Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകം നക്ഷത്രക്കാരുടെ ആഗ്രഹം സഫലമാകും

x-default

ബുദ്ധിശാലികളും, ഗാംഭീര്യമുള്ളവരും, എല്ലാവരുമായി പൊരുത്തപ്പെടാത്തവരും, ശത്രുക്കൾ ധാരാളമുള്ളവരും, ഈശ്വരവിശ്വാസികളും, ജനങ്ങളെ കയ്യിലെടുക്കാൻ കഴിവുള്ളവരും, മാമൂലിനെ വകവയ്ക്കാത്തവരും, മുൻകോപികളുമാണ് മകം നക്ഷത്രക്കാർ. മുൻകോപം കുറയ്ക്കേണ്ടതാണ് ജീവിതവിജയത്തിന്. കാര്യങ്ങൾ എലിയെപോലെ തുരന്നു കണ്ടുപിടിക്കാൻ പ്രത്യേക കഴിവാണ്. വൈദ്യവും ജ്യോതിഷവും താൽപര്യമുള്ളവരും ആണ്. സ്വന്തം പ്രയത്നത്താൽ ജീവിക്കുന്നവരാണ്.

∙വിഷുഫലം പഴയ ബാധ്യതകൾ തീർക്കാനവസരം, ഉന്നതരുടെ സഹായം ലഭിക്കും, വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, ഗൃഹം, വാഹനം എന്നിവ വാങ്ങും, പുതിയ ബിസിനസ്സിനവസരം വന്നുചേരും, ജോലിയിൽ മാറ്റത്തിനാഗ്രഹിക്കുന്നവർക്കതു നടക്കും. വിദേശ ജോലി ലഭിക്കും. കുടുംബത്തിനായി യാത്രകൾ വേണ്ടിവരും. അൽപം വൈകിയേ നേട്ടങ്ങൾ ഉണ്ടാകൂ. ഗൃഹത്തിനടുത്ത് ശത്രുവുള്ളതിനാൽ കണ്ടില്ല കേട്ടില്ലെന്ന് ചിന്തിച്ച് ജീവിക്കണം. ഗൃഹം, വാഹനം എന്നിവ വാങ്ങാൻ യോഗം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധാലുക്കളായിരിക്കണം. ചില തെറ്റിദ്ധാരണകൾ മൂലം പിണങ്ങി കഴിഞ്ഞവര്‍ കുറ്റബോധം മനസ്സിലാക്കി അടുക്കും. വീടിനും വാഹനത്തിനും അറ്റകുറ്റപ്പണി നടത്തും.

○പരിഹാരങ്ങൾ വെള്ളിയാഴ്ച വ്രതമെടുത്ത് ദേവിയേയും ഗണപതിയേയും, ചൊവ്വാഴ്ച വ്രതമെടുത്ത് ഹനുമാനെയും കൃഷ്ണനെയും ഭജിക്കുക. മാണിക്യം, വൈഡൂര്യം കല്ലും, ചുവപ്പും, വെളുപ്പും വസ്ത്രം ധരിക്കുന്നതും നന്ന്. 2016 ചിങ്ങം വരെ സൂര്യനെയും വ്യാഴനെയും പ്രാർത്ഥിക്കുക. കരിക്കഭിഷേകവും, പിൻവിളക്കും, അരവണപ്പായസവും നടത്തുക. രാവിലെയും വൈകുന്നേരവും ജപം നടത്തുക. കാക്കയ്ക്ക് ഭക്ഷണം നൽകുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: