Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്തിരയ്ക്ക് ധനലാഭവും ഐശ്വര്യവും

signs-and-planets-astrology

ഉയർച്ച മാത്രം ആഗ്രഹിക്കുന്നവരാണിവർ. ഒരു കാക്ക അപകടത്തിൽ പിടഞ്ഞു കിടക്കുന്നതു കണ്ടാൽ മറ്റു കാക്കകൾ അതിനെ സഹായിക്കുന്നതുപോലെ മറ്റുള്ളവരെ സഹായിക്കുന്നവരാണിവർ. കാര്യങ്ങൾ നല്ല രീതിയിൽ ചിന്തിച്ച് നടപ്പിലാക്കുന്നവരും, കുടുംബത്തിന്റെ അന്തസ്സിനെ യോജിച്ചു പ്രവർത്തിച്ചു പേരു സമ്പാദിക്കുന്നവരും, സംഗീതാതികലയിൽ വാസനയുള്ളവരും, കണിശക്കാരാണെങ്കിലും ദയാലുക്കളാണ്. ആരെയും വകവയ്ക്കാത്തവരും, ഏറ്റെടുക്കുന്ന പ്രവർത്തനങ്ങള്‍ വിജയത്തിലെത്തിക്കുന്നവരും, രക്ഷകർത്താക്കളുമായി നല്ല ബന്ധത്തിലായിരിക്കുകയില്ല. ദാമ്പത്യം സുഖകരമായിരിക്കില്ല. സ്ത്രീകൾ ബുദ്ധിമതികളും സൗന്ദര്യാസ്വാദകരുമായിരിക്കും. ഇവർ പ്രവർത്തനചാതുര്യമുള്ളവരും സഹോദരങ്ങളുമായി യോജിച്ചു പോകുന്നവരുമായിരിക്കും.

വിഷുഫലം

ഐശ്വര്യപൂർ‌ണമായ ജീവിതമായിരിക്കും. 10 വർഷത്തെ ദുരിതത്തിന് മോചനവുമായി ഐശ്വര്യദേവത കടന്നു വരുന്നു. പ്രതീക്ഷിക്കാത്ത ധനം വന്നുചേരും. ബിസിനസ്സിൽ വിജയമുണ്ടാകും. തെറ്റിദ്ധാരണയുടെ പേരിൽ പിണങ്ങിയിരുന്നവർ തമ്മിൽ ഇണങ്ങിച്ചേരും. തൊഴിലന്വേഷകർക്ക് തൊഴിൽ ലഭിക്കുകയും, തൊഴിലുള്ളവർക്ക് അതിൽ ഉയർച്ചയുണ്ടാകുകയും, വിദേശയാത്രകൾ തരപ്പെടുകയും ജോലി ലഭിക്കുകയും ചെയ്യും. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കും. വിവാഹാലോചനകൾ വന്നുചേരും. ജീവിതപങ്കാളിയും കുട്ടികളുമായുള്ള അഭിപ്രായവ്യത്യാസം മാറും. പൈസയ്ക്കു വേണ്ടി അലയുകയാണ്. വളരെ ബുദ്ധിമുട്ടുന്നു. ഇതിന് പരിഹാരമായി ധനവരവുണ്ടാകും. ബിസിനസ്സ് രംഗത്ത് നേട്ടവും, അയൽവാസികളെകൊണ്ട് ഉപദ്രവമുണ്ടാകാം കണ്ടില്ലെന്ന് നടിക്കുക. തിരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കാം.

പരിഹാരങ്ങൾ

ചുവന്ന പവിഴം, കടുംചുവപ്പ്, വെളുപ്പ്, പച്ച എന്നിവ ഭാഗ്യം കൊണ്ടുവരും, ഭദ്രകാളി, ദുർഗ്ഗ പ്രാർത്ഥന വേണം. ഹനുമാനെ പ്രാർത്ഥിക്കണം. ബുധനാഴ്ച വ്രതം, വിഷ്ണുവിനെ പ്രാർത്ഥിക്കുക, മഹാദേവന് കരിക്കഭിഷേകം, പിൻവിളക്ക്, വരാഹമൂർത്തിയെ പ്രാർത്ഥിക്കുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: