Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവാധിപൻ കുജൻ: നേട്ടങ്ങൾ എന്തൊക്കെ?

കുജൻ

കർക്കിടകം രാശിയുടെ 5 ൽ ഗുരു നിന്നാൽ (വൃശ്ചികം) ഭാവാധിപൻ കുജൻ (വൃശ്ചികത്തിൽ) നിന്നാൽ ദരിദ്രരോട് സ്നേഹമുളളവനും, വികാര വിചാരങ്ങൾക്ക് അടിമപ്പെടുന്നവരും സ്ത്രീസന്താനം കൂടിയവരും, കുട്ടികളുമായി കൂടുതൽ സമയം ചിലവഴിച്ച് കുടുംബം നോക്കുന്നവരും, സമ്പത്തുളളവരും, പേരെടുക്കുന്നവരും, ഉത്തമ സന്താനങ്ങളുമായിരിക്കും. സഹോദരങ്ങളുടെ ഇണകൾ ഉത്തരവാദിത്വബോധമുളളവരും സന്തോഷജീവിതം നയിക്കുന്നവരുമായിരിക്കും. ജാതകനും അച്ഛനും യാത്രകൾ ചെയ്യുന്നവരായിരിക്കും. ഇവരുടെ വീടും സഹവാസവും ജലാശയത്തിനടുത്തായിരിക്കും.

ഗുരു : വ്യാഴന്റെ ബന്ധുസ്ഥാനമാണിത്. എല്ലാ വിജയങ്ങളും സമ്പത്തും ഐശ്വര്യവും നൽകുന്നതാണ്. കർക്കിടകത്തിൽ ഗുരു ഉച്ചനാണെങ്കിലും കുജൻ നീചനാണെങ്കിലും നല്ല യോഗങ്ങൾ നേടിത്തരുന്നവരാണ്. രാജയോഗപ്രദങ്ങളാണ്. സന്താനങ്ങൾ സന്തോഷമുളളവരും പഠിത്തമുളളവരും നല്ല ജോലിയും നേതൃപദവിയിലെത്തും, കർമ്മരംഗത്ത് ആസ്വദിച്ച് ജീവിക്കുന്നവരും ആരോഗ്യമുളളവരും, ആഗ്രഹത്തിനനുസരിച്ച് ജീവിക്കുന്നവരും ഈ വ്യാഴൻ ഇവരെ ഉയർന്ന പദവിയിലെത്തിച്ച് തലക്കനം ഉളളവരാക്കി മാറ്റും. അച്ഛനും ജാതകനെ കൊണ്ടൊരു നല്ല ജീവിതം ലഭിക്കും. നല്ല രീതിയിൽ ലക്ഷ്മിയുടെ വെങ്കിടാചലപതിയുടെയും കരുണയുളളവരാണിവർ. സന്താനങ്ങൾക്ക് നല്ല ഭാവി ലഭിക്കുന്നതായിരിക്കും. അമ്മയുടെ കുടുംബം പേരു കേട്ടതും പൂർവ്വിക ധനവും ലഭിക്കുന്നതാണ്. എവിടെയും നേതൃപദവി അലങ്കരിക്കുന്നവരും. 30 മുതൽ 50 വരെ നല്ല കാലമായിരിക്കും വിദേശ യാത്രകൾ തരപ്പെടും. അതുവഴി ധനലാഭം ഉണ്ടാകും. 22 –ാം വയസ്സിൽ മാനസ്സികമായ വ്യത്യാസം മനസ്സിനുണ്ടാകും. ഗുരു/കേതു/രാഹു യോഗത്തിൽ ഈശ്വര ഭക്തിയിൽ കൂടുതൽ പോകാനിഷ്ടപ്പെടും. പുണർതത്തിൽ ഗുരു സഞ്ചരിക്കുമ്പോൾ ഗുണഫലങ്ങൾ കൂടുതൽ ലഭിക്കും. പൂയം, ആയില്യത്തിലും സഞ്ചരിക്കുമ്പോൾ നല്ലൊരു കണക്കപ്പിളളയായി മാറും.

