Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിക നക്ഷത്രക്കാർ ശ്രദ്ധിക്കാൻ

Karthika Representative image

സൂര്യദശയിലാണു ജനനം. ആസൂത്രിതമായും സമർഥമായും പ്രവർത്തിക്കാൻ കഴിവുള്ളരാണ്. കാര്യങ്ങൾ പെട്ടെന്നു ഗ്രഹിക്കുന്നവരും പ്രസംഗകരും ആയിരിക്കും. വിദ്യാഭ്യാസത്തിൽ പ്രത്യേക പരിശീലനവും ശ്രദ്ധയും ആവശ്യമാണ്. മുൻകോപികളായതിനാൽ ക്ഷമാശീലം ഉണ്ടാക്കാൻ ശ്രമിക്കണം. വിദ്യാഭ്യാസകാലത്തെ ദശകൾ മോശമായിരിക്കും. എന്തും അങ്ങേയറ്റം ചിന്തിച്ചു നടപ്പാക്കുന്നവരായിരിക്കും. സുഹൃത്തുക്കളിൽ‌ പലരും കബളിപ്പിക്കുന്നവരായിരിക്കും. കൂട്ടുകെട്ടുകൾ ഒഴിവാക്കണം. വിദേശവിദ്യാഭ്യാസം ലഭിക്കും. എതിർ ലിംഗവുമായുള്ള സുഹൃദ്‌ബന്ധം കബളിക്കപ്പെടും.

വീട്ടുവീഴ്ചകൾ ചെയ്യുന്നതു നന്നായിരിക്കും. വളർത്തുമൃഗത്തെയും പക്ഷികളെയും പരിപാലിക്കുന്നതു കൂടുതൽ‌ ഗുണം ചെയ്യും. ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്കു രോഗബാധയോ തലവേദനയോ ഉണ്ടായാലും ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടായാലും ഉടൻ ചികിത്സ തേടണം. പെട്ടെന്ന് വിശ്വാസികളാകുന്നതിനാൽ ദുഷ്ടശക്തികളെ തിരിച്ചറിയാൻ കഴിയണം. കിട്ടുന്നതെല്ലാം ചിലവഴിക്കുന്ന സ്വഭാവം മാറ്റി നിക്ഷേപം കണ്ടെത്തണം. വാഹനയാത്രയിൽ‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഹനുമാനെയും മഹാദേവനെയും ഗണപതിയെയും ഭജിക്കുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: