Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണി നക്ഷത്രക്കാരായ വിദ്യാർത്ഥികൾക്ക് വിദേശവാസം...

Birth Star Representative image

ശുക്രദശയിലാണു ജനനം. ഇവർക്കു നേരെ ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടായിരിക്കും. പെട്ടെന്നു സൗഹൃദത്തിലാകും. അവയിലൂടെ ചതിക്കുഴിയിലാകാൻ‌ സാധ്യതയുള്ളതിനാൽ മുതിർന്നവരും അധ്യാപകരും ഉപദേശങ്ങൾ നൽകണം. ശത്രുക്കളെ വകവരുത്താൻ കേമരായിരിക്കും. അലസതയെ അകറ്റിയാൽ മാത്രമേ ഐശ്വര്യം ലഭിക്കുകയുള്ളൂ. സ്നേഹം കൊണ്ടു മാത്രമേ ഇവരെ കീഴ്പ്പെടത്താൻ സാധിക്കൂ. അഭിപ്രായങ്ങളും ഉപദേശങ്ങളും അധികാരസ്വരത്തിൽ പറയാതാരിക്കുക തന്ത്രപരമായ സ്നേഹത്തിലൂടെ പറയുന്നതാണു നല്ലത്. ആരോഗ്യകാര്യത്തിൽ വീണ്ടുവിചാരമില്ലാത്തവരാണ്. മാതാപിതാക്കൾ ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ചികിത്സകൾ നടത്തേണ്ടതാണ്. ഏതു കാര്യത്തിലും പൂർണമായ പ്രതിപത്തിയും പരിശ്രമവും കൊണ്ടു നേടിയെടുക്കുന്നവരാണിവർ. പെട്ടെന്നു തളർന്നുപോകും. പെട്ടെന്നു തീരുമാനങ്ങൾ എടുക്കരുത്. വിദ്യാഭ്യാസത്തിനു വേണ്ടി വിദേശവാസം വേണ്ടിവരും. വിദ്യാഭ്യാസവായ്പ ലഭിക്കുന്നതാണ്.

യോഗ, വ്യായാമം, നാമജപം ഇവ ആവശ്യമാണ്. മുതിർന്നവർ കൂട്ടുകാരെ കണ്ടുപിടിച്ചുകൊടുക്കേണ്ടിവരും. മുൻദേഷ്യം ഒഴിവാക്കണം. ദഹനക്കേട്, എല്ലു തേയ്മാനം, കഫദോഷങ്ങൾ എന്നിവ നിസ്സാരമായി കാണരുത്. മുക്കൂറ്റിപ്പൂവിൽ (സമൂലം) ഗണപതിഹോമം നക്ഷത്രത്തിലും ജന്മ നക്ഷത്രത്തിലും നടത്തണം. അശ്വതി നക്ഷത്രക്കാരായ കുട്ടികളെ മിടുക്കരാക്കാൻ

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: