Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം: തുലാം,വൃശ്ചിക കൂറുകാർക്ക്

4libra-scorpio

തുലാം,വൃശ്ചിക  കൂറുകാർക്ക് പുതുവർഷ പിറവി ഭാഗ്യാനുഭവങ്ങൾ സമ്മാനിക്കുമോ? 2017 ലെ പുതുവർഷഫലം വായിക്കാം.

തുലാക്കൂറ് (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

2017 പൊതുവെ മിശ്രഫലമാകുന്നു, വർഷാരംഭത്തിൽ ജനുവരി  26 വരെ പന്ത്രണ്ടിൽ സഞ്ചരിക്കുന്ന വ്യാഴം കർമ്മ പുഷ്ടി പ്രധാനം ചെയ്യും. ധനലാഭം, കുടുംബസുഖം, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുത്തു സന്തോഷം, സജ്ജനാനുകൂല്യം മുതലായ ശുഭാധിക്യ മിശ്രഫലങ്ങൾ അനുഭവപ്പെടും. ജനുവരി 26 ന് ശനിയുടെ മുന്നിലേക്കുള്ള മാറ്റം നല്ലതാണ്. കാര്യപ്രാപ്തി, അംഗീകാരം, (പൊലീസ്, പട്ടാളം, സെക്യൂരിറ്റി വിഭാഗങ്ങളിലു ള്ളവർക്ക് നേട്ടം) കൃഷി, വ്യവസായ രംഗത്തുള്ളവര്‍ക്ക് പുരോഗതി തുടങ്ങിയവയും ജൂൺ 21 വരെയുള്ള ഫലങ്ങളാണ് ജൂൺ 21 മുതൽ ഒക്ടോബർ 26 വരെ ഏഴരശനിയുടെ പോക്കുകാലം ദോഷകരമാണ്. പരിഹാരങ്ങൾ അനുഷ്ഠിക്കു കും ജാഗ്രത പുലർത്തുകയും വേണം. സെപ്തംബർ 12 മുതൽ വ്യാഴം ജന്മരാശിയിൽ സഞ്ചരിക്കുന്നതും നല്ലതല്ല. എങ്കിലും വർഷാവസാനം ഗുണകരമാണ്.

വൃശ്ചികക്കൂറ് (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ജനുവരി 1 മുതൽ മേയ് 27 വരെ വിദ്യാഭ്യാസ പുരോഗതി, ബിരുദലബ്ധി, സ്വദേശത്തൊ അന്യദേശത്തൊ കർമ്മലാഭം, കൃഷി, ബിസിനസ്സ് രംഗങ്ങളിൽ പുരോഗതി, ധനാഗമം, വിവാഹാദി മംഗളകാര്യം, ഗൃഹ (നിർമ്മാണ) ലാഭം, വാഹനാദി അഭിവൃദ്ധി സന്താനഗുണ (സന്താന ലാഭം, അവർക്കു വിദ്യാഭ്യാസം, വിവാഹം, അവർക്കു സന്താനലാഭം മുതലായവ പ്രായമനുസരിച്ച്)ത്തിനായുള്ള പ്രവർത്തനം, ആത്മീയ കാര്യങ്ങളിൽ ഇടപെടാനവസരം എന്നിവ ഫലങ്ങളാണ്. എന്നാൽ ഈ വർ ഷം മുഴുവനും ഏഴരശനിദോഷകാലം തുടരുകയാണ്. മേയ് 27 മുതൽ വ്യാഴത്തിന്റെ പതിനൊന്നിലെ ഗുണഫലം വേധിച്ചു പോകും അതിനാൽ ആഗസ്റ്റ് 21 വരെ സഞ്ചാരക്ലേശം, കലഹം, വ്യവഹാര പരാജയം, ശിക്ഷണ നടപടി, ദേഹാരിഷ്ടം, ദുഷ്കീർത്തി, ധനനാശം എന്നീ ദോഷാനുഭവങ്ങൾക്കിടയുണ്ട്. ദോഷപരിഹാരത്തിനു പ്രത്യേകം ശ്രമിക്കുകയും വാഹന ഉപയോഗം നിയന്ത്രിക്കുകയും വേണം. സെപ്തംബർ 12 മുതൽ വർഷാവസാനം വരെ കാലസ്ഥിതി കുറെയൊക്കെ മെച്ചപ്പെടും. 

നാളെ ധനുക്കൂറ് മകരക്കൂറ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.