Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാളിനുമുണ്ട് ഫലം!

birth-star

പിറവിയുടെ നാൾ തന്നെ പിറന്നാൾ. ഓരോ വ്യക്തിയുടെയും ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ് ഓരോ പിറന്നാളും. കഴിഞ്ഞുപോയ വർഷങ്ങളെക്കുറിച്ച് ഓർക്കാനും വരാനിരിക്കുന്ന വർഷങ്ങൾക്കായി നമ്മെ ഒരുക്കാനുമൊരു വേള.

പിറന്നാൾ കണക്കാക്കുന്നതിനു പല രീതികളുണ്ട്. ഇംഗ്ലീഷ് ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ പിറന്നാൾ കണക്കാ ക്കുന്നതാണു നമ്മുടെ പാരമ്പര്യമനുസരിച്ചുളള രീതി. അതായത്, മേടമാസത്തിലെ അശ്വതി നക്ഷത്രദിവസം ജനിച്ചയാൾക്ക് ഓരോ വർഷവും മേടമാസത്തിലെ അശ്വതി നക്ഷത്രദിവസം പിറന്നാൾ. നക്ഷത്രങ്ങൾ ആകെ 27. ഒരു മാസത്തിനാണെങ്കിൽ 30, 31 ദിവസ ങ്ങൾ. ചില മലയാളമാസങ്ങൾക്ക് 32 ദിവസം പോലുമുണ്ടാകും. അപ്പോൾ ഓരോ മാസവും ആദ്യ ദിവസങ്ങളിലെ നക്ഷത്രങ്ങൾ അവസാനദിവസങ്ങളിലും വരും.

ഇങ്ങനെ ഒരു മാസത്തിൽ ജന്മനക്ഷത്രം രണ്ടു തവണ വന്നാൽ രണ്ടാമതു വരുന്ന നക്ഷത്രത്തില്‍ അടുത്ത മാസത്തെ സൂര്യസം ക്രമം സ്പർശിക്കുന്നുണ്ടെങ്കിൽ ആ മാസത്തിലെ ആദ്യത്തെ ജന്മ നക്ഷത്രം തന്നെ പിറന്നാൾ ആയി സ്വീക‌രിക്കണം.

സൂര്യോദയം കഴിഞ്ഞ് ആറു നാഴികയ്ക്ക് (2 മണിക്കൂർ 24 മിനിറ്റ്) എങ്കിലും ജന്മനക്ഷത്രം വരുന്ന ദിവസമാണ് പിറന്നാൾ ആയി എടുക്കേണ്ടത്. സൂര്യോദയം കഴിഞ്ഞ് ആറു നാഴികയിൽ താഴെ സമയത്തേക്കു മാത്രമേ ജന്മനക്ഷത്രം വരുന്നുളളൂ എങ്കിൽ പിറ ന്നാൾ ആചരിക്കേണ്ടതു തലേന്നാണ്.

അതായത്, ജന്മനക്ഷത്രത്തിന്റെ പത്തിലൊരു ഭാഗമെങ്കിലും പിറന്നാൾ ദിവസം ഉണ്ടായിരിക്കണം. ഒരു നക്ഷത്രം ആകെ 60 നാഴിക എന്ന് കണക്കിന്റെ അടിസ്ഥാനത്തിലാണ് സൂര്യോദയം കഴിഞ്ഞ് ആറു നാഴിക എന്നു പറഞ്ഞിരിക്കുന്നത്. ജന്മനക്ഷത്രം അന്ന് 60-ൽ കൂടുതലോ കുറവോ ആണെങ്കിൽ അതിനനുസരിച്ച് ആറു നാഴിക എന്നതിൽ നേരിയ വ്യത്യാസം വരും. ഏതൊരു നക്ഷത്രവും ആകെയുളള 60 നാഴികയിൽ നിന്ന് എട്ടു നാഴിക വരെ കുറവോ കൂടുതലോ ഉണ്ടാകാം.

പിറന്നാളിന്റെ ഫലം

ജന്മനക്ഷത്രം അനുസരിച്ചുളള പിറന്നാൾ ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയുളള ഓരോ ദിവസവും വന്നാൽ വ്യത്യസ്ത മായ ഫലമാണ്. അതു ചുവടെ :

ഞായർ - ദൂരയാത്ര

തിങ്കൾ - മൃഷ്ടാന്നലാഭം

ചൊവ്വ - മഹാവ്യാധി

ബുധൻ - വിദ്യാലാഭം

വ്യാഴം - വിശേഷവസ്ത്രാദിലാഭം

വെളളി - സൗഭാഗ്യം

ശനി - മാതാപിതാക്കൾക്ക് അരിഷ്ടം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.