Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചതയം, ഇനി അംഗീകാരത്തിന്റെ കാലം

prediction

തൊട്ടതൊക്കെ പൊന്നാക്കുന്നവരാണ്, കൃത്യമായി കാര്യം നടത്തിയെടുക്കുന്നവരും, ഒരു തീരുമാനമെടുത്താൽ പിന്മാറാത്തവരും, ചഞ്ചലഹൃദയരും, കാഴ്ചയിൽ കുലീനത്വം നിറഞ്ഞുനിൽക്കുന്നവരും, മുൻകോപികളും, ആരോടും ശത്രുത പുലർത്തില്ല, ശരിയും തെറ്റും വേർതിരിക്കാൻ കഴിവുള്ളവരും, മനക്കരുത്തില്ലാത്തവരും, രഹസ്യം സൂക്ഷിക്കാൻ കഴിവുള്ളവരും, വിവാഹജീവിതം തൃപ്തികരമായിരിക്കില്ല.

വിഷുഫലം

വലിയ നേട്ടങ്ങൾ കൊയ്യുന്ന കാലമായിരിക്കും. തൊഴിലന്വേഷകർക്ക് അർഹിക്കുന്ന തൊഴിൽ ലഭിക്കുകയും പ്രൊമോഷൻ ലഭിക്കുകയും, കലാകാരന്മാർക്കും, അഭിനേതാക്കൾക്കും കാലം അനുകൂലം. പുതിയ അവസരവും അംഗീകാരവും അവാർഡും ലഭിക്കും. വിവാഹയോഗവും, അയൽവാസികളിൽ നിന്നും മോശം പെരുമാറ്റം പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പിൽ വിജയവും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാം. ബിസിനസ്സിൽ ഉള്ളവർക്ക് പുതിയ പദ്ധതികൾ നടപ്പിലാക്കി ധനവരവിന് യോഗം. വിദ്യാഭ്യാസത്തിന് അനുകൂലമായ കോഴ്സ് ലഭിക്കും. വിദേശയാത്രയും, വാഹനവും, വീടും ലഭിക്കും.

പരിഹാരം

ചതയത്തിന് ഗോമേദകം, ഇന്ദ്രനീലം എന്നിവ ധരിക്കുക. നീല, തേൻ നിറത്തിലുള്ള വസ്ത്രം ധരിക്കുക. ഹനുമാനെയും, കൃഷ്ണനെയും, മൂകാംബികയെയും പ്രാർത്ഥിക്കുകയും കരിക്കഭിഷേകം, നെയ്‌വിളക്ക്, അരവണപ്പായസം എന്നിവയും കാക്കയ്ക്ക് ഭക്ഷണം നൽകുകയും രാവിലെയും വൈകിട്ടും നാമജപവും നടത്തുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: