Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരു ശിഖി യോഗ ഫലം പ്രവചനാതീതം

edavam-rasi

ഇടവം രാശിയുടെ 5 ൽ ഗുരു നിൽക്കുന്നത് നല്ലതല്ല. ഇത് അസന്തോഷത്തെയും സന്താനനാശത്തെയും ഉണ്ടാക്കും. കാരണം 5–ാം ഭാവകാരകനായ വ്യാഴൻ ദുസ്ഥാനത്ത് കന്നിയിൽ. സന്താനചിന്തയിൽ എപ്പോഴും ദുഃഖിക്കേണ്ടി വരും. ഗുരു 8 ഉം 11 ഉം ഭാവാധിപനായതിനാൽ ഗുണഫലം തരില്ല. വ്യാഴ ദശയിൽ ഇവർക്ക് കുട്ടികളെ കൊണ്ട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. സന്താന ഭാഗ്യം കുറവായിരിക്കും. വ്യാഴൻ ശത്രു ക്ഷേത്രമായതിനാൽ നല്ല ഫലം നൽകില്ല. താമസസ്ഥലം മാറി മാറി താമസിക്കും. 35 നു മുകളിൽ നേട്ടമുണ്ടാക്കാവുന്ന സമയമായിരിക്കും. പ്രേമബന്ധത്തിൽ കുരുക്കിൽപ്പെട്ട് അപകടത്തിന് സാധ്യതയുളളതിനാൽ അതൊഴിവാക്കുക.. ശനിയുമായി ബന്ധം വരുമ്പോൾ ധനനേട്ടത്തിന് സാധ്യത. ഗുരു ശിഖി യോഗ ഫലം പ്രവചനാതീതമാണ്.

ഗുരു ഉത്രം നക്ഷത്രത്തിൽ നിൽക്കുമ്പോൾ : ഭാര്യയാലും കുട്ടികളാലും സമ്പത്താലും അനുഗ്രഹീതനായിരിക്കും, എല്ലാവരുടെയും ബഹുമാനം ലഭിക്കും. ചന്ദ്രനുമായി ബന്ധം വരുമ്പോൾ വില്ലേജിന്റെയൊ, സിറ്റിയുടേയൊ, ഗവൺമെന്റ് സ്ഥാപനത്തിന്റെയൊ തലപ്പത്ത് എത്തിച്ചേരുന്നതായിരിക്കും. കുജനുമായി ചേരുമ്പോൾ ഡിഫൻസിലൊ ഇലക്ട്രിസിറ്റി, ബാങ്കിംഗ് എന്നിവയിൽ ജോലി ലഭിക്കും. ബുധനുമായി ചേരുമ്പോൾ കണക്കിലും ജ്യോതിശാസ്ത്രത്തിലും പ്രഗത്ഭനാകും, ശുക്രൻ ബന്ധം വരുമ്പോൾ സമ്പത്തുണ്ടായാലും വേണ്ടവിധം ഉപയോഗിക്കാൻ സാധിക്കുകയില്ല. ശനി ബന്ധം വരുമ്പോൾ ജനങ്ങളാൽ അനുഗ്രഹീതനും, സമ്പത്തുളളവനും, നല്ല പാർട്ടണറും, പേരു കേട്ട കുട്ടികളും ഉണ്ടാകും.

ഉത്രം 2–ാം പാദത്തിൽ, ഉയർന്ന പദവികൾ ആസ്വദിക്കും, മന്ത്രി പദവിയൊ, ഡിപ്പാർട്ട്മെന്റിന്റെ തലവനാകാം, നല്ല കുട്ടികളും ഉണ്ടാകും.

ഉത്രം 3–ാം പാദം : വ്യാഴ ദശയിലൊ, അനുകൂല സ്ഥിതിയിലൊ എല്ലാ സുഖ സൗകര്യങ്ങളും ലഭിക്കും. സ്ഥിരമായ മനസ്സും സമ്പത്തും വിവാഹശേഷം ലഭിക്കും. വാതസംബന്ധമായ അസുഖം വരാം.

ഉത്രം 4–ാം പാദം : വളരെ സ്ഥിരമായ പൊസിഷൻ, യോജിപ്പുളള വിവാഹ ജീവിതം, വളരെ വിരളമായവരിലൊരാളാണിവർ, ശ്വാസകോശത്തിനസുഖമുണ്ടാകും..

വ്യാഴൻ അത്തത്തിൽ നിന്നാൽ : നല്ല കുട്ടികളാൽ അനുഗ്രഹീതരായിരിക്കും, നല്ല ഇണയെ കിട്ടും, സമ്പത്തും ബന്ധുക്കളാൽ ബഹുമാനിക്കപ്പെടുന്നവനുമായിരിക്കും. ചന്ദ്രൻ ബന്ധപ്പെടുമ്പോൾ നല്ല സ്വഭാവത്തിനുടമയും ഗ്രാമത്തിന്റെയും ടൗണിന്റെയും നേതൃത്വപദവി ഉള്ളവനും പേരെടുക്കുന്നവനും കുജൻ ബന്ധപ്പെടുമ്പോൾ രാജ്യരക്ഷാ വകുപ്പിൽ ജോലി കിട്ടുകയും എല്ലാ ഉയർച്ചകളും ജോലിയിൽ ലഭിക്കുകയും ബുധൻ ബന്ധപ്പെടുമ്പോൾ കുടുംബജീവിതം നന്നായി സന്തോഷത്തിൽ കൊണ്ടു പോകുകയും ജ്യോതിഷത്തിൽ പേരെടുക്കുകയും മധുരമായി സംസാരിക്കുകയും ശുക്രൻ ബന്ധപ്പെടുമ്പോൾ ലൗകികാസക്തിയിൽ അകപ്പെടുകയും അതുമൂലം നഷ്ടങ്ങൾ പലതും സംഭവിക്കുകയും ശനി ബന്ധപ്പെടുമ്പോൾ വളരെയധികം നേട്ടങ്ങളും മറ്റും സർക്കാർ ഭാഗത്തു നിന്നും ലഭിക്കുകയും രാഷ്ട്രീയത്തിൽ ചില ചുമതലകൾ വന്നു ചേരുകയും ചെയ്യാം.

അത്തം ഒന്നാം പാദത്തിൽ : സ്ത്രീ സ്വഭാവം ഏറിയിരിക്കും. ഇണയെ ദൈവത്തെപോലെ കാണുന്നവരായിരിക്കും. മതഭ്രാന്തന്മാരായിരിക്കും. നല്ല സാമ്പത്തികമുളള ഗവൺമെന്റ് ജോലി ലഭിക്കാൻ സാധ്യത.

അത്തം 2 –ാം പാദം : നവാംശകം ഇടവത്തിലായതിനാൽ കലാകായിക രംഗത്തിൽ ശോഭിക്കുകയും, നേവി, പൈലറ്റ്, പട്ടാളം, പൊലീസ്, തുണിക്കച്ചവടം ഇവയിൽ ശോഭിക്കും.

അത്തം 3–ാം പാദം : നല്ല ആരോഗ്യവും, സമ്പന്നനും, നല്ല കുടുംബവും, നവാംശകം മിഥുനത്തിലായതിനാൽ നല്ല രീതിക്കുളള എഞ്ചിനീയറിംഗ്, കലാകാരൻ എന്നിവയിൽ ശോഭിക്കും.

അത്തം 4–ാം പാദം : അർശസ് രോഗവും, അൾസറും ഉണ്ടാകും. നല്ല യന്ത്രസംബന്ധമായ എഞ്ചിനീയറായിരിക്കും. അച്ചടിയിലും പബ്ലിസിറ്റി ജോലിയിലും പ്രഗത്ഭനായിരിക്കും..

ചിത്തിര നക്ഷത്രത്തിൽ വ്യാഴൻ നിന്നാൽ: ധാരാളം വീട്ടുജോലിക്കാരും സമ്പത്തും ഭരണകർത്താക്കളുമായി അടുത്ത ബന്ധമുളളവരുമായിരിക്കും. ചന്ദ്രനുമായി ചേരുമ്പോൾ സാമ്പത്തിക ശേഷി വളരെയേറെ കാണും, ലൗകികാസക്തി കൂടിയിരിക്കും. അപകീർത്തി കാരണം മുഖം താഴ്ന്നു പോകും, കുജ ബന്ധം വന്നാൽ പഠിത്തമുണ്ടാകും. ധൈര്യശാലിയായിരിക്കും. പ്രതീക്ഷിച്ച സമ്പത്തുണ്ടാകും. എന്നാൽ കുടുംബജീവിതം പ്രശ്നാധിഷ്ടിതമായിരിക്കും. ബുധബന്ധം വരുമ്പോൾ ഉയർന്ന വിദ്യാഭ്യാസം ഉണ്ടാകും. ധാർമ്മികതയുണ്ടാകും പണക്കാരനായിരിക്കും ശുക്രബന്ധം വരുമ്പോൾ സൗന്ദര്യവാനായിരിക്കും സുന്ദരികളുമായി കൂട്ടുകൂടുക, ശനിയുമായി ബന്ധം വരുമ്പോൾ വിജയത്തിൽ പുകഴ്ത്തപ്പെടുകയും പല സബ്ജറ്റിലും പേരെടുക്കുകയും എന്നാൽ ഭാര്യയുടെ സംതൃപ്തിക്കുവേണ്ടി പലതും ഇല്ലായ്മ ചെയ്യുകയും ചെയ്യും.

ചിത്തിര 1–ാം പാദത്തിൽ : കുജ, ശനി, ചന്ദ്രൻ ദൃഷ്ടി ചെയ്യുമ്പോൾ ചിങ്ങം രാശിയിൽ നവാംശകം വരുന്നതിനാൽ കുട്ടികൾ നഷ്ടപ്പെടാം. വ്യാഴൻ നിന്നാൽ കുടലിനും തലയ്ക്കും അസുഖം, മഞ്ഞപ്പിത്തം, കരളിനസുഖം, ശ്വാസകോശത്തിൽ അണുബാധ എന്നിവയുണ്ടാകും ദൈവകൃപയുണ്ടായാൽ ആയുസ് നീട്ടി കിട്ടും.

ചിത്തിര 2–ാം പാദം : ധാരാളം കൂട്ടുകാരുണ്ടാകും, അവർക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും, വീട്ടുകാർക്ക് പണത്തിനാവശ്യം നേരിടും, ഒന്നിൽ പറയുന്ന അസുഖങ്ങൾക്കും സാധ്യതയുണ്ടാകും. കന്നി അംശകം വരുന്നതിനാൽ കലാകായികത്തിൽ വിജയിക്കുകയും നല്ല കുടുംബജീവിതം നയിക്കുകയും ചെയ്യും.

ഇടവത്തിന്റെ 5 ൽ (കന്നി) ബുധൻ നിന്നാൽ: സന്തോഷം തരുന്ന സ്ഥാനം, കുട്ടികളെ കൊണ്ട് മേന്മയുണ്ടാകുമെങ്കിലും ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ടാകും.. 2 ഉം 5 ഭാവാധിപനായ ബുധൻ സന്താനഭാഗ്യത്തെയും, ഐശ്വര്യത്തെയും തരുമെങ്കിലും ഗ്രഹത്തിന്റെ ബലമനുസരിച്ച് ദോഷവും സംഭവിക്കാം. സമ്പത്ത് നല്ല പൊസിഷനായിരിക്കും. വിദ്യാഭ്യാസം നന്നായിരിക്കും. ബുദ്ധി രാക്ഷസനായിരിക്കും. മൂത്തസഹോദരങ്ങൾക്ക് ഏതു കാര്യത്തിലും മേന്മയുണ്ടാക്കും. അച്ഛന് ജോലിയിൽ ഉയർച്ചയുണ്ടാകും, മിഥുനം രാശിയായതിനാൽ തൊണ്ടയിലും സംസാരത്തിലും പോരായ്മയുണ്ടാക്കും. ബുധ ഗുരു യോഗം കുട്ടികളുമായി അടുത്ത് യോജിച്ചു പോകും. മൂത്ത സഹോദരനും ഭാര്യയുമായി യോജിച്ചു പോകും. ശുക്രഗുരുയോഗം ഭാഗ്യങ്ങൾ വരികയും തീരാവ്യാധിയിൽ നിന്നും മുക്തി ലഭിക്കുകയും ചെയ്യും. ശനി ബുധ യോഗത്തിൽ തൊഴിൽരംഗത്ത് അത്ഭുതകരമായ വിജയമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്കും പണം സമ്പാദിക്കാനും പേരെടുക്കാനും സാധിക്കും. ബുധ രാഹു ബന്ധം ഉയർന്ന രീതിയിൽ പഠിത്തം നടത്തി തന്റെ നൈപുണ്യം മറ്റുളളവരെ പറഞ്ഞു മനസ്സിലാക്കിച്ച് അവരെ തന്നിലേക്ക് ആകർഷിക്കും. ബുധകേതു യോഗം പ്രവചനാതീതമാണ്. ബുധ കേതു യോഗം ജന്മനാൽ വൈകല്യമുണ്ടായിരിക്കും. അടിവയറിൽ മറുകുമുണ്ടായിരിക്കും. കാർത്തികയിൽ ബുധൻ നിന്നാൽ കുടുംബ ചിന്തയിലാണ് മനസ്സ് എപ്പോഴും. രോഹിണിയിൽ നല്ലൊരു കഥാകൃത്ത് ആയിരിക്കും. മകയിരത്തിലായാൽ അച്ഛനുമായി പിരിയും.

ബുധൻ ഉത്രം നക്ഷത്രത്തിൽ നിന്നാൽ : 2 ഉം 5 ഉം ഭാവാധിപനായ ബുധൻ 4–ാം ഭാവാധിപനായ ആദിത്യന്റെ നക്ഷത്രത്തിൽ ഉച്ചനായി നിൽക്കുന്നതിനാൽ അതിശയകരമായ തൊഴിലുയർച്ച ലഭിക്കുന്നതാണ്. സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതാണ്. ചന്ദ്ര ബന്ധം വന്നാൽ വില്ലേജ്, ടൗൺ എന്നിവയും അഡ്മിനിസ്ട്രേഷൻ പവർ ലഭിക്കുകയും എല്ലാ ബഹുമാനവും ലഭിക്കുന്നതാണ്.

ഗുരുവുമായി ബന്ധപ്പെടുമ്പോൾ സമ്പത്തുളളവനും, ബുദ്ധിമാനും, കണക്കിൽ മിടുക്കനും, അതുവഴി ധനകാര്യ വിദഗ്ധനായി പണം സമ്പാദിക്കുന്നവനും, ശുക്രനുമായി ചേരുമ്പോൾ രസതന്ത്രം കൈകാര്യം െചയ്യുന്നവനും, ഭാര്യാ സമ്പത്തിലൂടെ ജീവിക്കുന്നവനും, ശനി ബന്ധം വന്നാൽ 5 ഉം 9 ഉം ഭാവാധിപനായതിനാൽ കന്നിയുടെ 5, 6 ഭാവാധിപനായതിനാലും നല്ല സ്വഭാവക്കാരനും പൊതുജന അംഗീകാരമുളളവനായും മാറും.

ഉത്രം 1–ാം പാദം: ഗവൺമെന്റിൽ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ ജോലിയെടുക്കുന്നവനും ജ്യോതിശാസ്ത്രത്തിൽ അപാര കഴിവുണ്ടാവും ചിലരിൽ ചന്ദ്രനുമായി ബന്ധപ്പെടുമ്പോൾ കെമിക്കൽ എഞ്ചിനീയറാകും.

ഉത്രം രണ്ടാം പാദം : കണക്കപ്പിളളയൊ, ധനകാര്യത്തിൽ വൈദഗ്ധ്യമുളളവൻ, കണക്കദ്ധ്യാപകൻ, മതപരമായ ലേഖനങ്ങളും ബുക്കുകളും എഴുതുന്നവൻ, ബിൽഡിംഗ് കോൺട്രാക്ടർ, സിവിൽ എഞ്ചിനീയർ എന്നിവയ്ക്കു സാധ്യത.

ഉത്രം 3–ാം പാദം : ഉന്നതകുലീനത്വമുളള സ്വഭാവത്തിനടിമയായിരിക്കും പഠിത്തമുളളവനും വിശാലമനസ്കനുമാണ്. വിനോദസഞ്ചാര മേഖലയിലൊ ഹോട്ടൽ വ്യവസായത്തിലൊ ജോലി, ചന്ദ്രനായാൽ രസതന്ത്രത്തിൽ വിദഗ്ധൻ, കുജനായാൽ സിവിൽ എഞ്ചിനീയറുമാകും.

ഉത്രം 4–ാം പാദം : ചതുരനായതിനാൽ ആവും അക്കൗണ്ടന്റായോ ഫൈനാൻസ് എക്സിക്യൂട്ടീവായും ജോലിയിൽ പ്രവേശിച്ചാലും മധ്യവയസ്സാകുമ്പോൾ അതുപേക്ഷിച്ച് മറ്റേതെങ്കിലും തൊഴിൽ സ്വീകരിക്കും, അത് ഒരു ജ്യോതിശാസ്ത്രജ്ഞനായോ എഴുത്തുകാരനായൊ മതപരമായ ബുക്കുകൾ എഴുതുന്നവനായും മാറും.

അത്തത്തിൽ ബുധൻ നിന്നാൽ : സർക്കാർ ജോലിയിൽ സുഖം കിട്ടുകയും സത്യസന്ധരായതിനാൽ നേതൃപദവിയിലെത്തുന്നതായിരിക്കും, ചന്ദ്രനായാൽ വാചാലവും മധുരമായി സംസാരിക്കുന്നവരും മുൻകോപിയും, സർക്കാർ സേവനത്തിൽ അർഹനും, കുജനായാൽ മറ്റുളളവരാൽ ആകർഷിതനും, ആർട്ടിൽ മാസ്റ്ററാകുകയും ഗുരുവായാൽ ധാർമ്മികതകൾ ഉളളിലുളളവനും ധൈര്യശാലിയും രാജാവിനൊ മന്ത്രിയ്ക്കൊ സമനായിരിക്കുന്നവനുമായിരിക്കും, ശുക്രബന്ധം വന്നാൽ തൊഴിലുടമയുടെ ജനപ്രതിനിധിയും, ശത്രുക്കളെ തന്റെ കൈകൊണ്ട് നശിപ്പിക്കുന്നവനും, ശനി ബന്ധം വന്നാൽ കഠിനാധ്വാനിയും, പ്രവൃത്തിയുടെ ഫലം നന്നായി നേടിയെടുക്കുന്നവനുമായിരിക്കും.

അത്തം 1–ാം പാദം : ബുധൻ, ഗുരു, ശനി, രവി, കുജ ശുക്രൻ ഇവരുടെ യോഗ ഫലമായി രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരൊ ലോക പ്രശസ്തരൊ ആകാം. ചന്ദ്രൻ മേടം അംശം വരുന്നതിനാലാണ്.

അത്തം 2–ാം പാദം : ചന്ദ്രാംശം ഇടവത്തിലായതിനാൽ ഒന്നിൽ കൂടുതൽ വിവാഹയോഗവും പുരുഷന്മാർക്ക് സ്ത്രീകളുടെ സ്വഭാവവും മതപരമായ തീവ്രവാദിയുമായിരിക്കും. സ്ത്രീകൾ സുന്ദരികളും, സന്തോഷവതികളും ആടയാഭരണങ്ങൾ ധാരാളമുളളവരുമായിരിക്കും.

അത്തം 3–ാം പാദം : ചന്ദ്രാംശം മിഥുനത്തിൽ വരുന്നതിനാൽ നല്ല കുടുംബജീവിതം, കണക്കിൽ മിടുക്കരും, ധനശാസ്ത്രജ്ഞരും, രവി ബന്ധം വന്നാൽ നവഗ്രഹ ശാസ്ത്രഞ്ജനും, ധനസ്ഥിതി ഉളളവനും, എഴുത്തുകാരനും, പുസ്തക പ്രസിദ്ധീകരണം നടത്തുവനുമായിരിക്കും.

അത്തം 4–ാം പാദം : ആഹാരക്രമീകരണം പാലിക്കേണ്ടതാണ്. അത് കൺട്രോൾ ചെയ്തില്ലേൽ കുടലിനും അടിവയറിനും പ്രശ്നങ്ങളുണ്ടാകാം ഗവൺമെന്റിൽ ക്ലർക്ക്, അക്കൗണ്ടന്റ്, ധനകാര്യം കൈകാര്യം ചെയ്യുന്ന ജോലികൾ ലഭിക്കും.

ബുധൻ ചിത്തിരയിൽ : എല്ലാ കാര്യത്തിലും മുൻകരുതൽ കാണിക്കണം ഇല്ലേൽ ജീവിതം ബുദ്ധിമുട്ടും, അൾസറോ ആസ്മയോ ഉണ്ടാകാം. ശ്വാസകോശ അസുഖവും ഡയറിയയും ഉണ്ടാകാം, സമ്പാദ്യം മുഴുവൻ മറ്റുളളവർക്കായി വിനിയോഗിക്കും, ഭാര്യ ജോലിക്കാരിയും, സന്തോഷകരമായ കുടുംബ ജീവിതവും, ഭാര്യ നല്ല പൊസിഷനുളളവളും, ഈശ്വര വിശ്വാസിയും, ധാർമ്മികനുമായിരിക്കും.

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.