Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിണി നക്ഷത്രക്കാർക്ക് ജീവിതവിജയത്തിന്...

astro-zodiac-youth

ചന്ദ്രദശയിലാണു ജനനം. ഏതു കാര്യവും ചുഴിഞ്ഞ് കണ്ടുപിടിക്കാൻ കഴിവുള്ളവരാണ്. തുടക്കത്തിലേ ശരിയായ തീരുമാനത്തിലെത്താൻ പരിശീലിക്കണം. പ്രോത്സാഹനവും പ്രചോദനവും നൽകി ബുദ്ധിസാമർഥ്യം കാത്തുസൂക്ഷിക്കണം. ശാന്തമായ പ്രവർത്തനത്തിൽ ആനന്ദം കണ്ടെത്തുന്നവരാണ്. പുകഴ്ത്തലിൽ മയങ്ങരുത്. ധൃതിപിടിച്ച് എടുത്തുചാടുന്നതിൽ നിന്നു പിന്നാക്കം പോകണം. സത്യസന്ധമായ ഉപദേശം മാത്രം സ്വീകരിക്കുക. പടിപടിയായി മുന്നോട്ടുപോകാൻ ശ്രമിക്കണം. രഹസ്യങ്ങൾ മറ്റുള്ളവരോടു പങ്കുവയ്ക്കരുത്. അതുവഴി ദോഷങ്ങൾ സംഭവിക്കും. വിദേശപഠനത്തിനു സാധ്യതയുള്ളവരാണ്‌. ആ അവസരം പാഴാക്കരുത്. മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കണം. , ഈശ്വരാരാധന നടത്തണം. ജീവിതമുന്നേറ്റമുണ്ടാകണം.

ആഡംബരത്തിലും വിനോദത്തിലും പ്രിയമുള്ളതിനാൽ ഏറെക്കുറെ നിയന്ത്രിക്കേണ്ടതാണ്. പകർച്ചവ്യാധികളും, ശ്വാസകോശ രോഗങ്ങളും ഞരമ്പു സംബന്ധമായ രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശുചിത്വം പാലിക്കണം, അലർജിയുണ്ടാകുന്ന വസ്തുക്കളിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കണം. സത്യം, നീതി, ന്യായം എന്നിവയിൽ വിശ്വസിക്കുന്നവരാണിവർ. മാജിക് കാണിക്കുന്നവരും ജനത്തിനെ ആകർഷിക്കുവാൻ കഴിവുള്ളവരുമായിരിക്കും. ശുക്രന്റെ രാശിക്കാരായതിനാൽ കലാപരമായി ഉയർച്ചയുണ്ടാകും. ദേവിക്ക് പായസം, കരിക്കഭിഷേകം, നെയ്‌വിളക്ക് എന്നിവയും ഗണപതിക്ക് ഹോമം നടത്തുന്നതും പഠനത്തിനു നല്ലതായിരിക്കും. മൂകാംബികയെയും ഭജിക്കുന്നതു നന്ന്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: