Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോതി നക്ഷത്രക്കാർക്ക് ഉയർന്ന സ്ഥാനമാനങ്ങൾ

Star Prediction Weekly

പൊതുജനങ്ങളെ സഹായിക്കുന്നവരും, അനുകമ്പയുള്ളവരുമാണ്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യം നടത്തുന്നവരും, കാപട്യമില്ലാതെ തുറന്ന ആർജ്ജവവും, വിശ്വാസ്യതയും ഉള്ളവരും, ആർക്കും കഴിയാത്ത കാര്യങ്ങൾ ഏറ്റെടുത്ത് നീതിബോധത്തോടെ വളരെ പെട്ടെന്ന് പൂർത്തിയാക്കുന്നു. സത്യം കൈവിടാത്തവരും, നെല്ലും പതിരും തിരിച്ചറിയാൻ കഴിവുള്ളവരും ജീവിതത്തിൽ സുഖഭോഗങ്ങളും ഐശ്വര്യങ്ങളും വളരെയധികം അനുഭവിക്കുന്നവരും മറ്റുള്ളവർ ഇഷ്ടപ്പെടുന്ന ശരീരപ്രകൃതിയുള്ളവരും ആയിരിക്കും.

വിഷുഫലം

ഔദ്യോഗികരംഗത്ത് സ്ഥാനമാനങ്ങളും, വളരെക്കാലമായി തീരുമാനമാകാതെയുള്ള വ്യവഹാരങ്ങളിൽ അനുകൂലവിധിയും ഭരണ രാഷ്ട്രീയ തലങ്ങളിൽ പ്രവർത്തിക്കുന്നവർ പരിവർത്തനങ്ങൾക്ക് ഉടമയാകും, സ്ഥാനമാനങ്ങള്‍ ലഭിക്കും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് അതിനു വഴി തെളിയും. മനശ്ശാന്തിക്കുറവുണ്ടാകുന്നതിനാൽ ഭദ്രകാളിയെ ഭജിക്കണം. അസൂയാലുക്കളുടെ പ്രവർത്തിയും ദൃഷ്ടിദോഷവും ഫലിക്കുന്ന കാലമാണ്. ആഡംബരങ്ങൾ ഒഴിവാക്കൂ. വിദ്യാഭ്യാസത്തിൽ ഉദ്ദേശിക്കുന്ന വിഷയം ഉപരിപഠനത്തിന് ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ പ്രോജക്ടുകളുടെ ഓഫറുകൾ വരും. ജീവിതത്തിൽ സമ്പൂർണ്ണ സംതൃപ്തി ലഭിക്കുന്നതാണ്. എല്ലാത്തിനും അടുക്കും ചിട്ടയും ഉണ്ടാകുന്നതാണ്. കലാസാഹിത്യം, ടിവി സീരിയൽ രംഗങ്ങളിൽ മുന്നോട്ടു പോകും. പുതിയ വീട്, വാഹനം എന്നിവ ലഭിക്കും. മംഗല്യം നടക്കും. മാനേജ്മെന്റ് തലത്തിലുള്ള സഹപ്രവർത്തകരിൽനിന്നും സഹായം ലഭിക്കും.

പരിഹാരങ്ങൾ

നാഗരാജാവിന് കരിക്കഭിഷേകം നടത്തണം, ഗണപതിയ്ക്ക് മുക്കുറ്റി പൂവ് കൊണ്ട് ഗണപതിഹോമം നടത്തണം, ഹനുമാൻ പ്രീതി വരുത്തുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: