Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തികയ്ക്കിത് സന്തോഷക്കാലം

vishu-karthika

കാർത്തിക നക്ഷത്രക്കാർ‌ എല്ലാവരുമായി എപ്പോഴും ഇടപഴകാൻ ആഗ്രഹിക്കുന്നവരും, സൽക്കാരങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നവരും, ജനങ്ങളുടെ മനസ്സിൽ നല്ല അഭിപ്രായങ്ങൾ ജനിപ്പിക്കുന്നവരും, ആഡംബരപ്രിയരും, മടിയരും ആയിരിക്കും. ഭാവിയെപ്പറ്റി വലുതായി ചിന്തിക്കാത്തവരും, സമ്പാദ്യത്തോട് അമിത മമത കാട്ടുന്നവരും, ഭരണസാമർത്ഥ്യരും, വിദ്യാഭ്യാസ സമ്പന്നരും ആയിരിക്കും.

∙ വിഷുഫലം സന്തോഷകരമായ വിഷുഫലമാണ് വരുന്നത്. ജാതകപ്രകാരം ദശാപഹാരങ്ങൾ അനുകൂലമാണെങ്കിൽ ധാരാളം നല്ല ഫലങ്ങൾ ലഭിക്കും. ആഗ്രഹിക്കുന്ന ജോലി ലഭിക്കാനും കൂടുതൽ വരുമാനം ലഭിക്കാനും പുതിയ തൊഴിലിനുമവസരം ലഭിക്കും. ആഡംബരത്തിന് പണം ചിലവഴിക്കരുത്. വിദ്യാഭ്യാസത്തിന് ഉദ്ദേശിക്കുന്ന വിഷയം ലഭിക്കും. സാമ്പത്തികമായി ചെറിയ നേട്ടങ്ങളും, കുറച്ച് ബാധ്യതകൾ കുറയ്ക്കുവാനും അവസരം വന്നുചേരും. ചെറിയ ഈശ്വരാധീന കുറവുണ്ടായിരിക്കും. ചില ഗ്രഹങ്ങളുടെ സ്ഥിതി മോശമായതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ തടസ്സം വരും. ഈശ്വരഭജനം ആവശ്യമാണ്. വീട്ടിൽ സ്വസ്ഥത കുറയും. മാതാവിന്റെ ആരോഗ്യവും ആയുസ്സും മോശമായിരിക്കും. പിതാവുമായും സന്താനവുമായും സൂക്ഷിച്ചു ഇടപെടേണ്ടതാണ്. സർക്കാരിൽനിന്നും ചെറിയ പ്രയാസങ്ങൾ നേരിടാം. ഉന്നത പദവികളിലുള്ളവരുമായുള്ള സൗഹൃദം നേട്ടങ്ങളുണ്ടാക്കും. ഭാഗ്യാധിപനായ ശനി 7–ാം ഭാവാധിപനുമായി നിൽക്കുന്നത് നല്ലതാണ്. വളരെക്കാലമായി ചില തെറ്റിദ്ധാരണയുടെ ഫലമായി പിണങ്ങിക്കഴിഞ്ഞവർ തെറ്റു മനസ്സിലാക്കി തിരിച്ചുവരികയും ചെയ്യും. സൽകീർത്തി, രാജബഹുമാനം, വിദേശയാത്ര എന്നിവയ്ക്കും സാധ്യത.

പരിഹാരം വെള്ളിയാഴ്ചകളിൽ അന്നപൂർണ്ണേശ്വരി, മഹാലക്ഷ്മി, ഗണപതി ക്ഷേത്രദർശനവും, ഗണപതിക്ക് മുക്കുറ്റി സമൂലം ഗണപതിഹോമം നടത്തുകയും, തൂവെള്ള വസ്ത്രം ധരിക്കുകയും ചെയ്യണം. കാർത്തികയുടെ രത്നം മാണിക്യമാണ്. ചുവപ്പും വെളുപ്പുമാണ് നിറം, ശിവനെയും ഹനുമാനെയും പ്രീതിപ്പെടുത്തണം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: