Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിട്ടം നക്ഷത്രക്കാർക്ക് ഗുണദോഷ മിശ്രിതകാലം

love-nov7

കാര്യകുശല സാമർഥ്യക്കാരും, ആൾക്കാരെ പറഞ്ഞു പാട്ടിലാക്കാൻ കഴിവുള്ളവരും, കർമ്മരംഗത്ത് ലക്ഷ്യപ്രാപ്തി കൈവരിക്കുന്നവരും, എടുത്തുചാട്ടക്കാരും, സ്വന്തം ആരോഗ്യം ചിന്തിക്കാത്തവരും, പൂർവ്വികസ്വത്തുകൾ ലഭിക്കുന്നവരും, മറ്റുള്ളവരെ വിശ്വസിക്കാത്തവരും, ദാമ്പത്യജീവിതം തൃപ്തികരവും, ശത്രുക്കളെ കാത്തിരുന്ന് പകരം വീട്ടുന്നതിൽ ഇവർ സമർത്ഥരാണ്.

വിഷുഫലം

പല കാര്യങ്ങളിലും ആശ്വാസവുമായാണ് വിഷുഫലം കടന്നുവരുന്നത്. ആരോഗ്യനിലയിൽ നല്ല ഫലം പ്രതീക്ഷിക്കാം. ജോലിക്കാര്യത്തിൽ തീരുമാനമാകും. ധനവരവിന് യോഗവും, വിവാഹയോഗവും, ലോൺ ലഭിക്കുന്നത് കൊണ്ട് കച്ചവടക്കാർക്ക് കച്ചവടം നന്നാക്കുവാനും, ലാഭം വർദ്ധിപ്പിക്കാനും സാധ്യത. വേണ്ടപ്പെട്ടവരുടെ സഹായവും ലഭിക്കും. ശത്രുക്കളെ കൊണ്ടും അസൂയാലുക്കളെ കൊണ്ടും ഗൃഹത്തിൽ സ്വസ്ഥത കുറയും. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. വാക്കുകൾ മുറിവേൽപ്പിക്കുവാനും അകൽച്ച വരാനും സാധ്യതയുണ്ട്. വീടിനും വാഹനത്തിനും യോഗം കാണുന്നു. സുകൃതകർമ്മങ്ങൾ ചെയ്യാനും തീർത്ഥാടനം നടത്താനും ഭാഗ്യം ഉണ്ട്.

പരിഹാരം

ഇന്ദ്രനീലം, ചുവന്ന പവിഴം നന്ന്. കടുംചുവപ്പ്, കടുംനീല നിറങ്ങൾ ഭാഗ്യം നൽകും. ഹനുമാനെയും, മഹാദേവനെയും ഭദ്രകാളിയെയും പ്രാർത്ഥിക്കുക. നെയ്‌വിളക്ക്, അരവണപ്പായസം, കരിക്കഭിഷേകം എന്നിവ നടത്തുക. രാവിലെയും വൈകിട്ടും നാമജപം നടത്തണം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: