Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർക്കിടകം രാശിയിൽ ജനിച്ചവർക്ക് ഇഷ്ടപ്പെടുന്ന സമ്മാനങ്ങൾ

ഗിഫ്റ്റ്

കർക്കിടകം രാശി (Cancer) (ജന്മദിനം ജൂൺ 21 മുതൽ ജൂലൈ 22 വരെയുള്ളവർ) 

കഴിഞ്ഞകാര്യങ്ങളെ ഓർമ്മയിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കർക്കിടകം രാശിക്കാർ. കർക്കിടകം രാശിയിൽ ജനിച്ച പുരുഷൻമാർക്ക് അവരുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്തു കൊടുക്കാം. കൂടാതെ ഇവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ ആൽബം സമ്മാനിക്കാം. പാചകം ഇഷ്ടപ്പെടുന്ന ഇവർക്ക് പാചകവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ സമ്മാനിക്കുന്നതും സന്തോഷകരമായിരിക്കും. സിൽവർ മെറ്റൽ ഇവരുടെ ഭാഗ്യസൂചകമാണ്, സിൽവർ കീചെയിൻ സമ്മാനിക്കാം. 

കർക്കിടകം രാശിയിൽ ജനിച്ച സ്ത്രീകൾക്ക് നിങ്ങളുടെ കൈകൾകൊണ്ട് എഴുതിയ കവിതയോ എഴുത്തോ ആയിരിക്കും ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം. ലോക്കറ്റ്,പേൾ,സിൽവർ എന്നിവയൊക്കെ ഇവർക്ക് സമ്മാനിക്കാം. ഇവരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം മനോഹരമായി ഫ്രെയിം ചെയ്ത് സമ്മാനിക്കുന്നതും ഇവരുടെ മനം കവരും. പാചകത്തിൽ വിദഗ്ദരായ ഇവർക്ക് ഡിന്നർ സെറ്റും അടുക്കള ഉപകരണങ്ങളും സമ്മാനമായി കിട്ടുന്നത് സന്തോഷകരമായിരിക്കും.

Your Rating: