Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ?

Astrology Biweekly ഒക്ടോബർ (15-31)

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

മുടങ്ങിക്കിടപ്പുള്ള കർമപദ്ധതികൾക്കു പുനർജീവൻ നൽകാൻ പണം സമാഹരിക്കും.  അവഗണിക്കപ്പെട്ട  പദ്ധതികൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസം തോന്നും.  ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.  ഉദ്ദേശലക്ഷ്യം  കൈവരിക്കാൻ പ്രതീക്ഷിച്ചതിലുപരി  പണച്ചെലവ് അനുഭവപ്പെടും.  ജീവിതഗതിയെ മാറ്റിമറിക്കുന്ന  പലതും വന്നുചേരുമെങ്കിലും സമന്വയ സമീപനത്താൽ അതിജീവിക്കാൻ സാധിക്കും. അധികാരസ്ഥാനങ്ങൾ വന്നു ചേരുമെങ്കിലും  സാമ്പത്തിക ചുമതലയി ൽ നിന്നും പിന്മാറുകയാണു നല്ലത്.  ഉദ്യോഗത്തിനോടനുബന്ധമായി ലാഭശതമാന വ്യവസ്ഥയോടു കൂടിയ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും.

എടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി,മകയിരം 30 നാഴിക)

ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പിലാക്കാൻ അത്യന്തം പരിശ്രമം വേണ്ടിവരും.  വ്യക്തി സ്വാതന്ത്ര്യം പരിധിക്കപ്പുറമാവാതെ സൂക്ഷിക്കണം. ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണ ഉപേക്ഷിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല.  ജീവിത പങ്കാളിയുടെ സമയോചിതമായ  ഇടപെടലുകളാൽ അബദ്ധങ്ങൾ ഒഴിവാകും.   വർഷങ്ങൾക്കുശേഷമുള്ള ബന്ധുസമാഗമം  പൂർവകാല സ്മരണകൾ പങ്കു വയ്ക്കാൻ ഉപകരിക്കും.  നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലുള്ള യുക്തിയും നിഷ്കർഷയും പുതിയ പ്രവൃത്തി തലങ്ങൾ കരസ്ഥമാക്കുന്നതിനുള്ള അവസരമൊരുക്കും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയിക്കും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)

വിഭ്രാന്തിയുള്ളവർക്ക് സാന്ത്വനവും സമാധാനവും നൽകാൻ സാധിക്കും. സമീപ പ്രദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയാറാകും. വിശേഷപ്പെട്ട  ദേവാലയ ദർശനം  നടത്താനിടവരും.  സ്വയം ഭരണാധികാരം  ലഭിച്ചതിനാൽ ആത്മാർഥമായി പ്രവ ർത്തിക്കാൻ തയാറാകും.  ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണക ൾ  ഒഴിവാകാൻ വ്യക്തമായ വിശദീകരണം നൽകാനിടവരും.   അവതരണശൈലിയിൽ പുതിയ ആശയം ഉൾക്കൊള്ളുവാൻ സാധിക്കും.  ജീവിത പങ്കാളിക്ക് അസുഖം വർധിക്കും. നിയമവിരുദ്ധമായ  പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയാണ് നല്ലത്. വരവും  ചെലവും  തുല്യമായിരിക്കും.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

സ്തുത്യർഹമായ  സേവനം  കാഴ്ച വയ്ക്കാ ൻ  സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും.  സുവ്യക്തമായ നിലപാട് സ്വീകരിക്കുന്നതിനാൽ  പ്രതികൂല സാഹചര്യങ്ങളെ  അതിജീവിക്കാൻ  സഹായിക്കും.  മനോധൈര്യക്കുറവിനാൽ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും.  അവത‌രണ ശൈലിയിൽ പുതിയ ആശയം ഉൾപ്പെടുത്താ ൻ തയാറാകും.  നിസാര കാര്യങ്ങൾക്കുപോലും ദുർവാശിയുള്ള പുത്രന് നിർദേശങ്ങളും ഉപദേശങ്ങളും നൽകാൻ ബന്ധുസഹായം തേടും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും  സുഹൃത്ത് മുഖാന്തിരം  മറ്റൊന്നിന് നിയമനാനുമതി ലഭിക്കും.  കീഴ്ജീവനക്കാർ വരുത്തി വച്ച അബദ്ധങ്ങൾ തിരുത്താൻ നിർബന്ധിതനാകും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ ഉത്ഭവിക്കുമെങ്കിലും വിദഗ്ധ നിർദേശം തേടുകയാണു നല്ലത്. വിദ്യാർഥികൾക്ക് ഉത്സാഹം  വർധിക്കും.  ആദ്ധ്യാത്മീക ആത്മീയ പ്രഭാഷണങ്ങൾ  മനസ്സമാധാനത്തിനു വഴിയൊരുക്കും.  താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങാൻ തയാറാകും. ബന്ധുവിന്റെ ആകസ്മികമായ  അകാലവിയോഗം പൂർവകാല സ്മരണകൾ അനുസ്മരിക്കാൻ അവസരമൊരുക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിൽ അധികൃതരുടെ പ്രീതി നേടും.  ഹ്രസ്വകാല പാഠ്യപദ്ധതിയിൽ ചേരും.  ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. തേടിയെത്തുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

