Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്ക് പ്രിയപ്പെട്ടവർ ആര്? സൂര്യരാശി പറയും

x-default

ജീവിതത്തിൽ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ട്. വ്യക്തിഗത വളർച്ചയെ പരിപോഷിപ്പിക്കാനും തകർക്കാനും ബന്ധങ്ങൾക്ക് കഴിയും. ചിലർക്ക് മതാപിതാക്കളോടാണ് അടുപ്പമെങ്കിൽ ചിലർക്ക് സുഹൃത്തുക്കളാവും എല്ലാമെല്ലാം. സൂര്യരാശിയാണോ വ്യക്തിഗതമായ ഈ ഇഷ്ടങ്ങളെ നിയന്ത്രിക്കുന്നത്?. സൂര്യരാശി നോക്കി ഒരോ രാശിക്കാരും ജീവിതത്തിൽ പ്രാധാന്യം കൊടുക്കുന്ന വ്യക്തികൾ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി (Aries) 

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

ഏരിയസ് രാശിക്കാർക്ക് മുത്തച്ഛനോടും മുത്തശ്ശിയോടും അടുപ്പമുണ്ടായിരിക്കും. അവരുടെ ആരോഗ്യകാര്യങ്ങളിൽ ഇവർ ഏറെ ശ്രദ്ധാലുക്കളായിരിക്കും. മുത്തച്ഛനും മുത്തശ്ശിയുമായി നല്ല ബന്ധം സൂക്ഷിക്കുന്നത് ഇവരുടെ ആരോഗ്യത്തിനും ഉത്തമമായിരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ജീവിത പ്രശ്നങ്ങൾക്ക് പരിഹാരമായി ശിവ പൂജ ചെയ്യുന്നത് നല്ലതാണ്.

ഇടവം രാശി  (Taurus) 

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) 

സഹോദരങ്ങളുമായി ഏറെ അടുപ്പമുള്ളവരായിരിക്കും ഇവർ. ജീവിതാവസാനം വരെ ഈ ബന്ധം അവർ നിലനിർത്തിക്കൊണ്ടു പോകും. സഹോദരങ്ങളുമായിട്ടുള്ള പ്രശ്നങ്ങൾ ഇവരുടെ കരിയറിനെ വരെ ബാധിക്കാം. എല്ലാ ദിവസവും സൂര്യനെ പൂജിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും പറ്റില്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും സൂര്യനെ പൂജിക്കാം. 

മിഥുനം രാശി   (Gemini) 

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

അയൽക്കാരുമായി നല്ല ബന്ധം നിലനിർത്തുന്നവരായിരിക്കും ഇവർ. ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി കൃഷ്ണപൂജ ചെയ്യുന്നത് അനുയോജ്യമായിരിക്കും.

കർക്കടകം രാശി   (Cancer) 

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) 

മാതാപിതാക്കളോടായിരിക്കും ഇവർക്ക് ഏറ്റവും കൂടുതൽ അടുപ്പം. മാതാപിതാക്കൾ കഴിഞ്ഞേ ഇവർ ജീവിതത്തിൽ മറ്റുള്ളവർക്ക് സ്ഥാനം നൽകുകയുള്ളു. വികാരപരമായി ധാരാളം പ്രശ്നങ്ങൾ ഇവർ നേരിടേണ്ടി വരും. ശിവ ഭക്തി ഉത്തമമാണ്.

ചിങ്ങം രാശി  (Leo) 

(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ) 

ജീവിത പങ്കാളിക്കാണ് ഇവരുടെ ജീവിതത്തിൽ പ്രഥമസ്ഥാനം. ദാമ്പത്യപ്രശ്നങ്ങൾ ഇവരുടെ ജീവിതത്തിൽ വലിയ അസ്ഥിരത സൃഷ്ടിക്കും. ജീവിത പ്രശ്നങ്ങളെ മറികടക്കാൻ ഹനുമാൻ പൂജ ചെയ്യുന്നത് ഉത്തമമാണ്.

കന്നി രാശി  (Virgo) 

(ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ) 

സഹപ്രവർത്തകർക്കും കൂട്ടുകാർക്കുമാണ് ഇവരുടെ ജീവിതത്തിൽ ഒന്നാംസ്ഥാനം. വിഷ്ണു പൂജ ചെയ്യുന്നത് ഉത്തമമാണ്.

തുലാം രാശി    (Libra) 

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

മുത്തച്ഛനും മുത്തശ്ശിയുമാണ് ഇവരുടെ ജീവിതത്തിൽ എല്ലാം. ഇവരുടെ അഭിപ്രായമനുസരിക്കാനാണിവർക്കിഷ്ടം. ശനി പൂജ ചെയ്യുന്നത് ഇവരുടെ ജീവിതപ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ്.

വൃശ്‌ചികം രാശി   (Scorpio) 

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

സ്കോർപിയോ രാശിക്കാർക്ക് ജീവിതത്തിൽ മറ്റ് സുഹൃത്തുക്കളെ തേടി പോകേണ്ടി വരില്ല. കാരണം ഇവർക്ക് അമ്മയോ മകളോ ഉത്തമസുഹൃത്തായിട്ടുണ്ടാകും. ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്ക് ശനിയാഴ്ച ദിവസം ആഹാരവും വസ്ത്രവും ദാനം ചെയ്യുന്നത് നല്ലതാണ്.

ധനു രാശി    (Sagittarius) 

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ) 

പിതാവോ മകനോ ആയിരിക്കും ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്തി. ഇവരുമായുള്ള പ്രശ്നങ്ങൾ അവരിൽ ഒതുങ്ങാതെ ഇവരുടെ ജീവിതത്തിലും പ്രതിഫലിക്കുന്നത് കാണാം. 

മകരം രാശി   (Capricorn) 

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

മാതാവിന്റെ ബന്ധുക്കളായിട്ടുള്ള അമ്മാവനോ അമ്മായിയോ ആയിരിക്കും ഇവരുടെ ജീവിതത്തിലെ പ്രധാന വ്യക്തി. ഇവരുമായുള്ള അകൽച്ച രോഗ ദുരിതങ്ങൾക്ക് വരെ കാരണമാകാം. ഹനുമാൻ പൂജ ഉത്തമമാണ്.

കുംഭം രാശി   (Aquarius) 

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

സുഹൃത്തുക്കളാണ് ഇവരുടെ ജീവിത്തിൽ ഏറ്റവും പ്രധാനം. സുഹൃത്തുക്കളുമായുള്ള ജീവിതം ഏറെ ആസ്വദിക്കുന്നവരാണിവർ. ജീവിത പ്രശ്നങ്ങൾക്ക് പരിഹാരമായി ഗായത്രി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

മീനം രാശി  (Pisces) 

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

ഭർത്താവിന്റെ മാതാപിതാക്കളായിരിക്കും ഇവരുടെ ജീവിത്തിലെ പ്രധാന വ്യക്തികൾ. ജീവിതത്തിലെ പ്രശ്നപരിഹാരങ്ങൾക്കായി കൃഷ്ണപൂജ ചെയ്യുന്നത് ഉത്തമമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.