Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയപ്പെട്ടവന് എന്തുസമ്മാനം കൊടുത്താൽ ഇഷ്ടമാവും? രാശിയിലുണ്ട് രുചി!

Aries Aries rules the head

സൂര്യരാശി ഫലം അനുസരിച്ച് ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന സമ്മാനങ്ങളുണ്ട്. ഒരേ രാശിയിലെ സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്തമായ താത്പര്യങ്ങളാണ് സമ്മാനങ്ങൾ കിട്ടുന്ന കാര്യത്തിൽ. മേടം രാശിയിൽ ജനിച്ച സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ സമ്മാനങ്ങൾ ഏതൊക്കെയാണ്?.

ഏരിയസിൽ ജനിച്ച  സ്ത്രീകൾക്ക്  

മേടം രാശി  (Aries) (ജന്മദിനം മാർച്ച് 21 മുതൽ ഏപ്രിൽ 19 വരെയുള്ളവർ)

കേശാലങ്കാര സാമഗ്രികൾ സമ്മാനിക്കാം. തലമുടി ചീകിയൊതുക്കുന്ന മനോഹരങ്ങളായി ഹെയർ ബ്രഷുകൾ,തലമുടിയിൽ വയ്ക്കുന്ന ഹെയർ പിന്നുകൾ എന്നിവയൊക്കെ കിട്ടുന്നത് ഇവർക്ക് സന്തോഷകരമാണ്. അല്ലെങ്കിൽ പ്രശസ്തരായ ബ്യൂട്ടീഷന്റെ അടുത്ത് ഹെയർ മെക്ക്ഓവറിനുള്ള ഓഫർ സമ്മാനിക്കൂ. മെയ്ക്ക് അപ് സാമഗ്രികൾ സമ്മാനിക്കുന്നതാണ് ഇവർക്ക് ഏറ്റവും ഇഷ്ടം. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന ഇവർക്ക് യാത്രയും തുടർന്നൊരു സർപ്രൈസ് പാർട്ടിയും ഒരുക്കി നോക്കൂ. വജ്രമാണ് ഇവരുടെ നക്ഷത്രക്കല്ല്, വജ്ര കമ്മലും,മോതിരവും ഇവർക്ക് ഏറെ പ്രിയങ്കരമാകും.

ഏരിയസിൽ ജനിച്ച  പുരുഷൻമാർക്ക്

മേടം രാശി  (Aries) (ജന്മദിനം മാർച്ച് 21 മുതൽ ഏപ്രിൽ 19 വരെയുള്ളവർ)

ഏരിയസ് രാശിയിൽ ജനിച്ച പുരുഷൻമാർ ഏതു രംഗത്തും ശോഭിക്കും. കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ ഇവർ എപ്പോഴും മുൻപിൽ തന്നെ കാണും. അങ്ങനെ ഉള്ള ഇവർക്ക് ഏതു തരത്തിലുള്ള സമ്മാനം ലഭിക്കുന്നതായിരിക്കും ഏറ്റവും സന്തോഷം നൽകുന്നത്? സർപ്രൈസ് ബാർബിക്യൂ മുതൽ  ഡാർട്ട് ഗെയിം,ബ്രീഫ് കേയ്സ്, കാൽക്കുലേറ്റർ, ഓഫിസിൽ വയ്ക്കാവുന്ന തരത്തിലുള്ള ചെറിയ ചെടികൾഎന്നിവയൊക്കെ ഇവർക്ക് ഏറെ സന്തോഷപ്രദമായ സമ്മാനങ്ങളാണ്.

മത്സരങ്ങൾ ഇഷ്ടപ്പെടുന്ന ഇവർക്ക് സ്പോർട്സ് മത്സരങ്ങൾ കാണാനുള്ള അവസരം ഒരുക്കാം. മത്സരിക്കാൻ ഇഷ്ടപ്പെടുന്ന ഇവർക്ക് നല്ല വാരിയേഴ്സ് ഗെയിംസ് സമ്മാനിക്കാം. യുദ്ധസന്നാഹങ്ങളുടെ ഓർമ്മപുതുക്കുന്ന കൈയെഴുത്ത് പ്രതികൾ കിട്ടിയാൽ മനോഹരമായി ഫ്രെയിം ചെയ്ത് ഇവർ‌ക്ക് സമ്മാനിക്കാൻ മടിക്കേണ്ട.

Your Rating: