Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടവം രാശിയിൽ ജനിച്ചവർക്ക് ഇഷ്ടപ്പെടുന്ന സമ്മാനങ്ങൾ ഏതൊക്കെ...

Taurus

ഇടവം രാശി (Taurus)  (ജന്മദിനം ഏപ്രിൽ 20 മുതൽ മേയ് 20 വരെയുള്ളവർ) 

ഇടവം രാശിയിൽ ജനിച്ച സ്ത്രീകൾക്ക് സുഗന്ധദ്രവ്യങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്. സൗന്ദര്യവർദ്ധനവസ്തുക്കൾ ഇവർക്ക് സമ്മാനിക്കാം. പൂക്കൾ സമ്മാനമായി കൊടുക്കുന്നതും  ഇഷ്ടപ്പെടും. ഏതെങ്കിലും ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാനുള്ള അവസരവും ഒരുക്കാം.വസ്ത്രങ്ങൾ ലഭിക്കുന്നതും ഇവർക്ക് പ്രിയങ്കരമാണ്. പ്രകൃതിദത്ത ഉത്പന്നങ്ങൾ വേണം ഇവർക്ക് സമ്മാനിക്കാൻ. കോട്ടൻ,വെൽവെറ്റ് വസ്ത്രങ്ങൾ ഇവരുടെ മനം കവരും. ആഭരണങ്ങൾ സമ്മാനിക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇവരുടെ രത്നം മരതകമാണ്. പേൾ ചോക്കർ നെക്ക്‌ലെയ്സ് ആയിരിക്കും ഇവർ ഏറെ ഇഷ്പ്പെടുന്ന ആഭരണം.

ഇടവം രാശിയിൽ ജനിച്ച പുരുഷന്മാർ മികച്ച സംഗീതാസ്വാദകരായിരിക്കും. നല്ലൊരു മ്യൂസിക്ക് സിസ്റ്റമോ സംഗീത പരിപാടികൾ ആസ്വദിക്കാനുള്ള അവസരമോ ഒരുക്കുന്നത് ഇവർക്ക് ഏറെ സന്തോഷകരമായിരിക്കും. ഇടവംരാശിക്കാർക്ക് വസ്ത്രങ്ങൾ സമ്മാനിക്കുമ്പോൾ ഏറ്റവും മികച്ച  നിലവാരത്തിലുള്ളതാവണം. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനിഷ്ടപ്പെടുന്ന ഇവർക്ക് ചെറിയചെടികൾ സമ്മാനിക്കാം. പൂന്തോട്ട നിർമ്മാണ സാമഗ്രികളും  ഇവരുടെ അഭിരുചിക്ക് അനുയോജ്യമാണ്. ഇനി ഇതൊന്നുമല്ലെങ്കിൽ നല്ല സുന്ദരമായൊരു കുട സമ്മാനമായി കിട്ടിയാലും  ഇടവം രാശിക്കാർ സന്തോഷിക്കും.

Your Rating: