Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്തം നക്ഷത്രക്കാർക്ക് ബിസിനസ് രംഗത്ത് നേട്ടം

പൊരുത്തം

സൽ‌ക്കർ‌മികളും, വിദ്യാസമ്പന്നരും, വാചകക്കസർത്തുള്ളവരും, ശാന്തസ്വഭാവക്കാരും, വശീകരണ ചിരിയുള്ളവരും, മറ്റുള്ളവർ അടുത്താൽ ഇവരിൽ നിന്നും പിരിയാൻ സാധിക്കാത്തവരും, ജനമെജനത്തിന്റെ ആദരവും ബഹുമാനവും പെട്ടെന്ന് ലഭിക്കുന്നവരും, ആരെയും ഉപദ്രവിക്കുകയോ, ചതിക്കുകയോ ചെയ്യാത്തവരും, ജീവിതം മാറി മാറി വന്നുകൊണ്ടിരിക്കും. അധികാര ദുർമോഹം ഇല്ലാത്തവരും, അന്യർക്ക് നല്ല ഉപദേശം നൽകുവാൻ സമർത്ഥരും, വിദ്യാഭ്യാസത്തിലല്ലാതെ സ്വന്തം അനുഭവത്തിലും ലോകപരിചയവും കൊണ്ട് ധാരാളം അറിവ് നേടുന്നവരും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നവരുമായിരിക്കും.

വിഷുഫലം

ഐശ്വര്യപൂർ‌ണമായ ജീവിതമായിരിക്കും. 10 വർഷത്തെ ദുരിതത്തിന് മോചനവുമായി ഐശ്വര്യദേവത കടന്നു വരുന്നു. പ്രതീക്ഷിക്കാത്ത ധനം വന്നുചേരും. ബിസിനസ്സിൽ വിജയമുണ്ടാകും. തെറ്റിദ്ധാരണയുടെ പേരിൽ പിണങ്ങിയിരുന്നവർ തമ്മിൽ ഇണങ്ങിച്ചേരും. തൊഴിലന്വേഷകർക്ക് തൊഴിൽ ലഭിക്കുകയും, തൊഴിലുള്ളവർക്ക് അതിൽ ഉയർച്ചയുണ്ടാകുകയും, വിദേശയാത്രകൾ തരപ്പെടുകയും ജോലി ലഭിക്കുകയും ചെയ്യും. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കും. വിവാഹാലോചനകൾ വന്നുചേരും. ജീവിതപങ്കാളിയും കുട്ടികളുമായുള്ള അഭിപ്രായവ്യത്യാസം മാറും. പൈസയ്ക്കു വേണ്ടി അലയുകയാണ്. വളരെ ബുദ്ധിമുട്ടുന്നു. ഇതിന് പരിഹാരമായി ധനവരവുണ്ടാകും., ബിസിനസ്സ് രംഗത്ത് നേട്ടവും, അയൽവാസികളെകൊണ്ട് ഉപദ്രവമുണ്ടാകാം കണ്ടില്ലെന്ന് നടിക്കുക. തിരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കാം.

പരിഹാരങ്ങൾ

മരതകം, മുത്ത് ധരിക്കുക, വെള്ള, പച്ച വസ്ത്രങ്ങൾ ധരിക്കുക, മൂകാംബികയെ ഭജിക്കുക. ഹനുമാനെ പ്രാർത്ഥിക്കണം. ബുധനാഴ്ച വ്രതം, വിഷ്ണുവിനെ പ്രാർത്ഥിക്കുക, മഹാദേവന് കരിക്കഭിഷേകം, പിൻവിളക്ക്, വരാഹമൂർത്തിയെ പ്രാർത്ഥിക്കുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: