Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഥുനം രാശിയിൽ ജനിച്ചവർക്ക് ഇഷ്ടപ്പെടുന്ന സമ്മാനങ്ങൾ

ജ്യോതിഷം

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 21 മുതൽ ജൂൺ 20 വരെയുള്ളവർ)
യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിഥുനം രാശിയിൽ ജനിച്ച പുരുഷൻമാർ. ട്രാവൽ ബാഗ്, പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരങ്ങൾ എന്നിവ ഇവരെ ഏറെ സന്തോഷിപ്പിക്കും. യാത്രയിൽ ഉപകാരപ്പെടുന്ന എന്തും ഇവർക്ക് സമ്മാനമായി നൽകാം. വീട്ടിലിരിക്കാൻ ഇവർക്ക് സമയം കാണില്ല, ധാരാളം യാത്ര ചെയ്യുന്നവരായതുകൊണ്ടു തന്നെ ചൂട് പോകാതെ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഉപകരണങ്ങളും, വാഹനങ്ങളുമായി ബന്ധപ്പെട്ട ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഇവർക്ക് ഉപകാരപ്രദമായിരിക്കും. ഇമെയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ഇവർക്ക് ഇഷ്ടമാണ്... വേണമെങ്കിൽ ഒരു വർഷത്തെ ഇന്റർനെറ്റ് സൗകര്യം ഓഫർ ചെയ്യാം. വായനാശീലമുള്ള ഇവർക്ക് പുസ്തകങ്ങളും സമ്മാനിക്കാം.

മിഥുനം രാശിക്കാരായ സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട സമ്മാനം കൊടുക്കണോ? പൂക്കൾ, സുഗന്ധദ്രവ്യങ്ങൾ, ടേബിൾ ലാംപ്, പേന, ഡയറി, ഗ്ലാസ്
പേപ്പർ വെയ്റ്റ് എന്നിവയൊക്കെ ഇവർക്കിഷ്ടപ്പെടും.

Your Rating: