Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്വതി നക്ഷത്രക്കാരായ കുട്ടികളെ മിടുക്കരാക്കാൻ

astro-aswathy Representative image

അശ്വതി നക്ഷത്രക്കാർ കേതുദശയിലാണു ജനനം, ആത്മവിശ്വാസവും ധൈര്യവും നല്ല ജ്ഞാനവും വാക്‌ സാമർഥ്യവും ബുദ്ധിയും ധാരാളമുള്ളവരും സാധാരണക്കാരുമായി ഇടപെടാൻ പ്രത്യേക കഴിവുള്ളവരും നല്ല പേരു നേടിയെടുക്കുന്നവരും ദാനശീലരും ആയിരിക്കും അശ്വതി നക്ഷത്രക്കാർ‌. ഇലക്കറികളോടായിരിക്കും കൂടുതൽ‌ താൽപര്യം.

ഏതു കാര്യവും പെട്ടെന്നു ഗ്രഹിക്കുന്നവരുമായിരിക്കും. അലസതയിൽ അകപ്പെട്ടു ജീവിതം നഷ്ടപ്പെടുത്താതിരിക്കുക. ഏകാന്തത ഇഷ്ടപ്പെടുന്നവരാണിവർ. ആരെങ്കിലുമായി സൗഹൃദത്തിലായാൽ ധനമോ സമയമോ നോക്കാതെ എന്തു നഷ്ടവും സഹിച്ചു സഹായിക്കുന്നവരാണിവർ. കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. എതിർ ലിംഗക്കാരുമായുള്ള അടുപ്പത്തിൽ‌ ഒരു മതിൽക്കെട്ടു പോലെ അതിർത്തി നിശ്ചയിക്കുന്നതു നന്നായിരിക്കും. ഭക്ഷണപദാർഥങ്ങളിൽ ശുചിത്വവും ജാഗ്രതയും പാലിക്കണം. ഉപദേശിച്ചാൽ നന്നാകുന്നവരാണിവർ. ഞരമ്പു സംബന്ധമായ രോഗങ്ങളും, വിഷസംബന്ധമായും ആരോഗ്യ പ്രശ്നമുണ്ടാകുന്നതിനാൽ ഉണർന്നിരുന്നു യഥാവിധി ചികിത്സ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിഹാസപുരാണങ്ങളിൽ‌ തൽപരരായിരിക്കും. ധ്യാനം, യോഗ, നടത്തം, നാമജപങ്ങൾ എന്നിവ ചെയ്യാൻ‌ താത്പര്യമുണ്ടാകും. സംഗീതത്തിൽ അഭിരുചിയുണ്ടാകും.

മുക്കുറ്റി സമൂലം (വേരുൾപ്പെടെ) 36 സംഖ്യ ജന്മനക്ഷത്രം തോറുമോ അനുജന്മനക്ഷത്രം തോറുമോ ഗണപതിഹോമം നടത്തുന്നതു നല്ലതാണ്.

വിദേശപഠനത്തിനു വിദ്യാഭ്യാസ വായ്പകൾ ലഭിക്കും. മറ്റുള്ള ജനങ്ങളുടെ മുമ്പിൽ വച്ച് പ്രശംസിക്കുകയോ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയോ ചെയ്യരുത്. സമാധാനപരമായും രഹസ്യമായും ഇടപെടുന്നതാണിവർക്കിഷ്ടം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: