Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവാതിര നക്ഷത്രക്കാരുടെ പ്രത്യേകതകൾ

astro-biweekly

രാഹുർ ദശയിലാണ് ജനനം, സംഗീതം, കലാരചന കവിതയെഴുത്ത് എന്നിവയിൽ വാസനയുണ്ടാകും. വിവിധഭാഷ കൈകാര്യം ചെയ്യും. കുട്ടിക്കാലത്തുതന്നെ അഭിരുചിക്കനുസരിച്ച് പ്രോത്സാഹിപ്പിക്കണം. ഏതു വിഷയവും പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവുണ്ട്. കാര്യങ്ങൾ പെട്ടെന്ന് ഓർമ്മയിൽ വരാനും അതുകൈകാര്യം ചെയ്യനുളള കഴിവുണ്ടായിരിക്കും. ഇതവരുടെ ജീവിത വിജയമാണ്. മറ്റുള്ളരെ കുറ്റപ്പെടുത്തുന്ന സ്വഭാവം മാറ്റി മറ്റുള്ളവരുടെ പിന്തുണ നേടിയെടുത്തേണ്ടതാണ്. വിജയം എപ്പോഴും ഇവരുടെ കൂടെയാണ്. അനാവശ്യമായ പിടിവാശിയും ദേഷ്യവും കുറയ്ക്കണം. വിദേശപഠന സാധ്യതയുണ്ട്‌. ജനങ്ങളിൽ‌ നിന്നു നല്ല പേരു നേടിയെടുക്കും. സുഹൃത്തുകളെ കഴിവതും ഒഴിവാക്കുക, ചതിയിൽ പെടാനിടയുണ്ട്. കടൽ കടന്നുപോയി ഉപജീവനം നടത്താനുള്ള കഴിവുള്ളവരാണ്. അഭിരുചി മനസ്സിലാക്കി പഠനം നടത്തണം. ഒരേസമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധയുണ്ടായിരിക്കും. പക്ഷപാതമില്ലാതെ ഒരുപോലെ എല്ലാവരെയും സ്നേഹിക്കുന്നവരാണിവർ, സത്യസന്ധതയും ആത്മാർഥതയുമുള്ളവരാണിവർ. മുട്ടു മടക്കാത്തവരാണിവർ. നല്ല ബുദ്ധിക്ക് ഉടമകളാണിവർ. ഊഹാപോഹം നടത്തുന്നവരായിരിക്കും. സ്വന്തം പ്രയത്നത്താൽ ഉന്നതിയിലെത്തും. ആത്മവിശ്വാസികളും യാത്രകൾ ഇഷ്ടപ്പെടുന്നവരും ഇരിക്കുന്നിടം വൈകുണ്ഠമെന്നു വിശ്വസിക്കുന്നവരുമാണിവർ. ഭരണസാമർഥ്യമുള്ളവരും സാഹസികന്മാരും തന്റേടികളും ആത്മപ്രശംസ ഇഷ്ടപ്പെടുന്നവരും പൊതുസ്ഥലത്തു കഴിവുള്ളവരാണെന്നു നടിക്കുന്നവും തീരുമാനങ്ങൾ ശരിയായി എടുക്കുന്നവരുമായിരിക്കും.

പരിഹാരം - ശിവനെ ആരാധിക്കണം. രാഹുവിനെയും ആരാധിക്കണം. ഗണപതിഹോമം നടത്തണം. അരവണ പായസം, നെയ്‌വിളക്ക് കരിക്കഭിഷേകം എന്നിവ നടത്തുക. ദുർഗാദേവീ ക്ഷേത്രദർശനം നടത്തണം. ആരോഗ്യം- പിത്തസംബന്ധമായ രോഗങ്ങൾ ബാധിക്കുന്നതിനാൽ കാപ്പി, ചായ, പിത്തത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്. അലസത വിചാരിക്കരുത്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: