Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ഇഷ്ടപ്പെടുന്ന സമ്മാനങ്ങൾ

gift-leo

ചിങ്ങം രാശി  (Leo) (ജന്മദിനം ജൂലൈ 23 മുതൽ ഓഗസ്‌റ്റ് 22 വരെയുള്ളവർ)

ചിങ്ങം രാശിയിൽ ജനിച്ച പുരുഷൻമാർ ധാരാളിത്വം ഇഷ്ടപ്പെടുന്നവരാണ്. സ്റ്റാർ ഹോട്ടലിലെ സർപ്രൈസ് ഡിന്നറും വിലകൂടിയ സമ്മാനങ്ങളും ഇവരെ സന്തോഷിപ്പിക്കും. സംഗീത പരിപാടികൾ,മാജിക് ഷോ കാണാനുള്ള അവസരങ്ങളും ഒരുക്കാം. വ്യത്യസ്തമായതെന്തും ഇവർ ഇഷ്ടപ്പെടും. മനസിൽ കുട്ടിത്വം സൂക്ഷിക്കുന്ന ഇവരുടെ ഇഷ്ടങ്ങൾ മനസിലാക്കി വ്യത്യസ്തമായ രീതിയിൽ നൽകുന്ന ഏത് സമ്മാനവും ചിങ്ങം രാശിക്കാർക്ക് പ്രിയങ്കരമായിരിക്കും.

ചിങ്ങം രാശിക്കാരായ സ്ത്രീകൾ പുതുപുത്തൻ വസ്ത്രധാരണത്തെക്കുറിച്ചും മാറുന്ന ട്രെൻഡ്സും ശ്രദ്ധിക്കുന്നവരാണ്. നിങ്ങൾ എന്ത് സമ്മാനിച്ചാലും ട്രെൻഡിങ്ങാണെങ്കിൽ ഇവർക്ക് ഏറെ സന്തോഷകരമായിരിക്കും. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ഇവർക്ക് ഏറെ ഇഷ്ടമാണ്. ചോക്കലേറ്റ്,ജെല്ലി,നട്ട്സ്,ഒലിവ്,ചീസ്,പഴങ്ങൾ എന്നിങ്ങനെ ഇഷ്ടവിഭവങ്ങളും സമ്മാനിക്കാം. സംഗീതം കേൾക്കാനിഷ്ടമുള്ള ചിങ്ങം രാശിക്കാർക്ക് ചെറിയ സ്റ്റീരിയോ സമ്മാനിക്കാം. ആഭരണത്തിന്റെ കാര്യത്തിൽ “Y” ആകൃതിയിലുള്ള നെക്‌ലെയ്സാണ് ഇവർക്കിഷ്ടം. ഇവർക്കനുകൂലമായ രത്നക്കല്ല് ഡയമണ്ടാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.