പ്രതികൂല സാഹചര്യങ്ങൾ വന്നുചേരുമെങ്കിലും യാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിച്ചാൽ  അതിജീവിക്കാൻ സാധിക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. കുടുംബത്തിലെ ചിലരുടെ മൗഢ്യ മനോഭാവത്താൽ  മാറിത്താമസിക്കാൻ വീട് അന്വേഷിച്ചു തുടങ്ങും.  അപ്രധാനങ്ങളായ കാര്യങ്ങളിൽ  ഇടപെടുന്ന പുത്രന് സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  മോഹന വാഗ്ദാനങ്ങളിൽ നിന്നും യുക്തിപൂർവം ഒഴിഞ്ഞു മാറും.   അപാകതകൾ പരിഹരിച്ച്  വ്യവസായം പുനരാരംഭിക്കും.  സ്വപ്ന സാക്ഷാത്കാരത്താൽ ആത്മനിർവൃതി കൈവരും.  നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ തയാറാകും.  വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

ആദ്ധ്യാത്മീക ആത്മീയ ചിന്തകളാൽ മനസ്സമാധാനമുണ്ടാകും.  പ്രത്യേക വിഭാഗത്തിന്റെ  ചുമതല ഏറ്റെടുക്കാനിട വരും. സമത്വഭാവനയും സുതാര്യതയുമുള്ള പ്രവർത്തനങ്ങൾ സർവാദരങ്ങൾക്കു വഴിയൊരുക്കും. ആ രോഗ്യ സംരക്ഷണത്തിനുള്ള ചികിത്സാരീതി  അവലംബിക്കും. മാതാപിതാക്കളുടെ നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങൾക്കു ലക്ഷ്യപ്രാപ്തിയുണ്ടാകും. ജീവിതോപാധിക്കനുസൃതമായ ഉദ്യോഗം ലഭിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും.  താരതമ്യേന കുറഞ്ഞ വിലയ്ക്ക്  ഭൂമിയോ ഗൃഹ മോ വാങ്ങാൻ തയാറാകും. 

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

ഉദ്യോഗത്തിനോടനുബന്ധമായി ഹ്രസ്വകാല പാഠ്യപദ്ധതിയിൽ ചേരും. തൊഴിൽമേഖലകളിലുള്ള  ക്ലേശാവസ്ഥകൾ പരിഹരിക്കാൻ  അ ഹോരാത്രം   പ്രവർത്തിക്കേണ്ടതായി വരും. ആയതിനാൽ  പലപ്പോഴും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കുകയില്ല.  ഭൂരിപക്ഷ അഭിപ്രായം മാനിച്ച് വിട്ടുവീഴ്ചകൾക്കു തയാറാകും.  പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും.  നിരവധി കാര്യങ്ങൾ   നിശ്ചിത സമയപരിധിക്കുള്ളിൽ  ചെയ്തു തീർക്കാൻ സാധിക്കും.  ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ തയാറാകും.  കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്താനിടവരും. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസം തോന്നും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന പ്രവർത്തനങ്ങ ൾ എല്ലാം  ലക്ഷ്യപ്രാപ്തി  കൈവരും.  ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ  ദീർഘകാല സുരക്ഷയ്ക്ക് അനുയോജ്യമാകയാൽ സർവാത്മനാ സ്വീകരിക്കും. നിർത്തിവച്ച കർമ്മ പദ്ധതികൾ പുനരാരംഭിക്കും.  കുടുംബസമേതം മംഗളകർമങ്ങളിൽ  പങ്കെടുക്കാനിടവരും.  അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ദൂരദേശയാത്ര വേണ്ടിവരും.   താത്ക്കാലികമായി പിണങ്ങി നിൽക്കുന്ന ദമ്പതികൾ  ഇണങ്ങി ജീവിക്കാൻ തയാറാകും. പറയുന്ന വാ ക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം അവിട്ടം 30 നാഴിക)

പ്രവൃത്തി പരിചയമുള്ള വിഭാഗത്തിലേക്ക്  ഉദ്യോഗമാറ്റമുണ്ടാകും.  മേലധികാര സ്ഥാനപരീക്ഷയിൽ വിജയിക്കും. ആശയങ്ങൾ സഫലമാകും.  സത്യസന്ധമായ പ്രവർത്തനങ്ങൾ ആത്മാർഥതയോടു കൂടി അവതരിപ്പിക്കാൻ  സാധിക്കും. പ്രണയബന്ധത്തിന് അന്തിമമായി മാതാപിതാക്കളിൽ നിന്നും  അനുമതി ലഭിക്കും.  വിജയശതമാനം  വർധിച്ചതിനാൽ  പ്രോത്സാഹന സമ്മാനം  ലഭിക്കും.  ജാമ്യം നിൽക്കാനുള്ള സാഹചര്യം  ഒഴിവാക്കുകയാണ് നല്ലത്. നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും.  അപൂർവ മായ ദുസ്വപ്ന ദർശനം ആധിക്കു വഴിയൊരുക്കും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45  നാഴിക)

സങ്കീർണമായ പ്രശ്നങ്ങൾക്ക് യുക്തമായ പരിഹാരം നിർദേശിക്കുവാൻ സാധിക്കും.  സാഹചര്യങ്ങൾക്കനുസരിച്ച്  സ്വയം പര്യാപ്തത ആർജിക്കുവാൻ തയാറാകും.  അവിസ്മരണീയമായ മുഹൂർത്തം അനശ്വരമാക്കുവാൻ  അവസരമുണ്ടാകും.  സുഹൃത്ത് നിർദ്ദേശിക്കുന്ന വ്യവസായ വിപണന മേഖലകളിൽ പണം മുടക്കുവാൻ തയാറാകും.  ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും.   അഭിനേതാക്കൾക്ക് തൃപ്തിയായ അവസരം വന്നുചേരും.   ഉപദേശക സമിതിയിൽ  ഉന്നതരുടെ കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടതിനാൽ  ആത്മാഭിമാനം തോന്നും.  സേവന സാമർഥ്യത്താൽ പൊതുജന പിന്തുണ ലഭിക്കും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ  ഉപേക്ഷിക്കും.  വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

ബദൽസംവിധാനം തൃപ്തിയല്ലാത്തതിനാ ൽ മാതാപിതാക്കളെ  അന്യദേശത്തേക്കു കൊണ്ടുപോകും. മേലധികാരി പറയുന്നതായാലും യുക്തിക്കു നിരക്കാത്തതായതിനാൽ വിശദീകരണം  നൽക‌ി പിന്മാറും. ഭരണക്രമീകരണങ്ങളിലുള്ള അപാകതകൾ പരിഹരിക്കാൻ പല  ദിവസങ്ങളിലും  അഹോരാത്രം  പ്രവർത്തിക്കേണ്ടതായി വരും. അന്തിമമായി ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു  ചേരാൻ സാധിക്കും. മഹദ് വ്യക്തികളെ പരിചയപ്പെടാനും ആശയവിനിമയങ്ങൾ പങ്കുവയ്ക്കാനും സാധ്യതയുണ്ട്. ഗഹനമായ വിഷയങ്ങൾ ലളിതമായ രീതിയിൽ  അവതരിപ്പിക്കാൻ സാധിക്കും.

ലേഖകൻ

കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

ജ്യോതിഷം, പഞ്ചാംഗ ഗണനം എന്നിവയിൽ അറിയപ്പെടുന്ന പണ്ഡിതശ്രേഷ്ഠനാണ് 

കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്. വിലാസം: കാണിപ്പയ്യൂർ മന, കുന്നംകുളം പി.ഒ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.