Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂലം നക്ഷത്രത്തിലുള്ള വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ

x-default

കേതു ദശയിലാണ് ജനനം, ഏതു കാര്യത്തിലും അന്തസും ആഭിജാത്യവും പുലർത്തുന്നവരും ലക്ഷ്യബോധമുള്ളവരുമാണ്. വിദ്യ, കല എന്നിവയിൽ സാമർത്ഥ്യം. വാക്ചാതുര്യം, ഓർമ്മശക്തി, പുതിയ കാര്യങ്ങളിൽ വിജയം, ആത്മാർത്ഥത എന്നിവയൊക്കെ ഇവരുടെ പ്രത്യേകതയാണ്. കീർത്തി നേടാൻ കഴിവുള്ളവരും നർമ്മബോധത്തോടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരും ഉദാരമനസ്കരുമായ ഇവരെ യൗവ്വനത്തിൽ തന്നെ മറ്റുള്ളവരെ വേണ്ടവിധം സഹായിക്കാൻ പഠിപ്പിക്കേണ്ടതാണ്. എന്തെന്നാൽ നയവൈദഗ്ധ്യം കുറവായതിനാൽ ഇടയ്ക്കിടയ്ക്ക് വിഷാദഭാവം കൈവരുന്നതിനാൽ അതിൽനിന്നും മോചനത്തിനായി ഊർജ്ജസ്വലത ഉണ്ടാക്കുന്നതിന് പ്രോത്സാഹനം നൽകേണ്ടതാണ്. ഉദാരമനസ്കരാണെങ്കിലും, കേതുവിന്റെ നക്ഷത്രാധിപനായതിനാലും, അഞ്ചും ഒൻപതും ഗ്രഹങ്ങൾ പാപഗ്രഹങ്ങളായ അഗ്നിഗ്രഹങ്ങളായതിനാൽ തന്നിഷ്ട സ്വഭാവവും ദേഷ്യവും ഇവർക്ക് ദോഷം ചെയ്യും. അത് ഒഴിവാക്കേണ്ടതാണ്.

എരിവ് അധികമുള്ള ഭക്ഷണത്തോട് പ്രിയക്കാരായതിനാൽ അത് ഒഴിവാക്കേണ്ടതാണ്. രക്ഷിതാക്കൾ ഭക്ഷണ കാര്യത്തിൽ നിയന്ത്രണം പാലിക്കാൻ പഠിപ്പിക്കേണ്ടതാണ്. ചിലർ നേർവഴിവിട്ട് സഞ്ചരിക്കുന്നതായി കാണുന്നുണ്ട്.  അടുക്കും ചിട്ടയും പാലിക്കേണ്ടതാണ്. ചെവി, മൂക്ക്, തൊണ്ട, സ്പൈനൽ കോഡ് ഇവ സംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്. രോഗങ്ങളെ കളിതമാശയായി കാണുന്നവരായതിനാൽ തക്കസമയത്ത് ചികിത്സ നൽകണം.

നൃത്തം, സംഗീതം, കലകൾ, വായനാശീലം എന്നിവ അഭ്യസിപ്പിക്കണം. ഗണപതിയെ ഭജിക്കുന്നതും ദശാനാഥന്മാരെ ഭജിക്കുന്നതും ജീവിതവിജയത്തിനുത്തമമാണ്. വ്യാഴം, വെള്ളി, ചൊവ്വ എന്നീ ദിവസങ്ങളിൽ വ്രതനിഷ്ഠയോടെ കഴിയുക. ജീവിതത്തിന്റെ മധ്യകാലം വരെ സാമ്പത്തിക അസ്ഥിരത ഉണ്ടാകുമെങ്കിലും അതിനുശേഷം സാമ്പത്തികപുരോഗതിയും ഗൃഹ വാഹനാദികളും സമ്പാദിച്ച് ഐശ്വര്യപൂർവ്വം ജീവിക്കും.

സംഭാഷണപ്രിയരും അനുഷ്ഠാനങ്ങളോട് അടുപ്പം പുലർത്തുന്നവരും ധാരാളം യാത്രകള്‍ ജീവിതത്തിൽ ചെയ്യുന്നവരുമാണിവർ. ഏതു തൊഴിൽരംഗത്തും ശോഭിക്കും. വിദേശബന്ധവും വായനാശീലവും ഇവർക്കുണ്ടാകും. പിതാവിൽനിന്നുള്ള ആനുകൂല്യം ലഭിക്കാത്തവരായിരിക്കും.

ഭാഗ്യദിനം – വ്യാഴം, ചൊവ്വ, ഞായർ

തിയതി – 7, 16, 25

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: