Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയില്യം നക്ഷത്രക്കാർ സമയനിഷ്ഠയിൽ ശ്രദ്ധിക്കണം

astro Representative image

ബുധദശയിലാണു ജനനം. കലാവാസനയും ബുദ്ധിയുമുള്ളവരും അധികാരഗർ‌വുള്ളവരും ന്യായധർ‌മചിന്തയുള്ളവരും ബുദ്ധിയും കഴിവുമുള്ളവരും നല്ല മാർഗത്തിലൂടെ കാര്യങ്ങൾ വഴികാട്ടി തരുന്നവരും ആയിരിക്കും. മറ്റുള്ളവരുടെ കുറ്റവും കുറവും ചൂണ്ടിക്കാണിക്കരുത്. ക്ഷമയും അച്ചടക്കവും ഇല്ലാത്തതിനാൽ‌ അതു ശീലിപ്പിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പ്രകൃതം ഒഴിവാക്കണം. മറ്റുള്ളവരെ ചതിക്കാത്തവരാണെങ്കിലും സംശയാലുവാണ്. അധ്വാനിക്കുന്നതിന്റെ നേട്ടം ലഭിക്കാറില്ല. പ്രതിസന്ധികൾ തരണം ചെയ്യുന്നവരും, പിശുക്കുള്ളവരും കോപമുള്ളവരും ആയിരിക്കും. ശത്രുജയം കൂടെപ്പിറപ്പാണ്. അസൂയാലുക്കളാണ്. കാര്യങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യും. ഭീരുക്കളാണ്.

ഉപകാരസ്മരണ തൊട്ടു തീണ്ടിയിട്ടില്ല. കൗശലബുദ്ധിയുടെ ഉടമയും പ്രതികാരസ്വഭാവക്കാരും ഭരണ സാമർഥ്യമുള്ളവരും ആയിരിക്കും. ആത്മപ്രശംസയും തലക്കനവും ഒഴിവാക്കിയാൽ ജീവിതവിജയമുണ്ടാകും. വിദേശപഠനത്തിനു യോഗം ഉണ്ട്. ഇടനിലക്കാരെ ഒഴിവാക്കണം. രക്ഷിതാക്കളുടെ ഉപദേശം മാത്രം സ്വീകരിക്കുക. സഞ്ചാരപ്രിയരും ആണ്. വിനോദയാത്രകളിലും മറ്റും ജലാശയങ്ങളുമായുള്ള ബന്ധം ഒഴിവാക്കണം. വിഷജന്തുക്കളുടെ കടിയേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കുട്ടിക്കാലം മുതലേ സമയനിഷ്ഠ വച്ചു പഠിക്കണം. നട്ടെല്ലു വേദന, കഴുത്തു തേയ്മാനം, വീഴ്ച ഇവ ശ്രദ്ധിക്കേണ്ടതാണ്.

മൂകാംബിക, വിഷ്ണു, ഗണപതി, ഹനുമാൻ എന്നിവരെ ഭജിക്കണം. ഗണപതിഹോമം, കരിക്കഭിഷേകം, അരവണ പായസം, പഞ്ചാമൃതം എന്നിവ നടത്തുക. (തുടരും)

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: