Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകയിരം നക്ഷത്രത്തിലുള്ള കുട്ടികൾ ശ്രദ്ധിക്കാൻ

makayiram-birth-star Representative image

ചൊവ്വാദശയിലാണു ജനനം. അശ്രാന്തപരിശ്രമികളും തന്റേടികളുമാണ്. ധൈര്യശാലികളും ആണ്. പ്രവൃത്തിയിലും പെരുമാറ്റത്തിലും വിനയം ഉണ്ടായാൽ ഭാഗ്യദേവത കടാക്ഷിക്കും. വിജയം ഉറപ്പായിരിക്കും. മറ്റുള്ളവരിൽ‌ വേദനയുണ്ടാക്കുന്ന സംസാരം ഉണ്ടാക്കരുത്. ആലോചിക്കാതെ തീരുമാനമെടുത്താൽ വിഷമിക്കേണ്ടിവരും. അനാവശ്യചിന്തകൾ വളർത്തരുത്. ദൈവഭക്തരും മുതിർന്നവരെ ബഹുമാനിക്കുന്നവരുമാണ്. പിടിവാശിക്കാരായതിനാൽ തന്ത്രപരമായി പെരുമാറേണ്ടത്‌ ആവശ്യമാണ്. തന്റെ സാധനങ്ങൾ തന്റേതു മാത്രമെന്ന പിടിവാശി മാറ്റിയെടുക്കേണ്ടിവരും. ശുദ്ധാത്മാക്കളായ ഇവർ മനസ്സിലുള്ളതു വെട്ടിത്തുറന്നു പറയും. പക്വതയോടെ സംസാരിക്കാൻ ശ്രമിക്കേണ്ടതാണ്. സൈക്കിളിങ്ങും നീന്തലും ക്രിക്കറ്റ്‌, ഫുട്ബോൾ എന്നിവയും പരിശീലിക്കുന്നതു നന്ന്. ശരീരം വിയർക്കത്തക്കവണ്ണം പണിയെടുക്കേണ്ടത് അത്യാവശ്യമാണ്. താങ്കളുടെ ചിന്താശക്തിയെ ഇതു വർധിപ്പിക്കും. മനസ്സിൽ‌ പാഠങ്ങൾ നല്ലവണ്ണം പതിയും. സ്വന്തം പരിശ്രമത്താൽ വിദേശപഠനത്തിനു യോഗമുണ്ട്‌.

മാതാപിതാക്കളുടെയും അധ്യാപകരുടെയും വാക്ക്‌ അനുസരിക്കണം. കൂട്ടുകാരുടെ വാക്കിൽ വീണു പോകരുത്. നേരായ മാർ‌ഗത്തിൽ വായ്പകൾ ലഭിക്കും. കുറുക്കുവഴികൾ സ്വീകരിക്കരുത്. രാത്രിയിൽ നേരത്തേ ഉറങ്ങാൻ ശ്രമിക്കണം. അതിരാവിലെ എണീറ്റിരുന്ന് പഠിക്കുന്നതായിരിക്കും നിങ്ങൾക്കുചിതം. അലർജി, പരുക്ക്, രക്തസംബന്ധ രോഗങ്ങൾ, ചൊറി, ശരീരത്തിൽ തടിച്ച കുരുക്കൾ എന്നിവയ്ക്കു സാധ്യതയുണ്ട്‌. അലസത വെടിഞ്ഞ് ചികിത്സിക്കേണ്ടതാണ്. ഭാഗ്യത്തിൽ വിശ്വസിക്കുന്നവരും സഹോദര സ്നേഹികളും ആണ്. മുരുകനും ദേവിക്കും പായസം, നെയ്‌വിളക്ക് എന്നിവ വയ്ക്കുക. ഹനുമാൻ പ്രീതിയും വേണ്ടിവരും.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: