Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകം നക്ഷത്രക്കാർ ത്യാഗശീലർ...

Astrology

കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ കഴിവുളളവരാണ്. കാര്യങ്ങൾ ചിട്ടയായും ഭംഗിയായും ചെയ്യുന്നവ രാണ്. മൂധേവിയാകുന്ന അലസത ഇവരുടെ വിജയത്തിനെ തടസ്സപ്പെടുത്തും. അത് നിയന്ത്രിച്ച് വിജയം കൈവരിക്കണം. പ്രശംസകളിൽ അടിമപ്പെടുന്നതിനാൽ കുഴിമടിയന്മാരാകും. ആ ശീലം ഉപേക്ഷിക്കേണ്ടതാണ്. ജനങ്ങളെ സഹായിക്കുന്ന വരും എതിർലിംഗക്കാരുമായുളള സൗഹൃദം ഒഴിവാക്കണം, വിദേശ പഠനത്തിനും വിദ്യാഭ്യാസ വായ്പയ്ക്കുമുളള താങ്കളുടെ ശ്രമം വിജയിക്കും. കർമ്മങ്ങൾ തുടങ്ങുമ്പോൾ നവഗ്രഹത്തിനെയും, ഹനുമാനെയും, മഹാദേവനേയും പ്രാർത്ഥനാ ദികൾ നടത്തി തുടങ്ങണം. ഓർമ്മ ശക്തിയും ഏകാഗ്രതയും ആരോഗ്യപുഷ്ടിയും, ധ്യാനം, യോഗ, വ്യയാമ മുറകൾ എന്നിവ പരിശീലിക്കണം. ദിവസവും വൈകുന്നേരം 10 മിനിട്ട് നാമജപവും നടത്തുക. ഉദരരോഗം. തൊണ്ട വേദന. ത്വക്ക് ചികിത്സ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ടി വരും. ത്യാഗശീലരായ നിങ്ങൾക്ക് ശത്രുക്കൾ കൂടുതലായു ണ്ടാകും. പുതിയ പുതിയ അറിവുകൾക്ക് യോഗമുളളവരാണ്.

ഏറ്റെടുക്കുന്ന കർമ്മങ്ങൾ കാര്യപ്രാപ്തിയിലൂടെയും ബുദ്ധി പരമായ മിടുക്കും ഉപയോഗിച്ച് കുറച്ച് സമയവും പണവും ഉപയോഗിച്ച് ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നവരും, ആത്മാഭിമാനികളും, യാഥാസ്ഥിതിക വിശ്വാസങ്ങൾ വച്ചു പുലർ ത്തുന്നവരുമാണ് താങ്കൾ. മറ്റുളളവരിൽ ഒരു സംശയത്തിന്റെ കണ്ണു വയ്ക്കുന്നവരും, തന്നിഷ്ടക്കാരും, തുറന്നു സംസാരിക്കാത്തവരും ഇന്ദ്രിയ സുഖലോലുപരുമാണ്. സമ്പത്ത് ഇവരെ തേടി വരും. പ്രവർത്തികളിൽ ധൃതി കൂടുതലായതിനാൽ അത് ഒഴിവാക്കി കർമ്മരംഗം പുഷ്ടിപ്പെടുത്തണം. നിഗൂഢ മനസ്സിനുടമകളാണ് നക്ഷത്ര ദേവത പിതൃക്കളാകയാൽ തിരുവല്ലം പരശുരാമനെയും തിരുമുല്ലവാരം, വർക്കല, തിരുനെല്ലി, രാമേശ്വരം, മുതലായ സ്ഥലങ്ങൾ മനസ്സിൽ വിചാരിച്ച് പരേതാത്മാക്കൾക്ക് മോക്ഷ പ്രാപ്തിയ്ക്കായി പ്രാർത്ഥിക്കുകയും ജീവിതവിജയവും നേടുക. ഭക്ഷണത്തിൽ ആർത്തിയുളളവരും, ശുചിത്വവും, ആഹാരക്രമീകരണവും ചെറുപ്പം മുതൽ ശീലിപ്പിക്കണം. ശ്വാസരോഗങ്ങളും അടിവയറുസംബന്ധമായ രോഗങ്ങളും പകർച്ച വ്യാധികളും പിടികൂടാൻ സാധ്യതയുളളതിനാൽ ഇവർ ശ്രദ്ധിക്കണം. ആലസ്യം ഒഴിവാക്കി യുദ്ധകാലാടി സ്ഥാനത്തിൽ തക്ക ചികിത്സ നൽകേണ്ടതാണ്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: