Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനമാസഫലം ഇടവം രാശിക്ക്?

x-default

ഉന്നതസ്ഥാനമാനങ്ങൾ ലഭിക്കാനിടവരും ഭൂമി കിട്ടാൻ സാധ്യത. പുതിയ വാഹനം ലഭിക്കാനിടവരും. പുതിയ ഭവനത്തിൽ താമസ്സിക്കും. വിദേശയാത്ര പരിശ്രമങ്ങൾ സഫലീകരിക്കും. ഉപരിപഠനത്തിനായി വിദേശത്തു പോകാനിടവരും. സന്താനങ്ങൾക്കായുള്ള പരിശ്രമത്തിൽ വിജയം ഉണ്ടാകും പ്രത്യേക കാര്യങ്ങൾക്കായി ധനം നീക്കി വയ്ക്കാൻ കഴിയും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ പുനരാ രംഭിക്കുവാൻ ഇടവരും. നഷ്ടപ്പെടുമെന്ന് കരുതിയ വസ്തു ക്കൾ തിരികെ ലഭിക്കും. കുടുംബസ്വത്ത് ലഭിക്കാനിടവരും. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും, ചികിത്സാരംഗത്ത് പ്രശസ്തി ലഭിക്കും.

ബിസിനസ്സിൽ സാമ്പത്തിക നേട്ടം വരും സർക്കാർ ജീവനക്കാർക്ക് പ്രൊമോഷനും അനുകൂല സ്ഥലമാറ്റവും ലഭിക്കും. കേസു വഴക്കുകളിൽ മധ്യസ്ഥതയിൽ അനുകൂല തീരുമാനം എടുക്കാൻ കഴിയും. ജോലിക്കാരും വാടകക്കാരുമാ യുള്ള തർക്കം പരിഹരിക്കും. കടം വീട്ടാനിടവരും.

പൊതുജന രോഷം ശമിക്കാനിടവരും. വിദ്യാർഥികൾക്ക് മാസം അനുകൂലം ഉന്നത വിദ്യാഭ്യാസത്തിനംഗീകാരം ലഭിക്കും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. രാഷ്ട്രീയ രംഗത്ത് പൊതുജനപിന്തുണവർദ്ധിക്കും. ആരോഗ്യ സ്ഥിതി മെച്ചമായിരിക്കും. ക്ഷേത്ര നിർമ്മാണ പ്രവർത്തനത്തിലേർ പ്പെടാനിടയാകും. കുടുംബത്തിൽ ബന്ധു സമാഗമമുണ്ടാകും. പഴയ വാഹനം മാറ്റി പുതിയ ആധുനിക സജ്ജീകരണ വാഹനം വാങ്ങും. നവഗ്രഹ അനുഗ്രഹത്താൽ പല ആപത്തു കളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ഔദ്യോഗിക രംഗത്ത് ശത്രുക്കളുടെ നാശം സംഭവിക്കും, സന്താനങ്ങൾ മൂലം സന്തോഷിക്കാനിടവരും. കർമ്മരംഗത്തെ തടസ്സങ്ങൾ മാറും വിവാഹാലോചനകൾ നടക്കും. പൊതുജന പ്രീതി സമ്പാദി ക്കും. ബിസിനസ്സിൽ ധനലാഭമുണ്ടാകും സർക്കാർ ജീവനക്കാർ ക്കു സ്ഥലമാറ്റവും പ്രൊമോഷനും കിട്ടും. രാഷ്ട്രീയ സാമുദാ യിക സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല കാലമായി രിക്കും.

ലേഖനം തയ്യാറാക്കിയത്
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.