വിശാഖത്തിൽ ഗുരു സഞ്ചരിക്കുമ്പോൾ ആരോഗ്യവും സമ്പത്തും, സന്തോഷകരമായ കുടുംബ ജീവിതവും ലഭിക്കും. ചന്ദ്രനുമായി ബന്ധപ്പെടുമ്പോൾ ജനിച്ചത് സമ്പന്നനായി. പഠിച്ചവനും, ധൈര്യവാനും കൃത്യനിർവ്വഹണമുളളവരും, ബുധനുമായി ബന്ധപ്പെട്ടും ധർമ്മിഷ്ടനും ധനവാനുമായിരിക്കും, ശുക്ര ബന്ധത്തിൽ അന്തസ്സുളള ആളും സൗന്ദര്യവതികളെ കൂട്ടുപിടിക്കുന്നവരും ശനി ബന്ധപ്പെടുമ്പോൾ വലിയ വിജയങ്ങളും പല വിഷയങ്ങളിൽ അറിവുളളവനും എന്നാൽ കുടുംബ ജീവിതം മോശമാകുകയും ചെയ്യും.

വിശാഖം 4 ൽ ഗുരു നിന്നാൽ : കൃഷിക്കാരന്റെ കുടുംബത്തിൽ ജനിക്കുകയും അസ്ഥിരോഗം അപകടം മൂലം സംഭവിക്കുകയും, ബിസിനസ്സിൽ വിചാരിച്ചതിലും കൂടുതൽ പണമുണ്ടാക്കുകയും അതു വഴി സന്തോഷ ജീവിതവും, 18 വയസ്സു മുതൽ നല്ല കാലം.

അനിഴത്തിൽ ഗുരു നിന്നാൽ : ആരോഗ്യം, സമ്പത്ത്, സന്തോഷകരമായ കുടുംബ ജീവിതം, ചന്ദ്ര ബന്ധം വരുമ്പോൾ ജനിച്ചത് ധനിക കുടുംബത്തിൽ, കുജ ബന്ധം വന്നാൽ ധൈര്യശാലികളും, കൃത്യ നിർവ്വഹണമുളളവനും, ബുധ ബന്ധം വന്നാൽ ധാർമ്മികതയുളളവനും പണക്കാരനും, ശുക്ര ബന്ധം വന്നാൽ സൗമ്യ മനുഷ്യനുമായിരിക്കും, സൗന്ദര്യവതികളുടെ പുറകെ പോകുന്നവനും, ശനി ബന്ധം വന്നാൽ എല്ലാത്തിലും വിജയവും, പലതിനെക്കുറിച്ചും അറിവുണ്ടാകും എന്നാൽ വിവാഹ ജീവിതം പരാജയം.

അനിഴം 1–ാം പാദത്തിൽ ഗുരു നിന്നാൽ: എല്ലാ കാര്യത്തിലും തകർച്ചയും അകാല ചരമവും രവി ബന്ധത്തിൽ ചിങ്ങം നവാംശകം വരുന്നതിനാൽ.

അനിഴം 2–ാം പാദം : രാജ്യാ രക്ഷാ വകുപ്പിലൊ, പൊലീസിലോ ജോലിയും, മറ്റുളളവരെ നയിക്കുകയും, എന്നാലും സന്താനങ്ങൾ ധർമ്മിഷ്ടരും സുന്ദരന്മാരും ആയിരിക്കും.

അനിഴം 3–ാം പാദത്തിൽ : ശുക്രനുമായി ബന്ധം വന്നാൽ തുലാത്തിലംശകം വരുന്നതിനാൽ കണക്കിൽ പ്രഗത്ഭരും, സംഗീതത്തിലും നൃത്തത്തിലും പേരുകേട്ടവരും, കുടുംബജീവിതം നന്നായിരിക്കും കുജ ബന്ധം വന്നാൽ ശുക്രനു പുറമെ മൂത്രശയ രോഗങ്ങൾക്ക് സാധ്യത വൃശ്ചികം നവാംശകമായതിനാൽ..

അനിഴം 4–ാം പാദം : 3 ലെ ഫലങ്ങൾ ബാധകം ശുക്രൻ വന്നാൽ രാജയോഗം

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.