തൊഴിലുള്ളവർക്ക് അനുകൂലമായ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ശമ്പളക്കൂടുതലും പ്രതീക്ഷിക്കാത്ത തുക വായ്പയായി ലഭിക്കുന്നതിനും യോഗമുണ്ട്. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം കുറച്ചൊക്കെ കിട്ടാനവസരം വരും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ കഴിഞ്ഞ കുറെകാലമായി അലസതയുണ്ട്. ഒരു നിഷ്ക്രിയത പഠിക്കുവാൻ തോന്നാത്ത അവസ്ഥകൾ, ചുമതലാ ബോധകുറവ് ഉണ്ട്, പ്രവേശന പരീക്ഷകൾ വിജയം കൊയ്യും. കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ വരുന്നതിനാൽ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണം. താങ്കളുടെ അയൽവാസികൾ പ്രതിസന്ധികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അത് കണ്ടില്ല കേട്ടില്ല എന്ന് നടിക്കുക. പിതാവിനും മാതാവിനും ആരോഗ്യപരമായും ആയുസ്സുപരമായും മോശമാണ്. മൂത്ത സഹോദരനുമായുള്ള ഇടപെടൽ ശ്രദ്ധാപൂർ‌വമായിരിക്കണം..

പരിഹാരം

ചുവന്ന വേഷം ധരിക്കുക. വാഹനം, വീട്, കർട്ടൻ കഴിവതും ചുവപ്പാക്കുക. ചുവന്ന പവിഴം നല്ലതാണ്. വൈഡൂര്യവും വെള്ള വസ്ത്രങ്ങളും ധരിക്കുന്നത് നന്നായിരിക്കും. ശാസ്താവ്, ഹനുമാൻ, ശിവൻ, ഭദ്രകാളി, കരിക്കഭിഷേകം, പഞ്ചാമൃതാഭിഷേകം, അരവണപ്പായസം, നെയ് കൊണ്ട് പിൻവിളക്ക് എന്നിവ ചെയ്യുക. പണം കടം കൊടുക്കരുത്, ജാമ്യം നിൽക്കരുത്. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക. രാവിലെയും വൈകിട്ടും നാമം ജപിക്കുക.

Your Rating: