Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകയിരനക്ഷത്രക്കാർക്ക് ഗുണ- ദോഷ മിശ്ര കാലം

makayiram-vishu

മകയിരം നക്ഷത്രക്കാർ സൗന്ദര്യാസ്വാദകരും, ശത്രുക്കളുള്ളവരും, ഉത്സാഹശീലരും, സുഖാനുഭവത്തിൽ താൽപര്യമുള്ളവരും, സത്യപ്രിയരും, മധുരമായി സംസാരിക്കുന്നവരും, ആഭരണപ്രിയരും, കാര്യങ്ങൾ തെറ്റുകൂടാതെ ചെയ്യുന്നവരും, സഞ്ചാരപ്രിയരും, വരവിൽ കവിഞ്ഞ ചിലവു ചെയ്യുന്നവരും, കവിളിൽ അടയാളമുള്ളവരും, ഗണിതജ്ഞരും, സംഗീതപ്രിയരുമായിരിക്കും.

∙വിഷുഫലം സന്തോഷകരമായ വിഷുഫലമാണ് വരുന്നത്. ജാതകപ്രകാരം ദശാപഹാരങ്ങൾ അനുകൂലമാണെങ്കിൽ ധാരാളം നല്ല ഫലങ്ങൾ ലഭിക്കും. ആഗ്രഹിക്കുന്ന ജോലി ലഭിക്കാനും കൂടുതൽ വരുമാനം ലഭിക്കാനും പുതിയ തൊഴിലിനുമവസരം ലഭിക്കും. ആഡംബരത്തിന് പണം ചിലവഴിക്കരുത്. വിദ്യാഭ്യാസത്തിന് ഉദ്ദേശിക്കുന്ന വിഷയം ലഭിക്കും. സാമ്പത്തികമായി ചെറിയ നേട്ടങ്ങളും, കുറച്ച് ബാധ്യതകൾ കുറയ്ക്കുവാനും അവസരം വന്നുചേരും. ചെറിയ ഈശ്വരാധീന കുറവുണ്ടായിരിക്കും. ചില ഗ്രഹങ്ങളുടെ സ്ഥിതി മോശമായതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ തടസ്സം വരും. ഈശ്വരഭജനം ആവശ്യമാണ്. വീട്ടിൽ സ്വസ്ഥത കുറയും. മാതാവിന്റെ ആരോഗ്യവും ആയുസ്സും മോശമായിരിക്കും. പിതാവുമായും സന്താനവുമായും സൂക്ഷിച്ചു ഇടപെടേണ്ടതാണ്. സർക്കാരിൽനിന്നും ചെറിയ പ്രയാസങ്ങൾ നേരിടാം. ഉന്നത പദവികളിലുള്ളവരുമായുള്ള സൗഹൃദം നേട്ടങ്ങളുണ്ടാക്കും. ഭാഗ്യാധിപനായ ശനി 7–ാം ഭാവാധിപനുമായി നിൽക്കുന്നത് നല്ലതാണ്. വളരെക്കാലമായി ചില തെറ്റിദ്ധാരണയുടെ ഫലമായി പിണങ്ങിക്കഴിഞ്ഞവർ തെറ്റു മനസ്സിലാക്കി തിരിച്ചുവരികയും ചെയ്യും. സൽകീർത്തി, രാജബഹുമാനം, വിദേശയാത്ര എന്നിവയ്ക്കും സാധ്യത.

പരിഹാരം ഭദ്രകാളി, ദുർഗ്ഗ ഭജനം ആവശ്യം. പച്ചയുടെയും ചുവപ്പിന്റെയും വസ്ത്രം ഭാഗ്യദായകം. മരതകം രത്നം നന്ന്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: