Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോതി നക്ഷത്രത്തിലുള്ള സ്ത്രീകൾ ആത്മാർത്ഥതയുള്ളവർ

നക്ഷത്ര വിശേഷങ്ങൾ

രാഹുർദശയിൽ ജനനം, സംഖ്യാധിപൻ – 4. കലാരസികരാണ്. സൃഷ്ടിപരമായ കാര്യങ്ങൾ കണ്ടുപിടിക്കുന്നവരും അതിൽ വിജയിക്കുന്നവരുമാണ്. സംശയാലുക്കളാണ്, ശാന്തശീലരാണ്, സ്വതന്ത്രശാലികളും, നിർബന്ധബുദ്ധികളും, ജനങ്ങൾക്ക് എന്തും ചെയ്യുന്നവരും, കുറ്റം പറയുന്നതിഷ്ടമില്ലാത്തവരും, പെട്ടെന്ന് ക്ഷോഭിക്കുകയും, അതോടൊപ്പം പശ്ചാത്തപിക്കുകയും ചെയ്യുന്നവരും, ഉന്നതരുമായി പരിചയപ്പെടുന്നവരും, സ്നേഹബന്ധം പുലർത്തുന്നവരും, അപകർഷതയുള്ളവരും, ദാനശീലവും, വാക്സാമർത്ഥ്യവും, തന്മയത്വമായ സംസാരത്തിനുടമയും, സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നവരും, ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവഹിക്കുന്നവരും, അഭിമാനികളും, പ്രതിസന്ധികൾ തരണം ചെയ്യുന്നവരും, മനഃശക്തിയും ബുദ്ധിശക്തിയുമുള്ളവരും, അലസത കാരണം വിദ്യാഭ്യാസത്തിൽ തടസ്സപ്പെടുന്നവരും, അപവാദത്തിനുടമയും, അമ്മയോടും സന്താനത്തോടും വഴക്കടിക്കുന്നവരും, പതിവ്രതകളും, സന്താനസമ്പത്തിൽ ധനികയാവുന്നവളും, നടത്തം മന്ദഗതിയിലായിരിക്കും, ശത്രുക്കളെ ജയിക്കുന്നവരും ആയിരിക്കും.

പൊരുത്തമുള്ള നക്ഷത്രം – അശ്വതി 6, തിരുവാതിര 7, പുണർതം 7, തിരുവോണം 5, ചതയം 5

പ്രതികൂലം – അനിഴം, മൂലം, ഉത്രാടം, ഉതൃട്ടാതി, രേവതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, ആയില്യം, പൂരം, ഉത്രം

അനുകൂലദിവസം – വെള്ളി, ശനി, തിങ്കൾ. തിയതി – 4, 13, 22, 31

നിറം – കറുപ്പ്, വെള്ള, പച്ച, ചാരനിറം

രത്നം – ഗോമേതകം

പ്രതികൂലംമുത്ത്, മാണിക്യം

തൊഴിൽ – സ്വയം സഞ്ചരിക്കുന്ന വാഹനം, സംഗീതം, ഒപ്പന, നാടകം, വാദ്യോപകരണം, ചിത്രരചന, അലങ്കാരവസ്തു പ്രദര്‍ശനം, സുഗന്ധദ്രവ്യങ്ങൾ, എംബ്രോഡറി, ബ്യൂട്ടിപാർലർ, റെഡിമെയ്ഡ്, ന്യായാധിപൻ, ആഭരണങ്ങൾ, ടൂറിസം, വ്യാപാരം.

രോഗങ്ങൾ – തൊലി, കിഡ്നി, അപ്പന്റിക്സ്, ബ്ലാഡർ, അരക്കെട്ടുമായി ബന്ധപ്പെട്ട രോഗങ്ങൾ

പരിഹാരങ്ങൾ – ഹനുമാൻസേവ, മഹാദേവപ്രീതി, ദേവി ആരാധന, കരിക്കഭിഷേകം, നെയ്യ്‌വിളക്ക്, അരവണപ്പായസം.

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: