Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂയം നക്ഷത്രക്കാർ മുപ്പത് വയസ്‌വരെ ശ്രദ്ധിക്കണം

Pooyam Representative image

ശനിദശയിലാണു ജനനം. കുടുംബാംഗത്തോടൊപ്പം അടുത്തിരിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരും പെട്ടെന്നു ദേഷ്യം വരുന്നവരും ആരെയും വിശ്വസിച്ചു വഞ്ചിതരാകുന്നവരും ആയിരിക്കും. യാത്രകളിൽ സുരക്ഷിതത്വം പാലിക്കാൻ ശ്രദ്ധിക്കണം. തമാശകൾ ഇഷ്ടപ്പെടാത്തവരാകും. അന്യദേശവാസം വേണ്ടിവരും. സ്വന്തം പ്രയത്നത്തിലൂടെ നല്ല ജീവിതം നയിക്കുന്നവരാണ്. അശ്രദ്ധ ഒഴിവാക്കി പരാജയങ്ങളിൽ നിന്നു രക്ഷപ്പെടണം. എടുത്തുചാട്ട സ്വഭാവം ഒഴിവാക്കണം. സ്വർണം, ഭക്ഷണം, ആഡംബരം എന്നിവയിൽ‌ അമിതപ്രിയരാണ്. മുപ്പതു വയസ്സു വരെ ക്ലേശങ്ങളായിരിക്കും. പ്രവൃത്തികൾ ആസൂത്രണം ചെയ്തു സമയനിഷ്ഠയോടെ ചെയ്യുകയാണിവരുടെ പതിവ്. തന്റെ വാക്കാണു ശരിയെന്ന പിടിവാശി ഒഴിവാക്കണം. കാര്യങ്ങൾ പൂർണമായും നേരാകും വരെ ചെയ്യാൻ ശ്രമിക്കണം. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിച്ച് ഉപയോഗപ്രദമാക്കണം. മുതിർന്നവർ പൂയം നക്ഷത്രക്കാരെ മറ്റുള്ളരുമായി താരതമ്യപ്പെടുത്തി കുറ്റപ്പെടുത്താനോ അധികാരസ്വരത്തിലോ സംസാരിക്കരുത്. വളരെയധികം ലാളനയും സ്നേഹവും കൊടുത്തു വളർത്തിക്കൊണ്ടുവന്നാൽ‌ ഇവർ‌ ലോകത്തിന്‌ അഭിമാനികളാകും.

ഒന്നാം പദവിക്കായി മത്സരിക്കുന്നവരാണ്‌. ദരിദ്രവിഭാഗത്തിലെ കുട്ടികളെ പഠിപ്പിച്ചുകൊടുക്കുന്ന ശീലമുള്ളവരും. തളരാതെ പരിശ്രമിച്ചാൽ വിദേശപഠനത്തിനു പോകാൻ കഴിയും. കാൽ‌സ്യത്തിന്റെ ഭക്ഷണം കഴിക്കണം. ഗണപതിഹോമം, ഹനുമാൻ സേവ, മൂകാംബിക ഭജനം, കരിക്കഭിഷേകം, നെയ്യഭിഷേകം, പഞ്ചാമൃതാഭിഷേകം, പായസം എന്നിവ കഴിപ്പിക്കണം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: