Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചതയം നക്ഷതക്കാരായ സ്ത്രീകൾ പിണക്കമില്ലാത്തവർ

astro-image

രാഹുവിന്റെ നക്ഷത്രം, ജന്മസംഖ്യ 4 പൊക്കമുള്ളവരും മെലിഞ്ഞവരുമായിരിക്കും. ലാളിത്യമുള്ളവരായിരിക്കും. സമാധാന ശീലരായിരിക്കും. ചില സമയത്ത് പെട്ടെന്ന് ക്ഷുഭിതരായരിക്കും. ദൈവഭയമുള്ളവരാണ്. ഇവരുടെ പെട്ടെന്നുള്ള ദേഷ്യം കാരണം വീട്ടിൽ വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാകാൻ ഇടവരും അതുകാരണം ഇവരുടെ മനസമാധാനം കെടാം. നല്ല ഓർമ്മശക്തിയുള്ളവരും, മറ്റുള്ളവരോടും സഹാനുഭൂതിയുള്ളവരുമായിരിക്കും. ഇവരുടെ സഹാനുഭൂതിക്ക് മറിച്ചൊന്നും മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കാത്തവരാണിവർ. എന്നാൽപോലും പൊതുജനങ്ങളും, വീട്ടുകാരും ഇവരെക്കുറിച്ച് തെറ്റിദ്ധരിക്കാറുണ്ട്. 

സയൻസിൽ കൂടുതൽ താല്പര്യമുള്ളവരാണിവർ. ശ്രദ്ധിച്ചാൽ ഡോക്ടർമാർ കൂടുതലും ഈ നക്ഷത്രക്കാരായിരിക്കും. ജീവിതപങ്കാളിയെ എത്രതന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താലും ഇവരുടെ കുടുംബ ജീവിതം രോഗങ്ങളും ജനനേന്ദ്രിയ രോഗങ്ങളും ഉണ്ടാകാനാണ് കൂടുതൽ സാധ്യത. ജന്മഗൃഹത്തിൽ നിന്നും മാറിത്താമസിക്കുന്നവരാണ്. മാതൃപിതൃഗുണവും സഹോദരങ്ങളിൽ നിന്ന് ഗുണഫലവും ഉണ്ടാകില്ല. അധ്വാന ശീലരാണെങ്കിലും അലസരാണ്. രഹസ്യം സൂക്ഷിക്കാൻ മിടുക്കരാണ്. തീരുമാനത്തിൽ നിന്നും പിന്തിരിയാത്തവരാണിവർ. മുൻകോപികളാണെങ്കിലും ശുദ്ധഹൃദയരാണ്. ആരോടും അഹിതമായോ അവരെ പിണക്കുകയോ ചെയ്യില്ല. ആരോടെങ്കിലും അപ്രിയം തോന്നിയാൽ അതു വ്യക്തമാക്കാതെ ഒതുങ്ങികഴിയുന്നവരാണ്. സഹായം അന്വേഷിച്ച് വരുന്നവരോട് വളരെ ദയകാണിക്കുന്നവരായിരിക്കും.

വിവാഹത്തിനു അനുകൂല നക്ഷത്രങ്ങൾ

തിരുവാതിര-51/2, മകം-5, ഉത്രം-6, ചിത്തിര-7, ചോതി-8, വിശാഖം-8, കേട്ട-8, മൂലം-7, ഉത്രാടം-7, അവിട്ടം-7, ചതയം-6

പൂരുരുട്ടാതി-6, രേവതി-5

പ്രതികൂല നക്ഷത്രങ്ങൾ

ഉതൃട്ടാതി, അശ്വതി, കാർത്തിക, കേട്ട, പൂയം, ആയില്യം, അത്തം, പൂരാടം, തിരുവോണം

∙അനുകൂല ദിവസം-ശനി, ഞായർ, വെള്ളി

∙അനുകൂല തീയതി- 4,13,22,31

∙നിറം- ചുമപ്പ്, വെള്ള

∙രത്നം-മാണിക്യം

∙പ്രതികൂലം-മറ്റുള്ളവ

തൊഴിൽ മേഖല

അധ്യാപനം, ശാസ്ത്ര‍ഞ്ജൻ, ആധ്യാത്മികവിഷയം, ഗവൺമെന്റ് ജോലി, വൈദ്യശാസ്ത്രം, രാഷ്ട്രീയം, വിദ്യുച്ഛക്തി, വാനശാസ്ത്രം, ജ്യോതിഷം, ചരിത്രം, കൈഎഴുത്ത് പ്രസിദ്ധീകരണം, സെൻസസ്.

പരിഹാരം

തിരുവാതിര, ചോതി, ചതയം മുക്കിറ്റി സമൂലം ഗണപതി ഹോമം. സനവഗ്രഹങ്ങൾക്ക് കരിക്കഭിഷേകം, നെയ്‌വിളക്ക് അരവണ, കടുംപായസം.

Your Rating: